LHC0088 Publish time 2026-2-14 12:38:09

‘റോഷി പറഞ്ഞത് സുഖിച്ചു; ഞാൻ മത്സരിക്കുമെന്ന് ഞാനെങ്ങനെ പറയും?’

https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2025/11/29/local-news-jose-k-mani.jpg?w=1120&h=583



കൊച്ചി∙ പാലായിൽ താൻ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് സുഖിച്ചെന്നും സന്തോഷമായെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. മത്സരിക്കണമെന്ന ആഗ്രഹമാണ് റോഷി പറഞ്ഞത്. പാർട്ടി ചെയർമാനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നു റോഷി ഇന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസ്.കെ.മാണി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പാലായിൽ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ചർച്ചയായിരുന്നു. ജോസ് കെ.മാണിയിൽനിന്ന് മൈക്ക് പിടിച്ചു വാങ്ങിയായിരുന്നു റോഷിയുടെ പ്രഖ്യാപനം.
What you should read next

[*] Live ‘ജോസ് കെ.മാണി പാലായിൽ മത്സരിക്കും’: ആവർത്തിച്ച് റോഷി, ഉറപ്പില്ലെന്ന് ജോസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മുഖ്യമന്ത്രി മത്സരിക്കുമെന്ന് സിപിഎം പറയാറുള്ള കാര്യം ജോസ് കെ.മാണി ചൂണ്ടിക്കാട്ടി. അവർക്ക് അതിനു സ്വാതന്ത്ര്യമില്ലേ? പാലായിലെ കാര്യം പാർട്ടി തീരുമാനിക്കും എന്നാണ് റോഷി പറഞ്ഞത്. തീരുമാനിച്ചു എന്നല്ല. പാർട്ടിയാണ് സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത്. അല്ലാതെ എനിക്ക് തീരുമാനിക്കാൻ കഴിയില്ല. റോഷി മൈക്ക് തട്ടിയെടുത്തിട്ടില്ല. അദ്ദേഹവുമായി സഹോദരതുല്യബന്ധമാണ്. ആ സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട്. ഞങ്ങൾ ഒരു ടീമാണ്. സ്ഥാനാർഥി പ്രഖ്യാപനം അല്ല റോഷി നടത്തിയത്. പാർട്ടി തീരുമാനിക്കുമെന്നാണ് പറഞ്ഞത്. ഞാൻ മത്സരിക്കണമെന്ന് പാർട്ടിക്ക് ആഗ്രഹമുണ്ട്. ഞാൻ മത്സരിക്കണമെന്ന് എനിക്കു പറയാൻ കഴിയില്ല–ജോസ് കെ. മാണി പറഞ്ഞു.
What you should read next

[*] ‘റോഷി ചോരത്തിളപ്പുള്ള നേതാവ്; പാലായിൽ മത്സരിക്കുമെന്ന് പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ട്’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇടുക്കിയിലെ പര്യടനത്തിന്റെ ഭാഗമായി അടിമാലിയിലെ വാർത്താ സമ്മേളനത്തിലാണ് റോഷി പ്രഖ്യാപനം നടത്തിയത്. തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാർ‌ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ.മാണിയുടെ മറുപടി. ഉടൻ അദ്ദേഹത്തിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി ‘ജോസ് കെ.മാണി പാലായിൽത്തന്നെ മത്സരിക്കും. അത് പാർട്ടിയുടെ തീരുമാനമാണ്, സമയത്ത് പ്രഖ്യാപിക്കും. നല്ല വിജയം എല്ലാ മേഖലയിലും ഉണ്ടാകും’ എന്നു റോഷി ഉറപ്പിച്ചു പ്രഖ്യാപിക്കുകയായിരുന്നു.
Just in
JUST IN

[*]
9 SECONDS AGO ‘റോഷി പറഞ്ഞത് സുഖിച്ചു; ഞാൻ മത്സരിക്കുമെന്ന് ഞാനെങ്ങനെ പറയും?’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO ഇന്ത്യൻ ‘ശതകോടീശ്വരി\“യുടെ ഒറ്റവാക്ക്; യുഎസ് ടെക് ഭീമന്റെ ഓഹരിയിൽ വൻ ഇടിവ്, എതിരാളിയുടെ ഓഹരിക്ക് മുന്നേറ്റം Personal Finance

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
6 MINUTES AGO പ്രമേഹക്കാർക്ക് മാമ്പഴം അപകടകാരിയല്ലെന്ന് പഠനം; ജൂസിലും ഷേക്കിലും ഉപയോഗിച്ചാൽ പ്രശ്നമാകും? കഴിക്കുന്ന സമയവും നോക്കണം Opinion And Analysis

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Jose K. Mani on Pala Candidacy: Jose K. Mani stated that he was pleased and happy with Minister Roshy Augustine\“s comment that he would contest from Pala. Jose K. Mani said that Roshy was merely expressing a desire for him to contest.
Pages: [1]
View full version: ‘റോഷി പറഞ്ഞത് സുഖിച്ചു; ഞാൻ മത്സരിക്കുമെന്ന് ഞാനെങ്ങനെ പറയും?’