LHC0088 Publish time 2026-2-12 11:54:08

മൈക്ക് പിടിച്ചുവാങ്ങി റോഷി പറഞ്ഞു: ‘ജോസ് കെ.മാണി പാലായിൽത്തന്നെ’; മൈക്ക് തിരിച്ചുവാങ്ങാൻ ശ്രമിച്ച് ജോസ്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/11/jose-roshy.jpg?w=1120&h=583



അടിമാലി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പാലായിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർ‌ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ.മാണിയുടെ മറുപടി. ഉടൻ അദ്ദേഹത്തിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി ‘ജോസ് കെ.മാണി പാലായിൽത്തന്നെ മത്സരിക്കും. അത് പാർട്ടിയുടെ തീരുമാനമാണ്, സമയത്ത് പ്രഖ്യാപിക്കും. നല്ല വിജയം എല്ലാ മേഖലയിലും ഉണ്ടാകും’ എന്നു റോഷി ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് മൈക്ക് തിരിച്ചുവാങ്ങാൻ ജോസ് കെ.മാണി ശ്രമിക്കുന്നതും കാണാമായിരുന്നു.
What you should read next

[*] ‘ജോസ് കെ. മാണിക്കെതിരെ റോഷിയെ മൽസരിപ്പിക്കുമെന്ന് പിണറായി വിജയൻ ഭീഷണിപ്പെടുത്തി’ Kottayam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇടുക്കിയിലെ പര്യടനത്തിന്റെ ഭാഗമായി അടിമാലിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. പാലായിൽ മാണി സി.കാപ്പൻ എംഎൽഎ വികസന പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഈ പോരായ്മ പ്രചാരണവേളയിൽ ചൂണ്ടിക്കാട്ടുമെന്നും ജോസ് പറഞ്ഞു.

‘സ്വന്തം കഴിവുകേടുകൾ പുറത്തു പറയാനും അതു ന്യായീകരിക്കാനും മാണി സി.കാപ്പന് ‌ഒരു ജാള്യവുമില്ല. പാലായിൽ വികസനമില്ലാത്തതിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് കാപ്പൻ ആരോപണം ഉന്നയിക്കുന്നത്. മാതാവിനെ പ്രാർഥിക്കുന്ന ആളാണു ഞാനും. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരോട് മറുപടിയില്ല’– ജോസ് പറഞ്ഞു.

യുഡിഎഫുമായി ചർച്ച നടത്തിയോ എന്ന് ജോസ് കെ.മാണി പാലായിലെ കുരിശുപള്ളി മാതാവിനു മുന്നിൽ വച്ചു പറയട്ടെയെന്ന മാണി സി. കാപ്പന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്കായിരുന്നു ഈ മറുപടി. കഴിഞ്ഞ മാസം കോട്ടയത്തു ചേർന്ന പാർട്ടിയുടെ സുപ്രധാന സ്റ്റീയറിങ് കമ്മിറ്റി യോഗത്തിനു ശേഷവും പാലായിൽത്തന്നെ ജോസ് കെ.മാണി മത്സരിക്കുമെന്ന കാര്യം റോഷി അറിയിച്ചിരുന്നു. ADVERTISEMENT Go AD-FREE
JUST IN

[*]
13 MINUTES AGO അണുബാധയുണ്ടായിട്ടും കളിച്ചു, ഇന്ത്യൻ യുവതാരം ആശുപത്രിയിൽ, ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകും Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
18 MINUTES AGO സ്കൂട്ടറും 50 പവനുമായി റോഡിൽനിന്ന് ‘അപ്രത്യക്ഷനായി’; തൊട്ടടുത്ത പുഴയിൽ മറ്റൊരു സ്കൂട്ടർ, മോഹനൻ എവിടെ? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
53 MINUTES AGO കേരളത്തിൽ അണക്കെട്ടിനു കുറുകെയുള്ള ഏറ്റവും നീളമേറിയ പാലം; കുമ്പിച്ചൽക്കടവ് പാലം ഉദ്ഘാടനം ഇന്ന് Thiruvananthapuram

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Pala Election Heats Up: Jose K. Mani\“s Pala candidacy was confirmed by Minister Roshy Augustine, who grabbed the microphone during a press conference to make the announcement.
Pages: [1]
View full version: മൈക്ക് പിടിച്ചുവാങ്ങി റോഷി പറഞ്ഞു: ‘ജോസ് കെ.മാണി പാലായിൽത്തന്നെ’; മൈക്ക് തിരിച്ചുവാങ്ങാൻ ശ്രമിച്ച് ജോസ്