deltin33 Publish time 2026-2-12 11:53:36

റഷ്യൻ എണ്ണ വാങ്ങൽ ഇന്ത്യൻ കമ്പനികൾ നിർത്തുന്നു; ഏപ്രിൽ ഓർഡർ മരവിപ്പിച്ചു

https://img-mm.manoramaonline.com/content/dam/mm/mo/archive/business/economy/images/2025/8/29/putin-trump-modi-main-1b.jpg?w=1120&h=583



ന്യൂഡൽഹി ∙ ഇന്ത്യ–യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനത്തിനുപിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനുള്ള നടപടികളുമായി ഇന്ത്യൻ കമ്പനികൾ. ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എന്നീ പൊതുമേഖല എണ്ണക്കമ്പനികളും റഷ്യൻ എണ്ണയ്ക്ക് ഏപ്രിൽ മാസ ഓർഡർ നൽകുന്നത് മരവിപ്പിച്ചുവെന്നാണു വിവരം. റഷ്യൻ കമ്പനിക്ക് ഓഹരിയുള്ള നയാരയും ഏപ്രിലിൽ ഓർഡർ നൽകിയിട്ടില്ല. മാർച്ചിലേക്ക് ഇതിനകം നൽകിയ ഓർഡറും മുൻമാസങ്ങളിലേക്കാൾ ഏറെ കുറവാണ്.

[*] Also Read ട്രംപിനോട് അടുത്ത മോദിക്ക് പാക്ക് കാർഡ് ഇറക്കി റഷ്യൻ മറുപടി? പാക്കിസ്ഥാനുള്ള പുട്ടിന്റെ സന്ദേശത്തിൽ സൂചന


റഷ്യൻ എണ്ണ നേരിട്ടോ പരോക്ഷമായോ വാങ്ങില്ലെന്ന ഉറപ്പുനൽകിയെന്നു കാട്ടിയാണു ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50% അധികതീരുവ കഴിഞ്ഞ ദിവസം യുഎസ് വെട്ടിക്കുറച്ചത്. റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്തിയോ എന്നതിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യ പിന്നാക്കം പോകുന്നുവെന്നാണു സൂചന.

കഴിഞ്ഞവർഷം ജനുവരിക്കും ഒക്ടോബറിനും ഇടയിൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയിൽ ഇറക്കുമതിയുടെ 30–35% റഷ്യയിൽ നിന്നായിരുന്നു. ഡിസംബറോടെ ഇത് 25 ശതമാനത്തിനു താഴെയായി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ), മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ (എംആർപിഎൽ), റിലയൻസ് ഇൻഡസ്ട്രീസ് എന്നീ കമ്പനികൾ റഷ്യൻ ഇറക്കുമതി പൂർണമായും നിർത്തി.

[*] Also Read ഇന്ത്യയ്ക്ക് ട്രംപിന്റെ ഇരട്ട ഷോക്ക്? റഷ്യൻ എണ്ണയെ കെവിട്ടാൽ പെട്രോൾ, ഡീസൽ വില കത്തും, ചബഹാറും നിശ്ചലം, ഒറ്റപ്പൈസ നീക്കിവച്ചില്ല!


റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിന് 49 % ഓഹരിയുള്ള നയാര പ്രതിദിനം 4 ലക്ഷം ബാരൽ ക്രൂഡോയിലാണു റഷ്യയിൽ നിന്നു ഇറക്കുമതി ചെയ്യുന്നത്. ഏപ്രിൽ മാസ ഓർഡർ നൽകിയിട്ടില്ലെങ്കിലും നയാരയ്ക്ക് തുടർന്നും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയേക്കുമെന്നാണു വിവരം. മാർച്ചിൽ ഇന്ത്യൻ കമ്പനികൾ പ്രതിദിനം 6 ലക്ഷം ബാരൽ എണ്ണ മാത്രമാകും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുക. കഴിഞ്ഞ വർഷം ജൂണിൽ 20 ലക്ഷം ബാരൽ ക്രൂഡോയിൽ കൊണ്ടുവന്നിരുന്നതാണ് ഇത്രത്തോളം കുറയ്ക്കുന്നത്. ADVERTISEMENT Go AD-FREE
JUST IN

[*]
12 MINUTES AGO പിണറായിയെ പിണക്കിയ ‘മീൻ കഥ’ തള്ളി ആനത്തലവട്ടം ആനന്ദന്റെ മകൻ; പറഞ്ഞതിൽ ഉറച്ച് ദിവാകരൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
38 MINUTES AGO വിജയിച്ചവരുടെ അമിത ആത്മവിശ്വാസം വിനയായ ചരിത്രം; ഉറച്ച താലമല്ല തൃത്താല, ഒന്നും തീർത്തുപറയാനാവില്ല! Palakkad

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
51 MINUTES AGO സെക്രട്ടേറിയറ്റിനു മുന്നിലെ സ്പായ്ക്ക് ലൈസൻസില്ല, ട്രെയ്നർമാർക്ക് യോഗ്യതയില്ല? ജീവനക്കാർക്ക് \“അറിയാത്ത\“ ഉടമ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
India Halts Russian Oil Imports Amid US Trade Talks: Indian oil companies are reportedly halting purchases of Russian oil starting in April. This move is seen as a step to facilitate a trade deal between India and the United States, according to Reuters.
Pages: [1]
View full version: റഷ്യൻ എണ്ണ വാങ്ങൽ ഇന്ത്യൻ കമ്പനികൾ നിർത്തുന്നു; ഏപ്രിൽ ഓർഡർ മരവിപ്പിച്ചു