Chikheang Publish time 2026-2-12 11:53:57

‘ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം’; ബാനറുമായി ‘പയ്യന്നൂർ സഖാക്കൾ’

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/10/banner-pic.jpg?w=1120&h=583



കണ്ണൂർ ∙ പയ്യന്നൂരിൽ സിപിഎം പ്രവർത്തകരുടെ പേരിൽ വീണ്ടും ബാനർ. ‘ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം – പയ്യന്നൂർ സഖാക്കൾ’ എന്നാണ് പുതിയ ബാനറിൽ എഴുതിയിരിക്കുന്നത്. തായിനേരി കുറിഞ്ഞി റോഡിൽ സൂര്യൻ മുക്കിലാണ് റോഡിന് കുറുകെ വലിയ ബാനർ വലിച്ചു കെട്ടിയത്. ഇന്നലെ സിപിഎം നേതൃത്വത്തിനെതിെര പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കള്ളൻമാർക്കും അടിമകൾക്കും പ്രവേശനമില്ല’ എന്നായിരുന്നു പോസ്റ്റർ. കാരയിലെ സഖാക്കൾ എന്ന പേരിലായിരുന്നു പോസ്റ്റർ പതിപ്പിച്ചത്. ഇത് പിന്നീട് അഴിച്ചു നീക്കി. ഇന്ന് സ്ഥാപിച്ച ബാനർ വിമത പക്ഷത്തിനെതിരെ ഔദ്യോഗിക പക്ഷം സ്ഥാപിച്ചതാണെന്നാണ് വിവരം.
What you should read next

[*] ‘കള്ളൻമാർക്കും അടിമകൾക്കും പ്രവേശനമില്ല’; വികസന മുന്നേറ്റ ജാഥയ്ക്ക് മുന്നേ പയ്യന്നൂരിൽ ഫ്ലക്സ് ബോർഡുകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഫെബ്രുവരി 13 മുതൽ 16 വരെ മണ്ഡലത്തിൽ വികസന മുന്നേറ്റ ജാഥ നടത്തുന്നുണ്ട്. ജാഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പയ്യന്നൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വിഭാഗീയ പ്രശ്നം നിലനിൽക്കുന്ന പയ്യന്നൂർ കാരയിൽ പാർട്ടി അനുനയ നീക്കം നടത്തിയെങ്കിലും വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തോടെ കൂടുതൽ വഷളാകുകയായിരുന്നു. കാരയിലെ പാർട്ടി അനുഭാവികൾ‍ വി. കുഞ്ഞികൃഷ്ണനു പിന്തുണ നൽകുന്നുണ്ട്. കാരയിലെ സഖാക്കൾ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയും പാർട്ടി നേതൃത്വത്തിനെതിരെ പ്രചാരണം നടത്തുന്നുണ്ട്.
What you should read next

[*] ‘അതു പൊതുജനങ്ങളിൽനിന്ന് പിരിച്ച പണം, അന്വേഷിക്കേണ്ടത് പാർട്ടിയല്ല പൊലീസ്, കെ.കെ. രാഗേഷിന്റെ പ്രസ്താവന അപഹാസ്യം’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കുഞ്ഞികൃഷ്ണൻ ആരോപണം ഉന്നയിച്ച ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി നൽകാൻ സിപിഎം നേതൃത്വത്തിന് സാധിക്കാത്തതും വിഭാഗീയ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുകയാണ്. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ തന്നെ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. അതിനിടെയാണ് മധുസൂദനനെതിരെ ഫണ്ട് വിവാദം ഉയർന്നുവന്നത്. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിലും കാരയിൽ നിന്നുള്ള നിരവധിപ്പേർ പങ്കെടുത്തിരുന്നു.
JUST IN

[*]
33 MINUTES AGO ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
45 MINUTES AGO സ്വേച്ഛാധിപത്യം ഇന്ത്യയ്ക്ക് ഇഷ്ടമല്ല; ചർച്ചയാണ് അവരുടെ വഴി, പുകഴ്ത്തി പാക്കിസ്ഥാൻ, മോദിയും ട്രംപും ‘പോരടിച്ചത്’ ഒപ്പത്തിനൊപ്പം Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 6 MINUTES AGO ‘ഒരു ചുക്കും ചുണ്ണാമ്പും ഇല്ല’: ചൂരക്കറിക്കു ശേഷം ഇടതുസർക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
A new banner appeared in Payyanur against CPM Leadership starting History belongs to fighters.
Pages: [1]
View full version: ‘ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം’; ബാനറുമായി ‘പയ്യന്നൂർ സഖാക്കൾ’