ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി; സംഭവം കൊച്ചി നഗരത്തിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/14/kochi-man-suicide-jewellery-building.jpg?w=1120&h=583കൊച്ചി∙ നഗരത്തിലെ ജ്വല്ലറി സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൽനിന്ന് വീണയാൾ മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നഗരത്തിലെ പ്രമുഖ ജ്വല്ലറിക്കെട്ടിടത്തിന് മുകളിൽനിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയിൽ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്. ഇദ്ദേഹം തൽക്ഷണം മരിച്ചു. വീണപ്പോൾ ദേഹത്ത് വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇയാൾ ഉടുത്തിരുന്ന മുണ്ട് മൂന്നാം നിലയിൽ കിടപ്പുണ്ടായിരുന്നു. മരിച്ചയാൾക്ക് 50 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു.
What you should read next
[*] വിദ്യാർഥികൾ വാഹനം ഓടിച്ചത് 160 കി.മീ. വേഗത്തിൽ; മരിച്ചത് 7 പേർ: ബെംഗളൂരുവിലെ അപകടം ഇങ്ങനെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇയാൾ കെട്ടിടത്തിന്റെ ആറാം നില വരെ കയറിയതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ ആറാം നിലയിൽ പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല. അതിനാൽ ഇയാൾ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് ഇവിടെനിന്ന് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) ADVERTISEMENT Go AD-FREE
JUST IN
[*]
2 MINUTES AGO ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി; സംഭവം കൊച്ചി നഗരത്തിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
7 MINUTES AGO വിദ്യാഭ്യാസം, വിവാഹം... മക്കൾക്കായി നിക്ഷേപിക്കാൻ ചൈൽഡ്കെയർ ഫണ്ട്; മാസം 9000 രൂപ മതി, നേടാം 72 ലക്ഷം Personal Finance
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
21 MINUTES AGO ബിഎൻപിക്ക് ഇനി എന്തുംചെയ്യാം; അംഗബലം കുറവ്, പക്ഷേ അവരെ ഭയക്കണം! ഇന്ത്യയെ പ്രകോപിപ്പിച്ചത് ആ സംഭവം; ചരിത്ര വെല്ലുവിളി നേരിട്ട് ബംഗ്ലദേശ് Opinion And Analysis
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
A suspected suicide case occurred when an unidentified person fell from a multi-storey jewellery building in Kochi. The police are investigating the incident and efforts are underway to identify the deceased.
Pages:
[1]