deltin33 Publish time 2026-2-12 11:54:15

സ്വർണവില വീണ്ടും ‘വൈകി’ കുതിച്ചു; എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്, തൊഴിലില്ലായ്മ ‘തിളച്ചാൽ’ സ്വർണം ‘കത്തും’

https://img-mm.manoramaonline.com/content/dam/mm/mo/sampadyam/business-news/images/2024/9/21/gold-sep21-newhigh-main-1441.jpg?w=1120&h=583



UPDATE AT 6.30PM

സ്വർണവില കേരളത്തിൽ‌ വീണ്ടും ‘വൈകിട്ടുള്ള’ കുതിപ്പിൽ. ഇന്നു രാവിലെ താഴ്ന്നിറങ്ങിയ വില വൈകിട്ട് കുതിച്ചുകയറി. രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു. വൈകിട്ട് 100 രൂപ ഉയർന്ന് വില 14,630 രൂപയായി. 800 രൂപ വർധിച്ച് 1,17,040 രൂപയാണ് പവൻ വില.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കണക്കനുസരിച്ച് 18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 80 രൂപ ഉയർന്ന് 12,090 രൂപയിലെത്തി. വെള്ളിവില വൈകിട്ട് മാറ്റമില്ലാതെ ഗ്രാമിന് 290 രൂപയിൽ നിൽക്കുന്നു.
∙ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) വൈകിട്ട് 18 കാരറ്റിന് 80 രൂപ ഉയർത്തി വില 12,020 രൂപയായി നിശ്ചയിച്ചു. വെള്ളിവില ഇവരും വൈകിട്ട് മാറ്റിയില്ല.ADVERTISEMENT Go AD-FREE

യുഎസിലെ തൊഴിലില്ലായ്മ കണക്ക് ഉടൻ പുറത്തുവരും. ജനുവരിയിലെ കണക്കാണ് ട്രംപ് ഭരണകൂടം വൈകി പ്രസിദ്ധീകരിക്കുന്നത്. കണക്കുകൾ നിരാശപ്പെടുത്തിയേക്കാമെന്നാണ് പൊതുവിലയിരുത്തൽ. തൊഴിൽക്കണക്ക് കുറവാണെങ്കിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതരാകും.

പലിശ കുറഞ്ഞേക്കാമെന്ന വിലയിരുത്തൽ മൂലം ഡോളറും ബോണ്ട് യീൽഡും താഴ്ന്നു. ഇതോടെ, രാജ്യാന്തര സ്വർണവില വീണ്ടും കുതിപ്പാരംഭിച്ചതാണ് കേരളത്തിലും വില കൂടാനിടയാക്കിയത്. ഒരുഘട്ടത്തിൽ ഔൺസിന് 100 ഡോളറിലേറെ വർധിച്ച് 5,116 ഡോളർ വരെ എത്തിയവില ഇപ്പോഴുള്ളത് (ഇന്ത്യൻ സമയം വൈകിട്ട് 6.30) 5,085 ഡോളറിൽ.

UPDATE AT 10AM
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇറക്കം. ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ സ്വർണവില 14,530 രൂപയിലെത്തി. പവന് 200 രൂപ കുറഞ്ഞ് 1,16,240 രൂപയിലുമെത്തി. രാജ്യാന്തര വിലയിലുണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.

കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 12,010 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 290 രൂപയിലാണ്. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,940 രൂപയിലും വിൽക്കുന്നുണ്ട്. ADVERTISEMENT Go AD-FREE

ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്ത് ശതമാനം പണിക്കൂലി കണക്കാക്കിയാൽ കേരളത്തിൽ 1,31,750 രൂപയെങ്കിലും നൽകേണ്ടി വരും. മൂന്ന് ശതമാനം ജിഎസ്‍ടി, ഹോൾമാർക്കിങ് ചാർജായി 45 രൂപ, അതിന് 18 ശതമാനം ജിഎസ്‍ടി എന്നിവയും ബാധകമാണ്. ഇവയെല്ലാം ചേർന്നുള്ള വിലയാണ് മുകളിൽ നൽകിയിരിക്കുന്നത്.

ഡിസംബറിലെ ചില്ലറ വിൽപന കണക്കുകൾ പുറത്തുവിട്ടതോടെ യുഎസിൽ ഇക്കൊല്ലം ഒന്നിലധികം തവണ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായി. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നു. തുടക്കത്തിൽ ഔണ്‍സിന് 5,054 ഡോളർ വരെ കയറിയ സ്വർണവില ലാഭമെടുപ്പിനെ തുടർന്ന് ഇടിഞ്ഞിരുന്നു. 5,007 ഡോളറിലേക്ക് താഴ്ന്നെങ്കിലും ഡിമാൻഡ് നിലനിൽക്കുന്നത് വില വീണ്ടും ഉയർത്തി.

നിലവിൽ നേട്ടത്തിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഈ ട്രെൻഡ് തുടർന്നാൽ വില ഇനിയും ഉയരാനാണ് സാധ്യത. അങ്ങനെയെങ്കിൽ കേരളത്തിൽ വീണ്ടും വിലമാറുമെന്നും വിദഗ്‍ധര്‍ പറയുന്നു. യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞതും സ്വർണത്തിന്‍റെ ഡിമാൻഡ് കൂട്ടിയിട്ടുണ്ട്.ADVERTISEMENT GO AD-FREE


ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business English Summary:
Kerala gold rates today: 22K ₹14,530/g, amid international volatility at $5,052/oz. Track changes, profit-taking trends & investment tips
Pages: [1]
View full version: സ്വർണവില വീണ്ടും ‘വൈകി’ കുതിച്ചു; എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്, തൊഴിലില്ലായ്മ ‘തിളച്ചാൽ’ സ്വർണം ‘കത്തും’