Chikheang Publish time Yesterday 22:06

താരിഖ് റഹ്മാൻ, ബംഗ്ലദേശിൽ ഉദിച്ചുയരുന്ന രാഷ്ട്രീയമുഖം; ഒരുകാലത്ത് ധിക്കാരി, ഉറ്റുനോക്കി ഇന്ത്യ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/13/tarique-rahman-new.jpg?w=1120&h=583



ധാക്ക∙ ലണ്ടനിലെ 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാൻ (60) ബംഗ്ലദേശിന്റെ പുതിയ രാഷ്ട്രീയ മുഖമായി മാറുന്നു. പിതാവും ബംഗ്ലദേശ് മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാൻ സ്ഥാപിച്ച ബിഎൻപി 20 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഭരണത്തിലേക്ക് തിരിച്ചെത്തുകയാണ്. പാർട്ടിയുടെ ആക്ടിങ് ചെയർമാനായ താരിഖിനെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നത്.

താരിഖിന്റെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ആകെയുള്ള 297 സീറ്റുകളിൽ 209 എണ്ണം നേടി വൻ വിജയം കരസ്ഥമാക്കി. പാക്കിസ്ഥാനോട് ആഭിമുഖ്യമുള്ള വലതുപക്ഷ പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമി 68 സീറ്റുകൾ നേടി. 59.44 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മത്സരിക്കുന്നതിൽ നിന്നു വിലക്കിയിരുന്നു. 2024 ഓഗസ്റ്റിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ഷെയ്ഖ് ഹസീന സർക്കാർ തകർന്നത്. 15 വർഷത്തെ അടിച്ചമർത്തലുകൾ നേരിട്ട ബിഎൻപിക്ക് ഈ വിജയം വലിയൊരു തിരിച്ചുവരവാണ്.
What you should read next

[*] LIVE ‘ഇന്ത്യയുടെ പിന്തുണ തുടരും’: താരിഖ് റഹ്മാന് സൗഹൃദ കൈ നീട്ടി മോദി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സിയാവുർ റഹ്മാൻ 1981 ൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് താരിഖിന്റെ മാതാവ് ഖാലിദ സിയ നാല് പതിറ്റാണ്ടോളം പാർട്ടിയെ നയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ വിദേശവാസം അവസാനിപ്പിച്ച് താരിഖ് റഹ്മാൻ തിരികെയെത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ മാതാവ് വിടവാങ്ങി. എങ്കിലും പാർട്ടിയെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞു. ADVERTISEMENT Go AD-FREE

ധിക്കാരപരമായ രീതിയിൽ പ്രവർത്തിക്കുന്ന നേതാവായാണ് ഒരുകാലത്ത് താരിഖിനെ വിമർശകർ കണ്ടിരുന്നത്. പിൻവാതിൽ ഭരണം നടത്തുന്നയാൾ. എന്നാൽ പ്രവാസ ജീവിതത്തിനുശേഷം ആകെ മാറിയ വ്യക്തിയായാണ് താരിഖ് തിരിച്ചെത്തിയത്. പ്രചാരണ വേളയിലുടനീളം പ്രകോപനപരമായ പ്രസംഗങ്ങൾ ഒഴിവാക്കി. അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചു. നിരവധി ഭരണപരിഷ്കാര നടപടികളും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പദത്തിന് രണ്ട് ടേം അല്ലെങ്കിൽ 10 വർഷം എന്ന പരിധി ഏർപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

വസ്ത്ര കയറ്റുമതിയെ മാത്രം ആശ്രയിക്കാതെ കളിപ്പാട്ടങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കാനും പാവപ്പെട്ട കുടുംബങ്ങൾക്ക് \“ഫാമിലി കാർഡുകൾ\“ വഴി ധനസഹായം നൽകാനും പദ്ധതിയിടുന്നുണ്ട്.
What you should read next

[*] ‘വനിതാ കമ്മിഷനും ആശ ആച്ചി ജോസഫ് പരാതി നൽകി; പ്രമുഖനായതിനാല്‍ ഈ കേസിലും സമ്മർദം ഉണ്ടായി’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


തകർന്നുപോയ സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കുക എന്നതാണ് 17 കോടി ജനങ്ങളുള്ള ബംഗ്ലദേശിൽ താരിഖ് നേരിടുന്ന പ്രധാന വെല്ലുവിളി. ബിഎൻപി പ്രവർത്തകർക്കിടയിലെ അച്ചടക്കമില്ലായ്മയും എതിരാളികൾക്കെതിരായ അതിക്രമങ്ങളും വലിയൊരു തലവേദനയാണ്. കഴിഞ്ഞ 18 മാസത്തിനിടെ അച്ചടക്കലംഘനത്തിന് 10,000 ത്തോളം പ്രവർത്തകരെ പാർട്ടി പുറത്താക്കിയിരുന്നു. ADVERTISEMENT Go AD-FREE

താരിഖിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിട്ടുണ്ട്. ബംഗ്ലദേശുമായുള്ള ബന്ധം തീരെ മോശമായ അവസ്ഥയിലാണ് താരിഖ് അധികാരത്തിലെത്തുന്നത്. നാലായിരം കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന ബംഗ്ലദേശിന്റെ രാഷ്ട്രീയം ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്. യൂനുസിന്റെ ഇടക്കാല ഭരണകൂടം ഇന്ത്യയോട് ശത്രുതാപരമായ സമീപനമാണ്സ്വീകരിച്ചിരുന്നത്. ചൈനയോടും പാക്കിസ്ഥാനോടും അടുക്കുന്നതായിരുന്നു നയം. എന്നാൽ ഇന്ത്യയോടും പാക്കിസ്ഥാനോടും ചൈനയോടും സമദൂരം പാലിക്കുമെന്നാണ് താരിഖിന്റെ നിലപാട്. ബംഗ്ലദേശിൽനിന്നുള്ള അനധികൃത കുടിയേറ്റവും ഉയരുന്ന ഇന്ത്യാവിരുദ്ധ വികാരവും വെല്ലുവിളിയാണ്. ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യവും ഉയർത്തുന്നു. ഹിന്ദുക്കൾക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളും ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്.

പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ വിജയത്തേക്കാൾ ഇന്ത്യ ആഗ്രഹിക്കുന്നത് ഈ വിജയമാണെന്നാണ് നയതന്ത്രമേഖലയിലുള്ളവർ പറയുന്നത്. താരിഖ് ഇന്ത്യയെ പിണക്കാൻ തയാറാകില്ലെന്നാണ് പ്രതീക്ഷ. 1965 നവംബർ 20ന് ധാക്കയിലാണ് താരിഖ് റഹ്മാൻ ജനിച്ചത്. 1971ലെ വിമോചന സമരത്തിന് സാക്ഷിയായ അദ്ദേഹം കുട്ടിക്കാലത്ത് മാതാവിനോടൊപ്പം തടവിൽ കഴിഞ്ഞിട്ടുണ്ട്. 1994ൽ ഹൃദ്രോഗവിദഗ്ധയായ ഡോ. സുബൈദ റഹ്മാനെ വിവാഹം കഴിച്ചു. സൈമ സർനാസ് റഹ്മാൻ ഏക മകളാണ്.

അവാമി ലീഗ് ഭരണകാലത്ത് നിരവധി അഴിമതി കേസുകളിലും ക്രിമിനൽ കേസുകളിലും അദ്ദേഹം പ്രതിയായിരുന്നു. 2004ലെ ഗ്രനേഡ് ആക്രമണക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും, ഇവയെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം വാദിച്ചു. ഹസീനയുടെ പതനത്തിന് ശേഷം മുഹമ്മദ് യൂനസിന്റെ ഇടക്കാല ഭരണകാലത്ത് ഈ കേസുകളിൽ നിന്നെല്ലാം മോചിതനായി. ADVERTISEMENT GO AD-FREE
Just in
JUST IN

[*]
1 MINUTE AGO താരിഖ് റഹ്മാൻ, ബംഗ്ലദേശിൽ ഉദിച്ചുയരുന്ന രാഷ്ട്രീയമുഖം; ഒരുകാലത്ത് ധിക്കാരി, ഉറ്റുനോക്കി ഇന്ത്യ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 39 MINUTES AGO ‘വനിതാ കമ്മിഷനും ആശ ആച്ചി ജോസഫ് പരാതി നൽകി; പ്രമുഖനായതിനാല്‍ ഈ കേസിലും സമ്മർദം ഉണ്ടായി’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 HOURS 58 MINUTES AGO ‘സേവാ തീർഥ്’ ഉദ്ഘാടനം ചെയ്തു; താരിഖ് റഹ്മാന് സൗഹൃദ കൈ നീട്ടി മോദി - ഇന്നത്തെ പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Tarique Rahman\“s Bangladesh Nationalist Party (BNP) secured a massive victory in the Bangladeshi elections, winning 209 out of 297 seats. After 17 years of expatriate life, Tareq is set to become the new political face of Bangladesh, facing challenges like reviving the economy and maintaining stable relations with India.
Pages: [1]
View full version: താരിഖ് റഹ്മാൻ, ബംഗ്ലദേശിൽ ഉദിച്ചുയരുന്ന രാഷ്ട്രീയമുഖം; ഒരുകാലത്ത് ധിക്കാരി, ഉറ്റുനോക്കി ഇന്ത്യ