ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, ഹർജി തള്ളി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/2/sabarimala-gold.jpg?w=1120&h=583കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ പ്രതിയാക്കിയതിനെതിരെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദ്വാരപാലക സ്വർണപ്പാളി കേസിൽ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസിൽ പന്ത്രണ്ടാം പ്രതിയുമാണ് പങ്കജ് ഭണ്ഡാരി. നേരത്തേ ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് എ.ബദറുദീൻ ഇന്നു വിധി പറയുകയായിരുന്നു.
What you should read next
[*] സന്നിധാനത്തെ ജീവനക്കാരുടെ പണമിടപാടുകൾ അന്വേഷിക്കണം: ഹൈക്കോടതി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ഭണ്ഡാരിയുടെ വാദം. താന്‍ ആറു തവണ എസ്ഐടിക്കു മുമ്പാകെ ഹാജരാവുകയും ആവശ്യപ്പെട്ട രേഖകളെല്ലാം നൽകുകയും ചെയ്തു. എന്നിട്ടും നിയമവിരുദ്ധമായി തന്നെ അറസ്റ്റ് ചെയ്തെന്നായിരുന്നു ഭണ്ഡാരിയുടെ വാദം.
What you should read next
[*] LIVE ശബരിമല സ്വർണക്കൊള്ള: എസ്ഐടി സന്നിധാനത്ത്, ശ്രീകോവിലിലെ നാലു തൂണുകൾ ഇളക്കി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് എസ്ഐടി കണ്ടെത്തിയ 109.234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണെന്നും പങ്കജ് ഭണ്ഡാരി വാദിച്ചിരുന്നു. കേസിൽ പങ്കജ് ഭണ്ഡാരിക്ക് മുഖ്യപങ്കുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു എസ്ഐടിയുടെ വാദം. 2019 മുതൽ ശബരിമലയില്‍ നിന്ന് സ്വർണം പൂശാനായി പാളികൾ എത്തിച്ചത് ഭണ്ഡാരിയുടെ സ്ഥാപനത്തിലാണ്.
JUST IN
[*]
29 SECONDS AGO ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, ഹർജി തള്ളി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
9 MINUTES AGO സണ്ണി ജോസഫിനെ മാറ്റും: കെപിസിസി താൽക്കാലിക അധ്യക്ഷനായി ബെന്നി ബഹനാൻ? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
11 MINUTES AGO ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ; വിവാദം Kottayam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Sabarimala gold theft: Sabarimala gold theft case sees a major development as the High Court dismisses the petition filed by Pankaj Bhandari, CEO of Chennai-based Smart Creations. The court upheld the Special Investigation Team\“s (SIT) argument that Bhandari has a key role in the crime, thereby rejecting his claims of illegal arrest.
Pages:
[1]