എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം; ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/14/mri-scan-representational.jpg?w=1120&h=583ലക്നൗ ∙ ഉത്തർപ്രദേശിലെ സ്വകാര്യ സ്കാനിങ് സെന്ററിൽ എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ സ്കാനിങ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ടാണ് എംആർഐ സ്കാനിങ്ങിനെത്തിയ ആറു വയസ്സുകാരൻ മരിച്ചത്. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു. സ്കാനിങ്ങിനു മുൻപ് കുട്ടിക്ക് കുത്തിവയ്പ് എടുത്തെന്നും ഇതിൽ മരുന്നിന്റെ അളവ് കൂടിയാണ് മരണകാരണമെന്നും കുടുംബം ആരോപിച്ചു.
What you should read next
[*] ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി; സംഭവം കൊച്ചിയിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ദുംഗർപുർ ഗ്രാമത്തിൽ താമസിക്കുന്ന കുടുംബം എംആർഐ സ്കാൻ ചെയ്യുന്നതിനുവേണ്ടിയാണ് കുട്ടിയുമായി ഗ്രേറ്റർ നോയിഡയിലെ സ്കാനിങ് സെന്ററിൽ എത്തിയത്. സ്കാനിങ്ങിനു മുൻപായി കുട്ടിക്ക് മയങ്ങാനായി കുത്തിവയ്പ് എടുത്തതായി പിതാവ് വിക്കി പറയുന്നു. തുടർന്നു രണ്ടാമതും മരുന്ന് കുത്തിവയ്ച്ചെന്നും ഇതാണ് മകന്റെ ജീവനെടുത്തതെന്നുമാണ് പിതാവ് ആരോപിക്കുന്നത്.
What you should read next
[*] ഡോക്ടർ ചമഞ്ഞ് മെഡിക്കൽ കോളജിൽ, കയ്യിൽ സ്‌റ്റെതസ്‌കോപ്പ്; യുവതി കസ്റ്റഡിയിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ബോധരഹിതനായ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഗ്രാമവാസികൾ സ്കാനിങ് സെന്ററിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് സ്കാനിങ് സെന്റർ പൂട്ടി.
JUST IN
[*]
59 SECONDS AGO എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം; ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 4 MINUTES AGO ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം; സുരക്ഷ ഉറപ്പാക്കി പൊലീസ്, ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 9 MINUTES AGO ‘ചെന്നിത്തലയും സതീശനും പറയുമ്പോൾ ഇല്ലാത്ത പ്രശ്നം ഞാൻ മത്സരിക്കുമെന്ന് പറയുമ്പോൾ ഉണ്ടാകുന്നതെന്ത്?’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Family Alleges Negligence in Scanning Center Death: Tragic MRI Scan Incident Claims Life of 6-Year-Old Boy
Pages:
[1]