Chikheang Publish time 1 hour(s) ago

കഴുത്തു ഞെരിച്ച് കൊന്നു, യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടു; പിന്നിൽ കാമുകൻ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/14/bhopal-crime.jpg?w=1120&h=583



ഭോപ്പാൽ∙ നിഷാത്പുരയിലെ ആളൊഴിഞ്ഞ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ല സ്വദേശിയായ അഷ്റഫി എന്ന സിയയാണ് (33) കൊല്ലപ്പെട്ടത്. കാമുകനായ സമീർ കുടുംബാംഗങ്ങളുടെ സഹായത്തോടെ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ തള്ളി.
What you should read next

[*] Churulazhiyumbol രക്തംവാർന്നു കിടക്കുന്ന ഗിരീഷിനെ കണ്ട് അവൾ നിലവിളിച്ചോടി; കാമുകനുമായി ജീവിക്കാൻ പ്രതിശ്രുത വരനെ കൊന്നു; തെളിവായി വിഡിയോയും ‘73 കോളും’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഏകദേശം ഒരു വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. സമീറിനോടൊപ്പം ജീവിക്കാനായി സിയ മൂന്നു മാസം മുൻപ് വീട് ഉപേക്ഷിച്ച് ഭോപ്പാലിലെത്തി. സമീർ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു. സിയ സമീറിന്റെ കമലാ നഗറിലെ വീട്ടിൽ താമസിക്കാൻ തുടങ്ങിയതോടെ തർക്കങ്ങൾ പതിവായി. സമീറിന്റെ ഭാര്യയും സിയയും തമ്മിൽ നിരന്തരം വഴക്കുണ്ടായി.

സമീർ തന്നെ വിവാഹം കഴിക്കണമെന്ന് സിയ സമ്മർദം ചെലുത്തിയിരുന്നു. വിവാഹം കഴിക്കുന്നില്ലെങ്കിൽ 5 ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സിയ പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. വഴക്ക് രൂക്ഷമായതോടെ സമീറിന്റെ ഭാര്യ ജബൽപുരിലെ സ്വന്തം വീട്ടിലേക്ക് പോയി.
What you should read next

[*] Churulazhiyumbol എല്ലാം തുടങ്ങിയത് ആ മെസേജിൽ, ഭർത്താവ് വിലക്കിയിട്ടും രഹസ്യബന്ധം തുടർന്നു; പിഞ്ചുകുഞ്ഞിനെ കൊന്നിട്ടും ഭാവഭേദമില്ലാതെ അമ്മ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


9ന് വൈകുന്നേരം സിയയും സമീറും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പ്രകോപിതനായ സമീർ സിയയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാൻ സഹോദരന്റെയും അമ്മയുടെയും സഹോദരിയുടേയും സഹായം തേടി. മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിനടുത്തുള്ള സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു. ADVERTISEMENT Go AD-FREE

വ്യാഴാഴ്ച വൈകുന്നേരം, സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ടാങ്കിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ടാങ്കിനുള്ളിൽ ഒരു ഇരുമ്പ് പെട്ടി പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി പെട്ടി തുറന്നപ്പോഴാണ് സിയയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ദേഹത്തെ ടാറ്റൂ വഴിയാണ് മൃതദേഹം സിയയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

സമീർ ഒളിവിലാണ്. മൃതദേഹം മറവുചെയ്യാൻ സഹായിച്ചതിന് അമ്മയെയും സഹോദരനെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സമീറിന്റെ ഭാര്യയും പൊലീസ് നിരീക്ഷണത്തിലാണ്. സിയ മുൻപ് മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നതായി പൊലീസ് പറയുന്നു.ADVERTISEMENT Go AD-FREE
JUST IN

[*]
1 MINUTE AGO കഴുത്തു ഞെരിച്ച് കൊന്നു, യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടു; പിന്നിൽ കാമുകൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO ഇറാന്റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ ട്രംപ്; കമാൻഡോ ഓപ്പറേഷനും നീക്കം? കൈവിട്ട കളി വേണ്ടെന്ന് ഇറാൻ Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
48 MINUTES AGO ‘4 കുഞ്ഞുങ്ങൾക്ക് ജീവൻ കിട്ടിയില്ലേ’; ആലിന്റെ അവയവദാനം, കുടുംബം ഒന്നിച്ചെടുത്ത തീരുമാനം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Bhopal Crime: A shocking Bhopal crime unfolds as a 33-year-old woman, who met her lover on Instagram, is found dead in a septic tank. She was allegedly murdered after discovering he was married.
Pages: [1]
View full version: കഴുത്തു ഞെരിച്ച് കൊന്നു, യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടു; പിന്നിൽ കാമുകൻ