Chikheang Publish time 2026-2-12 17:06:46

‘ബ്രാൻഡിക്ക് പേരിടാൻ പറഞ്ഞത് ഞങ്ങളല്ല’; ബെവ്കോയുടെ സമ്മാന പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ

https://img-mm.manoramaonline.com/content/dam/mm/mo/archive/health/well-being/images/2025/11/29/alcohol-drinking-OlegEvseev-istockphoto.jpg?w=1120&h=583



കൊച്ചി∙ബവ്റിജസ് കോർപറേഷൻ പുറത്തിറക്കാൻ പോകുന്ന പുതിയ മദ്യത്തിന് പേരിടാന്‍ സമ്മാനപദ്ധതി പ്രഖ്യാപിച്ച നടപടിക്കു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. പാലക്കാട് മലബാർ ഡിസ്റ്റിലറീസിൽ നിന്ന് ഇറക്കുന്ന ബ്രാൻഡിക്ക് പേര് കണ്ടുപിടിക്കുന്നവർക്കു 10,000 രൂപയായിരുന്നു ബെവ്കോ സമ്മാനം പ്രഖ്യാപിച്ചിരുന്നത്. അതേസമയം, മികച്ച പേര് നിർദേശിക്കുന്നവർക്കു സമ്മാനം പ്രഖ്യാപിച്ചതു തങ്ങളല്ലെന്ന് ബെവ്കോ കോടതിയെ അറിയിച്ചു.
What you should read next

[*] സന്നിധാനത്തെ ജീവനക്കാരുടെ പണമിടപാടുകൾ അന്വേഷിക്കണം: ഹൈക്കോടതി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മദ്യത്തിനു പേരിടുന്നതിൽ മത്സരം നടത്തിയ നടപടി വിമർശനത്തിന് ഇടയാക്കിയതോടെയാണ് ഹൈക്കോടതിയിൽ തങ്ങളല്ല ഇതിനു പിന്നിലെന്ന് വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകിയത്. ബെവ്കോ സർക്കാരിനു കീഴിലുള്ള സ്ഥാപനമാണ്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ മൊത്തവിൽപ്പനക്കാരും ചില്ലറ വിൽപ്പനക്കാരുമാണ്. ബെവ്കോ മദ്യം ഉത്പാദിപ്പിക്കുന്നില്ല. ഈ സാഹചര്യത്തിൽ പുതുതായി പുറത്തിറക്കുന്ന മദ്യത്തിനു പേര് നിർദേശിക്കാൻ പറയേണ്ട കാര്യമില്ലെന്നും ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ബെവ്കോ പറഞ്ഞിരുന്നു.
What you should read next

[*] സ്വന്തം കെട്ടിടത്തിനു മുന്നിൽ‌ ടാറിങ്: പണിമുടക്ക് അവഗണിച്ച് ഏരിയ സെക്രട്ടറി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


നിലവിലുള്ള അബ്കാരി ചട്ടങ്ങൾക്കു വിരുദ്ധമായി മദ്യത്തിനു പരസ്യം നൽകി എന്നതും നിലനില്‍ക്കില്ലെന്ന് ബെവ്കോ പറഞ്ഞു. എന്നാൽ ബെവ്കോയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണു ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ഇടക്കാല സ്റ്റേ പ്രഖ്യാപിച്ചിരിക്കുന്നത്. കേസ് വീണ്ടും മാർച്ച് 12ന് പരിഗണിക്കാനും മാറ്റി.

ബ്രാൻഡിക്കുള്ള മികച്ച പേര് കണ്ടെത്തുന്നവർക്ക് 10,000 രൂപയാണ് ബെവ്കോ സമ്മാനമായി വാഗ്ദാനം െചയ്തിരുന്നത്. തുടർന്നു 40,000ത്തോളം പേരുകൾ ലഭിച്ചു. ഇതിൽ നിന്ന് ഒരു പേര് ബ്രാൻഡിക്ക് തിരഞ്ഞെടുത്തെങ്കിലും വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇത് പ്രഖ്യാപിക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്. ADVERTISEMENT Go AD-FREE
JUST IN

[*]
43 SECONDS AGO മകളെയും ബന്ധുവിനെയും കുത്തിക്കൊന്നു: ഉമ്മർ ഫാറൂഖുമായി തെളിവെടുപ്പ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 MINUTES AGO ‘ബ്രാൻഡിക്ക് പേരിടാൻ പറഞ്ഞത് ഞങ്ങളല്ല’; ബെവ്കോയുടെ സമ്മാന പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
3 MINUTES AGO കേരളത്തിന്റെ ആ ‘ചീത്തപ്പേര്’ തെലങ്കാന തട്ടിയെടുത്തു; വിലക്കയറ്റത്തിന്റെ പുത്തൻ പതിപ്പിൽ കേരളം 2-ാം സ്ഥാനത്ത് Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Bevco liquor naming contest: The High Court has issued an interim stay on the move by the Beverages Corporation (Bevco) to announce a prize scheme for naming a new liquor it plans to launch. Bevco had announced a prize of ₹10,000 for those who could find a name for the new brandy to be released from the Malabar Distilleries in Palakkad. However, Bevco has now informed the court that it was not them who announced the prize for suggesting the best name.
Pages: [1]
View full version: ‘ബ്രാൻഡിക്ക് പേരിടാൻ പറഞ്ഞത് ഞങ്ങളല്ല’; ബെവ്കോയുടെ സമ്മാന പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ