deltin33 Publish time 2026-2-12 11:53:50

ബംഗ്ലദേശിൽ ഹിന്ദു വ്യാപാരിയെ കടക്കുള്ളിൽ വെട്ടിക്കൊലപ്പെടുത്തി; പണം കൊള്ളയടിച്ചു

https://img-mm.manoramaonline.com/content/dam/mm/mo/education/career-guru/images/2025/3/7/crime-scene-eyemm-mobile-gmbh-istock-photo-com.jpg?w=1120&h=583



ധാക്ക ∙ ബംഗ്ലദേശിൽ ഹിന്ദുസമുദായക്കാരനായ അരിവ്യാപാരിയെ അജ്ഞാതരായ അക്രമിസംഘം കടക്കുള്ളിൽ വെട്ടിക്കൊലപ്പെടുത്തി. കടയിൽ നിന്ന് പണം കൊള്ളയടിക്കുകയും ചെയ്തു. മൈമൻസിങ് നഗരത്തിലെ ത്രിഷാൽ ബോഗർ ബസാറിലാണ് സംഭവം. സൗത്ത്കാണ്ട ഗ്രാമത്തിലെ താമസക്കാരനും ‘ഭായി ഭായി എന്റർപ്രൈസ്’ ഉടമയുമായ സുസെൻ ചന്ദ്ര സർക്കാരാണ് (62) കൊല്ലപ്പെട്ടത്. തിരിച്ചെത്താൻ വൈകിയതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
What you should read next

[*] നടൻ രൺവീർ സിങ്ങിന് ഭീഷണി സന്ദേശം; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് സംശയം, സുരക്ഷ വർധിപ്പിച്ച് പൊലീസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് സുസെൻ ചന്ദ്ര സർക്കാരിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കടയിൽ ഉപേക്ഷിച്ച് ഷട്ടർ താഴ്ത്തിയ ശേഷം ആക്രമികൾ രക്ഷപ്പെടുകയായിരുന്നെന്നും ത്രിഷാൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള മുഹമ്മദ് ഫിറോസ് ഹുസൈൻ പറഞ്ഞു. കാലങ്ങളായി അരിവ്യാപാരം നടത്തിവരികയാണെന്നും ശത്രുക്കൾ ഇല്ലെന്നും സുസെൻ ചന്ദ്ര സർക്കാരിന്റെ മകൻ സുജൻ സർക്കാർ പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമീപകാലത്ത് ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 51 അക്രമസംഭവങ്ങളുണ്ടായതായി ബംഗ്ലദേശ് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ അറിയിച്ചു.
JUST IN

[*]
7 SECONDS AGO മണിപ്പുരിൽ സംഘർഷം വ്യാപിക്കുന്നു; ഇരുപതിലധികം വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീയിട്ടു, കേന്ദ്രസേനയെ വിന്യസിച്ചു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
19 SECONDS AGO സമൂഹമാധ്യമ ഉള്ളടക്കം: നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; കോടതിയോ സർക്കാരോ പറഞ്ഞാൽ 3 മണിക്കൂറിനകം ഉള്ളടക്കം നീക്കണം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
18 MINUTES AGO എപ്സ്റ്റീൻ വിവാദം: രാജിവയ്ക്കില്ലെന്ന് യുകെ പ്രധാനമന്ത്രി; ‘ജനവിധിയിൽ നിന്ന് ഒരിക്കലും പിന്മാറുകയില്ല’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Bangladesh: Hindu Trader Brutally Murdered in Bangladesh Shop
Pages: [1]
View full version: ബംഗ്ലദേശിൽ ഹിന്ദു വ്യാപാരിയെ കടക്കുള്ളിൽ വെട്ടിക്കൊലപ്പെടുത്തി; പണം കൊള്ളയടിച്ചു