ദേശീയ പണിമുടക്കിൽ പങ്കെടുത്ത് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയിസ് അസോസിയേഷൻ
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/ernakulam/images/2026/2/12/national-strike-cusat.jpg?w=1120&h=583കൊച്ചി∙ തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന ലേബർ കോഡിനെ എതിർക്കുക, രാജ്യത്ത് കൂടുതൽ സ്ഥിരനിയമനങ്ങൾ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഹ്വാനം ചെയ്ത പൊതുപണിമുടക്കിൽ പങ്കെടുത്ത് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയിസ് അസോസിയേഷൻ. 90 ശതമാനം ജീവനക്കാരും ജോലിയിൽ നിന്നു വിട്ടു നിന്നു പണിമുടക്കിൽ അണിചേർന്നു. പണിമുടക്കിനോട് അനുബന്ധിച്ചു സർവകലാശാല ക്യാമ്പസ്സിൽ ജീവനക്കാരുടെ പ്രകടനം നടന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയിസ് അസോസിയേഷൻ പ്രസിഡന്റ് മെറിമോൾ.എ.ജെ അധ്യക്ഷയായ പ്രതിഷേധയോഗം കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കോർപ്പറേറ്റ് ശക്തികൾക്ക് ഒറ്റുകൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ അണിനിരക്കാൻ ഹരിലാൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. അസോസിയേഷൻ സെക്രട്ടറി ജിതിൻ.ടി.പി, എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവദാസ്.പി.എം, പി.ടി.പ്രഭാകാരൻ തുടങ്ങിയവർ പ്രസംഗിച്ചു. English Summary:
The Cochin University Employees\“ Association joins the national strike in Kochi, protesting the Labour Code and demanding permanent jobs. A demonstration was held on the university campus where union leaders spoke out against the central government\“s anti-worker policies.
Pages:
[1]