cy520520 Publish time 1 hour(s) ago

യുഎസ്എ ക്രിക്കറ്റ് താരങ്ങൾ തട്ടുകടയിൽനിന്നും പാനിപൂരി കഴിക്കുന്ന ഈ വിഡിയോ പഴയതാണ് | Fact Check

https://img-mm.manoramaonline.com/content/dam/mm/mo/archive/fact-check/viral/images/2026/2/13/usa-cricket-team-pani-puri-viral-video-fact-check%20(1).jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440



യുഎസ് ക്രിക്കറ്റ് താരങ്ങൾ മുംബൈയിലെ തെരുവിലെ ഒരു തട്ടുകടയിൽനിന്നും പാനിപൂരി കഴിക്കുന്നതിന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2026 ടി20 ലോകകപ്പിന് മുന്നോടിയായി എത്തിയ യുഎസ്എ ക്രിക്കറ്റ് ടീമാണിതെന്നും സാധാരണക്കാരെപോലെ റോഡരികിൽ നിന്ന് അവർ ഇന്ത്യൻ ഭക്ഷണം കഴിക്കുന്നുവെന്ന തരത്തിലുമാണ് വിഡിയോ പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ, പ്രചരിക്കുന്ന വിഡിയോ യഥാർഥമാണെങ്കിലും അവകാശവാദങ്ങൾ തെറ്റാണ്. വാസ്തവമെന്തെന്ന് പരിശോധിക്കാം.

∙ അന്വേഷണം

യുഎസ് എന്നെഴുതിയ ജേഴ്സി അണിഞ്ഞിട്ടുള്ള കുറച്ചുപേർ റോഡരികിൽനിന്നു പാനിപൂരി കഴിക്കുന്നതിന്റേതാണ് വിഡിയോ. \“മുംബൈയിലെ ഒരു സാധാ തട്ട് കടയിൽ നിന്ന് പാനി പുരി കഴിക്കുന്ന യുഎസ്എ ക്രിക്കറ്റ് താരങ്ങൾ\“ എന്നാണ് പ്രചരിക്കുന്ന ഒരു അവകാശവാദം. മറ്റൊരു അവകാശവാദം ഇപ്രകാരമാണ്, \“Players from the United States national cricket team were spotted enjoying pani puri (golgappa) at a roadside stall in Mumbai, casually soaking in local flavors without heavy security. The relaxed moment won hearts online, highlighting Mumbai’s hospitality and the universal love for street food\“. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440പ്രചരിക്കുന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട് (Image credit: Facebook)

പരിശോധിച്ചപ്പോൾ, വിഡിയോയിലുള്ളത് യുഎസ്എ ക്രിക്കറ്റ് ടീം അം​ഗങ്ങൾ തന്നെയാണ്. ലഭ്യമായ വിവരങ്ങൾ പ്രകാരം, യുഎസ്എ ക്രിക്കറ്റ് ടീമിന്റെ പ്രമുഖ മധ്യനിര ബാറ്റ്സ്മാൻ ആരോൺ ജോൺസും സഞ്ജയ് കൃഷ്ണമൂർത്തി, ഉത്കർഷ് ശ്രീവാസ്തവ തുടങ്ങിയ കളിക്കാരുമാണ് വിഡിയോയിലുള്ളത്. റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, പ്രസ്തുത വിഡിയോയിൽനിന്നുള്ള ദൃശ്യം ഉൾപ്പെടുന്ന ചില വാർത്തകൾ കണ്ടെത്തി. എന്നാൽ, ഇവ ഇപ്പോഴത്തേതല്ല മറിച്ച് 2025ലേതാണ്. ​ഗുജറാത്തിലെ ആനന്ദിലുള്ള ശ്രീ​ ​ഗണേഷ് പാനിപൂരി കടയിൽനിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്ന് ഇതിൽ പറയുന്നു. പരിശോധിച്ചപ്പോള്‍ ഇവർ കട സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ ശ്രീ​ ​ഗണേഷ് പാനിപൂരി കടയുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽനിന്നു പങ്കുവച്ചിട്ടുള്ളതായും കണ്ടെത്തി.

ഇതിൽനിന്നും പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്ന് സ്ഥിരീകരിച്ചു.

View this post on Instagram

A post shared by shreeganeshpanipuri (@_shreeganeshpanipuri_)
ADVERTISEMENT Go AD-FREE

∙ വാസ്തവം

യുഎസ്എ ക്രിക്കറ്റ് ടീം അംഗങ്ങള്‍ മുംബൈയിലെ തെരുവിലെ ഒരു തട്ടുകടയിൽനിന്നും പാനിപൂരി കഴിക്കുന്നതിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ പഴയതാണ് (2025). മുംബൈയിലല്ല മറിച്ച് ​ഗുജറാത്തിലായിരുന്നു അവർ പാനിപൂരി കഴിച്ചത്. English Summary:
USA cricket players were seen enjoying pani puri at a roadside stall, with a viral video claiming it happened in Mumbai. However, the video is from 2025 and the players were actually in Anand, Gujarat, enjoying the popular Indian street food.
Pages: [1]
View full version: യുഎസ്എ ക്രിക്കറ്റ് താരങ്ങൾ തട്ടുകടയിൽനിന്നും പാനിപൂരി കഴിക്കുന്ന ഈ വിഡിയോ പഴയതാണ് | Fact Check