cy520520 Publish time 2026-2-13 12:06:34

‘ഗണേഷിന്റെ എല്ലാ കഥയും അറിയാം; പറയേണ്ടി വന്നാൽ പറയും’

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/12/13/thiruvanchoor-radhakrishnan.jpg?w=1120&h=583



കോട്ടയം∙ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും പറയേണ്ടി വന്നാൽ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.
What you should read next

[*] ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് ഗണേഷ്കുമാർ പറഞ്ഞതായി സാക്ഷിമൊഴി Kollam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


‘‘ഉമ്മൻ ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഗണേഷ് കുമാറിനു മറുപടി പറയാത്തത്. യഥാർഥത്തിൽ ഇതൊക്കെ നീതിയാണോ? ഗണേഷിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാൻ. ഇന്നു ജീവിച്ചിരിക്കുന്നവരിൽ അതെല്ലാം അറിയാവുന്ന ആൾ ഞാൻ മാത്രമായിരിക്കും. ഇതിന്‍റെ ഉൾക്കഥകൾ എല്ലാം എനിക്കറിയാം. ഗണേഷിന് എന്തു ഗുണം കിട്ടാനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത് ? മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത് ? ഉമ്മൻ ചാണ്ടിയെ മുൻപ് എത്രത്തോളം വേട്ടയാടി എന്ന് പൊതുസമൂഹത്തിന് അറിയാം. കല്ലറയിൽ കൊണ്ട് പോസ്റ്റർ വച്ച് ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയാണ്’’ – തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
What you should read next

[*] ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ; വിവാദം Kottayam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പിടിച്ച പുലിവാലാണെന്നും സർക്കാർ ചെലവിൽ നടത്തില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭയിലെ ചോദ്യത്തിനു സർക്കാർ മറുപടി തന്നു. സഭയിൽ ചോദിച്ച ചോദ്യത്തിന് എന്താണ് സത്യമായ മറുപടി തരാതിരുന്നത്. നിയമസഭയിൽ തന്നതാണ് ആധികാരിക രേഖ എന്നാണ് വിശ്വസിക്കുന്നത്. എന്തുക്കൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകൾ വന്നത്. ഇക്കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
JUST IN

[*]
6 MINUTES AGO ‘ഗണേഷിന്റെ എല്ലാ കഥയും അറിയാം; പറയേണ്ടി വന്നാൽ പറയും’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
37 MINUTES AGO 16 വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രതി മുൻ പൊലീസ് ഉദ്യോഗസ്ഥൻ, അറസ്റ്റ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
45 MINUTES AGO പിൻ ബെഞ്ച് ഒഴിവാക്കാൻ ‘യു’ ആകൃതിയിൽ സ്കൂൾ ക്ലാസ് റൂം, ബാഗിന്റെ ഭാരം കുറയ്ക്കൽ; നിർദേശം അടിച്ചേൽപിക്കില്ല Thiruvananthapuram

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Thiruvanchoor Radhakrishnan Speaks: Thiruvanchoor Radhakrishnan has sharply criticized Minister K.B. Ganesh Kumar for continually persecuting the late Oommen Chandy, threatening to expose damaging information if forced. He also highlighted inconsistencies in the government\“s statements to the High Court and Legislative Assembly regarding the Global Ayyappa Sangamam.
Pages: [1]
View full version: ‘ഗണേഷിന്റെ എല്ലാ കഥയും അറിയാം; പറയേണ്ടി വന്നാൽ പറയും’