cy520520 Publish time 2 hour(s) ago

എസ്ഐടി സന്നിധാനത്ത്; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി - ഇന്നത്തെ പ്രധാന വാർത്തകൾ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/kerala/images/2026/2/12/recap-12-2-2026.jpg?w=1120&h=583



ശബരിമല സ്വർണക്കൊള്ളക്കേസിൽ പരിശോധന നടത്താൻ എസ്ഐടി സന്നിധാനത്ത് എത്തിയതും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാനുള്ള നടപടികളുമായി ബിജെപി മുന്നിട്ടിറങ്ങിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചതും സി.ജെ.റോയിയുടെ അസ്വാഭാവിക മരണത്തിന്റെ ‍കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക സംഘം റോയിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചതും ശ്രദ്ധിക്കപ്പെട്ടു. ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ഞെട്ടിക്കുന്ന വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി...

ശബരിമല സ്വർണക്കൊള്ളക്കേസിൽ പരിശോധന നടത്താൻ എസ്ഐടി സന്നിധാനത്ത്. പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാംപിൾ ശേഖരിക്കുകയാണ്. ശ്രീകോവിലിനു ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാംപിൾ ശേഖരിക്കും മുൻപ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാനുള്ള നടപടികളുമായി ബിജെപി. ഇതുസംബന്ധിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ സഭയിൽ നോട്ടിസ് നൽകി. മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഉള്ളടക്കം സഭയിൽ വായിച്ചതടക്കമുള്ള വിഷയങ്ങളിൽ ബജറ്റ് സമ്മേളനത്തിൽ രാഹുലുമായി ഭരണപക്ഷം ഏറ്റുമുട്ടിയിരുന്നു.

യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. രാഹുലിനെതിരെ ഉയർന്ന ആദ്യ ബലാത്സംഗ പരാതിയാണ് ഇത്. ഹർജിയിൽ തീരുമാനമാകുന്നതു വരെ കോടതി രാഹുലിന്റെ അറസ്റ്റ് വിലക്കിയിരുന്നു. ADVERTISEMENT Go AD-FREE

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിയുടെ അസ്വാഭാവിക മരണത്തിന്റെ ‍കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക സംഘം (എസ്ഐടി) റോയിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊച്ചിയിലെ 3 സുഹൃത്തുക്കളിൽനിന്നും വിവരം ശേഖരിച്ചിട്ടുണ്ട്.

ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ കൊലപ്പെടുത്തിയത്. അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ADVERTISEMENT Go AD-FREE
JUST IN

[*]
2 MINUTES AGO എസ്ഐടി സന്നിധാനത്ത്; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി - ഇന്നത്തെ പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
7 MINUTES AGO വീട്ടിലെ കിടപ്പുമുറിയില്‍ പാക്കറ്റുകളിലാക്കി എംഡിഎംഎ; ഒരാൾ പിടിയിൽ Ernakulam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
42 MINUTES AGO ചിങ്ങവനം – എറണാകുളം പാതയിലെ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കും Kottayam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Today\“s Recap 12-2-2026
Pages: [1]
View full version: എസ്ഐടി സന്നിധാനത്ത്; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി - ഇന്നത്തെ പ്രധാന വാർത്തകൾ