Chikheang Publish time 2026-2-12 11:53:35

ട്രംപിനോട് അടുത്ത മോദിക്ക് പാക്ക് കാർഡ് ഇറക്കി റഷ്യൻ മറുപടി? പാക്കിസ്ഥാനുള്ള പുട്ടിന്റെ സന്ദേശത്തിൽ സൂചന

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/8/donald-trump-modi-putin.jpg?w=1120&h=583



മോസ്കോ∙ ഇന്ത്യ–യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാൻ തയാറെടുക്കുകയാണോ? റഷ്യൻ എണ്ണ വാങ്ങുന്നതു ഇന്ത്യ നിർത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെ പാക്കിസ്ഥാനു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അയച്ച സന്ദേശത്തിലാണ് ഈ സൂചനയുള്ളത്. 36 പേർ കൊല്ലപ്പെട്ട ഇസ്‌ലാമാബാദിലെ ആരാധനാലയത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പുട്ടിന്റെ സന്ദേശം. പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനുമാണു പുട്ടിൻ അനുശോചന സന്ദേശം അയച്ചത്. പാക്കിസ്ഥാനിലെ ഷെഹ്‌സാദ് ടൗൺ ഏരിയയിലുള്ള തർലായ് ഇമാംബാർഗയിലാണ് സ്ഫോടനമുണ്ടായത്.
What you should read next

[*] ഇന്ത്യയ്ക്ക് ട്രംപിന്റെ ഇരട്ട ഷോക്ക്? റഷ്യൻ എണ്ണയെ കെവിട്ടാൽ പെട്രോൾ, ഡീസൽ വില കത്തും, ചബഹാറും നിശ്ചലം, ഒറ്റപ്പൈസ നീക്കിവച്ചില്ല! Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മതപരമായ ചടങ്ങിനിടെ ആളുകളെ കൊലപ്പെടുത്തിയത് ഭീകരതയുടെ ക്രൂരവും മനുഷ്യത്വരഹിതവുമായ മുഖത്തിന്റെ തെളിവാണെന്നും സുരക്ഷയിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ഇസ്‌ലാമാബാദുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള താൽപര്യവും അനുശോചന കുറിപ്പിൽ പുട്ടിൻ സൂചിപ്പിച്ചു. പുട്ടിന്റെ അനുശോചന സന്ദേശത്തിനു പിന്നാലെ ഇന്ത്യ–യുഎസ് വ്യാപാര കരാർ റഷ്യയെ പാക്കിസ്ഥാനുമായി അടുപ്പിക്കാൻ പ്രേരിപ്പിക്കുമോ എന്ന ചർച്ചകൾ സജീവമാണ്. റഷ്യയുമായി ബന്ധം സ്ഥാപിക്കാൻ കുറച്ചു നാളായി പാക്ക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന റഷ്യ പാക്കിസ്ഥാനെ അവഗണിക്കുന്നതായിരുന്നു പതിവ്.
What you should read next

[*] ഇന്ത്യ സൂപ്പർ പവർ; മോദി ഇടപെട്ട് റഷ്യൻ യുദ്ധം നിർത്തണമെന്ന് ഫിൻലൻഡ്; മോദിയെക്കാണാൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങൽ സമ്പൂർണമായി നിർത്തുക, യുഎസിൽനിന്നും 500 ബില്യൻ ഡോളറിന്റെ ഇറക്കുമതി എന്നിവയാണ് ഇന്ത്യ–യുഎസ് വ്യാപാര കരാറിന്റെ പ്രധാന ഉപാധികളായി യുഎസ് മുന്നോട്ടു വച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇതുരണ്ടും ഇന്ത്യ–റഷ്യ ബന്ധത്തെ ബാധിക്കുന്നതാണ്. ദശാബ്ദങ്ങളായി പ്രതിരോധ മേഖലയിൽ ഉൾപ്പെടെ റഷ്യയുമായി ഇന്ത്യയ്ക്കു തന്ത്രപ്രധാനമായ സൗഹൃദമാണ്. അതേസമയം റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏതുരാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയ്ക്ക് തീരുമാനിക്കാം എന്നാണ് ഈ വിഷയത്തിൽ റഷ്യയുടെ പ്രതികരണം.
JUST IN

[*]
23 MINUTES AGO കാറിൽ 3 പേർ മരിച്ച നിലയിൽ; ഒരു സ്ത്രീയും 2 പുരുഷന്മാരും, ആത്മഹത്യയെന്ന് നിഗമനം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
25 MINUTES AGO യുഡിഎഫ് അധികാരത്തിൽ വന്നാൽ കെഎസ്ആർടിസിയെ പുനഃസൃഷ്ടിക്കും: എം.വിൻസന്റ് എംഎൽഎ Kozhikode

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
41 MINUTES AGO ഭാര്യയ്ക്കും മക്കൾക്കും യുകെ പൗരത്വമെന്ന് വ്യാജപ്രചാരണം; അഞ്ചൽ സ്വദേശിക്കെതിരെ പരാതി നൽകി ബിനോയ്‌ വിശ്വം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Russia Pakistan alliance: Is Russia preparing to form a new alliance with Pakistan following the India-US trade deal? This hint was in a message sent by Russian President Vladimir Putin to Pakistan, shortly after US President Donald Trump stated that India would stop buying Russian oil. Putin\“s message was to express condolences for the suicide bombing at a place of worship in Islamabad, which killed 36 people.
Pages: [1]
View full version: ട്രംപിനോട് അടുത്ത മോദിക്ക് പാക്ക് കാർഡ് ഇറക്കി റഷ്യൻ മറുപടി? പാക്കിസ്ഥാനുള്ള പുട്ടിന്റെ സന്ദേശത്തിൽ സൂചന