‘വനിതാ കമ്മിഷനും ആശ ആച്ചി ജോസഫ് പരാതി നൽകി; പ്രമുഖനായതിനാല്‍ ഈ കേസിലും സമ്മർദം ഉണ്ടായി’
https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2025/10/22/p-satheedevi.jpg?w=1120&h=583കൊച്ചി∙ പ്രമുഖർക്കെതിരെ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ പരാതിക്കാരെ നിശ്ശബ്ദരാക്കാൻ ശ്രമം നടക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. സംവിധായകനും മുന്‍ ഇടത് എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലചിത്ര പ്രവര്‍ത്തകയായ ആശ ആച്ചി ജോസഫ് തുറന്നെഴുതിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ആശ ആച്ചി തങ്ങൾക്കും നൽകിയിരുന്നുവെന്നും ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
What you should read next
[*] ഡോക്ടർ ചമഞ്ഞ് മെഡിക്കൽ കോളജിൽ, കയ്യിൽ സ്‌റ്റെതസ്‌കോപ്പ്; യുവതി കസ്റ്റഡിയിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ലൈംഗികാതിക്രമം നേരിട്ടതിനെക്കുറിച്ച് പരാതി നൽകി വളരെയേറെ ദിവസങ്ങൾ കഴിഞ്ഞാണ് എഫ്ഐആർ ഇടാൻ പോലും തയാറായത് എന്ന കാര്യം മലയാള മനോരമയിൽ എഴുതിയ ലേഖനത്തിൽ ആശ ആച്ചി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു സതീദേവി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ കോപ്പിയാണ് തങ്ങൾക്കും തന്നത്. ഇത്തരമൊരു പരാതി ലഭിച്ച കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് പരാതി അയച്ചു കൊടുത്തതിനെ തുടർന്നാണ് ആ കേസിൽ അന്വേഷണ നടപടികൾ ഉണ്ടായത്. ആരോപണവിധേയനായ വ്യക്തി ഉന്നതസ്ഥാനീയനായിട്ടു പോലും അറസ്റ്റ് അടക്കമുള്ള നടപടി ഉണ്ടായെന്നും സതീദേവി പറഞ്ഞു.
What you should read next
[*] ഡോ. ആശ ആച്ചി ജോസഫ് പറയുന്നു: രണ്ട് വനിതാ പൊലീസ് വീട്ടിലെത്തി: എന്റെ ശബ്ദം ഉയരാതിരിക്കാനാണോ ആ നീക്കം വേഗത്തിലായത്? Opinion And Analysis
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
എന്നാൽ പ്രമുഖരായ വ്യക്തികൾക്കെതിരെ ആക്ഷേപങ്ങളും പരാതികളും വരുമ്പോൾ പൊതുസമൂഹത്തിൽ നിന്നുണ്ടാകുന്ന സമ്മർദ്ദം ഈ കേസിലും ഉണ്ടായിട്ടുണ്ട് എന്ന് അവർ പറഞ്ഞു. ആരോപണവിധേയരായിട്ടുള്ള വ്യക്തികൾ ഉന്നതസ്ഥാനത്ത് ഇരിക്കുമ്പോൾ പരാതിക്കാരെ നിശബ്ദരാക്കാൻ ശ്രമമുണ്ടാകാറുണ്ട്. സ്ത്രീകൾ പരാതിപ്പെടുന്നതിനുള്ള സാഹചര്യം തന്നെ പലപ്പോഴും ഒഴിവാക്കാനുള്ള ശ്രമവും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരാറുണ്ടെന്നതും വസ്തുതയാണെന്ന് അവർ പറഞ്ഞു.
Just in
JUST IN
[*]
52 SECONDS AGO ‘വനിതാ കമ്മിഷനും ആശ ആച്ചി ജോസഫ് പരാതി നൽകി; പ്രമുഖനായതിനാല്‍ ഈ കേസിലും സമ്മർദം ഉണ്ടായി’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 20 MINUTES AGO ‘സേവാ തീർഥ്’ ഉദ്ഘാടനം ചെയ്തു; താരിഖ് റഹ്മാന് സൗഹൃദ കൈ നീട്ടി മോദി - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 29 MINUTES AGO സൂര്യൻ ഉദിക്കുംമുൻപ് വീട്ടമ്മമാരുടെ അക്കൗണ്ടിൽ 5000 രൂപ; അമ്പരിപ്പിച്ച് സ്റ്റാലിൻ, തോൽവി ഉറപ്പെന്ന് പ്രതിപക്ഷം Personal Finance
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Chairperson of Kerala Women\“s Commission, P. Satheedevi, says there are attempts to silence complainants when allegations arise against prominent people, welcoming filmmaker and former Left MLA P.T. Kunju Muhammed being called out by film professional Asha Achi Joseph.
Pages:
[1]