cy520520 Publish time 2026-2-13 09:06:49

നാടെങ്ങും ചുമ: ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയ മുതൽ ആസ്മ വരെ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/13/cough.jpg?w=1120&h=583



തിരുവനന്തപുരം ∙ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ നാടെങ്ങും പടരുന്നു. റസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു കാരണക്കാർ. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ ഇതു വഴിയൊരുക്കാം.

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 2.66 ലക്ഷം പനി കേസുകളാണ്. പ്രതിദിനം 6500 പേർ ഇപ്പോൾ പനി ബാധിച്ച് എത്തുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ മിക്കവർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചുമയുമുണ്ട്. ഇതിനു പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല.
What you should read next

[*] ‘രണ്ടാംനിര ആശുപത്രികൾ ഇല്ലാതാകുന്ന അവസ്ഥ മാറണം’: യുഡിഎഫിന്റെ ഹെൽത്ത് കമ്മിഷൻ റിപ്പോർട്ട് പുറത്ത് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പനിയോ ജലദോഷമോ വന്നാൽ തുടക്കത്തിൽ തന്നെ ആന്റി വൈറൽ ചികിത്സ തേടണമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡിനു ശേഷം വൈറൽ രോഗങ്ങളെ തുടർന്നുള്ള ന്യുമോണിയ കൂടുതൽ അപകടകാരിയായി മാറിയതും സ്ഥിതി ആശങ്കാജനകമാകുന്നു. സ്വന്തം നിലയ്ക്കു മരുന്നുകൾ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കുമ്പോൾ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് സെക്കൻഡറി ഇൻഫെക്‌ഷനിലേക്കു നയിക്കും. ചുമ കടുത്താൽ എക്സ്റേ, പൾമനറി ഫങ്ഷൻ ടെസ്റ്റ് തുടങ്ങിയ രോഗ നിർണയ മാർഗങ്ങൾ തേടേണ്ടിവരും. മൂന്നാഴ്ച പിന്നിട്ടും ചുമ രൂക്ഷമായി തുടർന്നാൽ പൾമനോളജിസ്റ്റിനെ കാണിക്കുന്നതു നല്ലത്. സ്വന്തം നിലയ്ക്കു കഫ് സിറപ്പ് വാങ്ങിക്കഴിക്കുന്നത് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക.

( വിവരങ്ങൾക്ക് കടപ്പാട്: ഡോ.എ.ഫത്താഹുദീൻ, ഗവ.മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഡോ. റെന്നിസ് ഡേവിസ് കിഴക്കേപീടിക, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശൂർ) ADVERTISEMENT Go AD-FREE
JUST IN

[*]
2 MINUTES AGO നാടെങ്ങും ചുമ: ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയ മുതൽ ആസ്മ വരെ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
25 MINUTES AGO തിരഞ്ഞെടുപ്പ് തിരക്ക്; മാർപാപ്പയെ കാണാൻ മുഖ്യമന്ത്രി ഇല്ല, കെ.വി. തോമസ് വത്തിക്കാനിലേക്ക് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
47 MINUTES AGO മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി ജില്ലാ പഞ്ചായത്തംഗം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Widespread Cough in Kerala: Widespread cough in Kerala, caused by viruses like RSV, is affecting thousands and can lead to serious conditions like pneumonia and asthma if not treated properly. Health officials advise against self-medication with cough syrups and urge seeking early medical consultation to prevent secondary infections.
Pages: [1]
View full version: നാടെങ്ങും ചുമ: ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയ മുതൽ ആസ്മ വരെ