ശബരിമല സ്ത്രീ പ്രവേശനം: സർക്കാർ നിലപാട് മാറ്റിയെന്ന് എൻഎസ്എസ്, പറയേണ്ട സമയത്തു പറയുമെന്ന് സിപിഎം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/15/sukumaran-nair-new.jpg?w=1120&h=583ചങ്ങനാശേരി∙ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേന്ദ്രം ഒന്നും ചെയ്തില്ലെന്ന് ആക്ഷേപമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം.
What you should read next
[*] ശബരിമല യുവതീപ്രവേശനം: ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതിയിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സ്ത്രീ പ്രവേശന വിഷയത്തിലെ നിലപാടിൽ മാറ്റമില്ലെന്നും വിഷയത്തിൽ ഇടപെട്ടത് എൻഎസ്എസ് ആണെന്നും സുകുമാരൻ നായർ മനോരമ ന്യൂസിനോട് പറഞ്ഞു. എൻഎസ്എസാണ് കോടതിയിൽ കേസ് കൊടുത്തത്. ആദ്യം അനുകൂല നിലപാടെടുക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല. പിന്നീട് വിശ്വാസികളുടെ എണ്ണം സർക്കാരിനു ബോധ്യപ്പെട്ടു. അതോടെയാണ് നിലപാടിൽ മാറ്റം വരുത്തിയത്. പഴയ രീതിയിൽ കാര്യങ്ങൾ പോകട്ടെയെന്നു സർക്കാർ തീരുമാനിച്ചു. നാളെ കോടതിയിൽ സർക്കാർ എന്തു നിലപാടെടുക്കുമെന്ന് അറിയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. നിലപാട് പറയേണ്ട സമയത്തു പറയുമെന്നും മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. സ്ത്രീ പ്രവേശനത്തിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ൽ വിഎസ് സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ഇതിനെ എതിർത്തു. പിണറായി സർക്കാർ 2018ൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു. 2018 സെപ്റ്റംബർ 28നാണ് സ്ത്രീ പ്രവേശനം അനുവദിക്കാമെന്ന് അഞ്ചംഗ ബെഞ്ച് വിധിപറഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ആറു വർഷത്തിനുശേഷം കേസ് വീണ്ടും പരിഗണിക്കുന്നത്.
Just in
JUST IN
[*]
30 SECONDS AGO ശബരിമല സ്ത്രീ പ്രവേശനം: സർക്കാർ നിലപാട് മാറ്റിയെന്ന് എൻഎസ്എസ്, പറയേണ്ട സമയത്തു പറയുമെന്ന് സിപിഎം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
57 MINUTES AGO മണപ്പുറം ഫിനാൻസിന്‍റെ തലപ്പത്ത് വമ്പൻ മാറ്റം ; പ്രൊമോട്ടർ ആയി ഇനി അമേരിക്കൻ കമ്പനി, അനുമതി നൽകി ആർബിഐ Stock Market
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR AGO ‘കൊറിയന്‍ ബന്ധമില്ല, വിശ്വാസവഞ്ചന സഹിക്കില്ല’: മകളുടെ മരണത്തിൽ ദുരൂഹതയെന്നു പിതാവ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Sabarimala women entry: NSS General Secretary G. Sukumaran Nair alleges the Center did nothing on the issue, ahead of the Supreme Court\“s review. Opposition leader V.D. Satheesan demands the Chief Minister\“s stance.
Pages:
[1]