Chikheang Publish time 2026-2-12 11:53:52

വിഷുവിന് നാട്ടിലെത്തണോ! ബുക്കിങ് തുടങ്ങി; ടിക്കറ്റുകൾ ബാക്കി ഈ ട്രെയിനുകളിൽ, മലയാളികളുടെ തിരക്ക്

https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2026/2/5/train-travel.jpg?w=1120&h=583



ബെംഗളൂരു ∙ വിഷു യാത്രയ്ക്കുള്ള ബുക്കിങ് ആരംഭിച്ച് 2 മണിക്കൂറിൽ ഏപ്രിൽ 10ന് കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. വിഷു 15നാണെങ്കിലും വെള്ളിയാഴ്ചയായ പത്തിനാണു കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്നത്. ബെംഗളൂരുവിൽ നിന്നുള്ള പതിവ് ട്രെയിനുകളായ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിലെ സ്ലീപ്പറിൽ വെയ്റ്റ് ലിസ്റ്റ് 155, തേഡ് ഇക്കോണമിയിൽ 35, തേഡ് എസിയിൽ 62 എന്നിങ്ങനെയാണ്. മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിൽ സ്ലീപ്പറിൽ 70, തേഡ് എസിയിൽ 5 ആണ് വെയ്റ്റ് ലിസ്റ്റ്.
What you should read next

[*] ഹോളി \“ജോറാക്കാൻ\“ റെയിൽവേ; ഇത്തവണ റെക്കോർഡ് വേഗത്തിൽ 1500 സ്പെഷൽ ട്രെയിനുകൾ! Travel News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


എസ്എംവിടി ബയ്യപ്പനഹള്ളി–തിരുവനന്തപുരം നോർത്ത് എസി ഹംസഫർ എക്സ്പ്രസിൽ സ്ലീപ്പറിലെ ബുക്കിങ് നിർത്തി. തേഡ് എസിയിൽ 37 ആണ് വെയ്റ്റ് ലിസ്റ്റ്. യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിൽ (സേലം വഴി) സ്ലീപ്പറിൽ 136, തേഡ് എസിയിൽ 60 ആണ് വെയ്റ്റ് ലിസ്റ്റ്. മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസിലെ സ്ലീപ്പറിൽ 160, തേഡ് എസിയിൽ 135 സീറ്റുകൾ ബാക്കിയുണ്ട്. രാവിലെ പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ ചെയർകാറിൽ 340, എക്സിക്യൂട്ടീവ് ചെയർകാറിൽ 30 സീറ്റുകൾ ബാക്കിയുണ്ട്. കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിയിൽ സെക്കൻഡ് സിറ്റിങ്ങിൽ 746, ചെയർകാറിൽ 86 സീറ്റുകളും ബാക്കിയുണ്ട്.
What you should read next

[*] ട്രെയിൻ യാത്രാ ‘തന്ത്രത്തിനു’ പിന്നിൽ കേന്ദ്രം; പോറ്റിയെ കേറ്റിയേ പാടി ഉത്സവമൂഡിൽ കൗൺസിലർമാർ, മടക്കയാത്ര വിമാനത്തിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


∙ വാരാന്ത്യ സ്പെഷലുമായി കെഎസ്ആർടിസി

കെഎസ്ആർടിസി ബെംഗളൂരു–ചങ്ങനാശേരി വാരാന്ത്യ സ്പെഷൽ സ്വിഫ്റ്റ് ഡീലക്സ് സർവീസ് ആരംഭിച്ചു. ബെംഗളൂരുവിൽനിന്ന് വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 6.40നു സാറ്റലൈറ്റ് ബസ് ടെർമിനൽനിന്ന് പുറപ്പെട്ട് ശാന്തിനഗർ (6.55), ഇലക്ട്രോണിക് സിറ്റി (7.35), ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, മൂവാറ്റുപുഴ വഴി രാവിലെ 8.15ന് ചങ്ങനാശേരിയിലെത്തും. ചങ്ങനാശേരിയിൽ നിന്ന് വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5.45ന് പുറപ്പെട്ട് രാവിലെ 7.20നു ബെംഗളൂരുവിലെത്തും. 1151 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ്ങിന് വെബ്സൈറ്റ്: onlineksrtcswift.com. മൊബൈൽ ആപ്: ENTE KSRTC Neo oprs. ADVERTISEMENT Go AD-FREE

∙സ്പെഷലുകൾ മാർച്ച് അവസാനം വരെ

ഹോളി തിരക്കിനോടനുബന്ധിച്ച് ഹുബ്ബള്ളി–കൊല്ലം, എസ്എംടിവി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസ് മാർച്ച് അവസാനം വരെ നീട്ടി. ഫെബ്രുവരി അവസാനം വരെയാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ADVERTISEMENT Go AD-FREE
JUST IN

[*]
8 MINUTES AGO ജർമനിയിൽ പ്രതിമാസം 1.08 ലക്ഷം രൂപ സ്റ്റൈപൻഡിൽ പരിശീലനം; പ്രധാന വിദ്യാഭ്യാസ വാർത്തകൾ Education News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
19 MINUTES AGO ‘ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം’; സിപിഎം നേതൃത്വത്തിനെതിരെ ബാനറുമായി ‘പയ്യന്നൂർ സഖാക്കൾ’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
19 MINUTES AGO താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 34 പേർക്കു പരുക്ക്, ഗതാഗത തടസ്സം Kozhikode

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Vishu Special Trains : Vishu train bookings from Bengaluru to Kerala are experiencing a major rush
Pages: [1]
View full version: വിഷുവിന് നാട്ടിലെത്തണോ! ബുക്കിങ് തുടങ്ങി; ടിക്കറ്റുകൾ ബാക്കി ഈ ട്രെയിനുകളിൽ, മലയാളികളുടെ തിരക്ക്