ഏറ്റവും കൂടുതൽ ഭൂരിപക്ഷം വണ്ടൂരിൽ വേണം, നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ വരും: വി.ഡി.സതീശൻ
https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2026/2/14/mlp-udf.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
വണ്ടൂർ ∙ നൂറിലേറെ സീറ്റുകളുമായി ടീം യുഡിഎഫ് അധികാരത്തിലെത്തുമെന്നും സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം വണ്ടൂരിലാകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. യുഡിഎഫ് പുതുയുഗയാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാൽ ചിരിച്ചു ലോഹ്യം പറഞ്ഞോളൂ എന്നും അവർ ഇക്കുറി യുഡിഎഫിനു വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനൊപ്പം അവരെ കടത്തിവെട്ടുന്ന വർഗീയതയാണു സിപിഎം പറയുന്നത്. എൽഡിഎഫ് ഭരിച്ചു മുടിച്ച സംസ്ഥാനത്തിന്റെ ഉയർത്തെഴുന്നേൽപ്പിനു വേണ്ടി സമഗ്രകർമപദ്ധതിയുമായാണു യുഡിഎഫ് മുന്നോട്ടുപോകുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
സമ്മേളനം പി.അബ്ദുൽ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പി.ഖാലിദ് അധ്യക്ഷത വഹിച്ചു. എ.പി.അനിൽകുമാർ എംഎൽഎ, കെ.പി.എ.മജീദ് എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, എഐസിസി അംഗം ഇ.മുഹമ്മദ്കുഞ്ഞി, ശരത്ചന്ദ്രപ്രസാദ്, ആലിപ്പറ്റ ജമീല, ഷാനിമോൾ ഉസ്മാൻ, പി.ടി.അജയ്മോഹൻ, അഷ്റഫ് കോക്കൂർ, കെ.ടി.അജ്മൽ, ടി.പി.ഗോപാലകൃഷ്ണൻ, കെ.സി.കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. English Summary:
V.D. Satheesan\“s speech emphasized UDF\“s expected victory in Wandoor with over a hundred seats, aiming for the highest majority in the state. He also touched upon political strategies and criticisms against the LDF government.
Pages:
[1]