cy520520 Publish time 1 hour(s) ago

ട്രേഡക്സ് കേരള 2026; അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് 17 മുതല്‍ കൊച്ചിയില്‍

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/ernakulam/images/2026/2/15/tradex-kerala.jpg?w=1120&h=583



കൊച്ചി∙ സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് \“ട്രേഡക്സ് കേരള 2026\“ ഫെബ്രുവരി 17, 18 തീയതികളില്‍ കൊച്ചിയില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നായി മുപ്പതിലധികം ബയേര്‍സ് ട്രേഡക്സില്‍ എത്തും. കേരളത്തിലെ നാനൂറോളം സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ അവരുടെ വ്യത്യസ്ത ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെറുകിട സംരംഭകര്‍ക്ക് ആഗോള വിപണി സാധ്യതകള്‍ തുറന്നിടുന്ന രീതിയില്‍ ഇത്തരമൊരു സമ്മേളനം ആദ്യമായാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെയും (FIEO) സംയുക്താഭിമുഖ്യത്തിലാണ് ട്രേഡക്സ് കേരള 2026 നടക്കുക. കേരളത്തിലെ തനത് ഭഷ്യ- കാര്‍ഷിക ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, ഹോം ഫര്‍ണിഷിങ് ആന്‍ഡ് ഇന്റീരിയര്‍, കയര്‍, കൈത്തറി, ടെക്സ്റ്റൈല്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, റബര്‍, പിവിസി എന്നീ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ആഗോളവിപണിയിലേക്ക് എത്തിക്കാൻ ട്രേഡക്സിലൂടെ സാധിക്കും.

കൊച്ചിയിലെ ലെ മെറഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ‘ട്രേഡക്സ് കേരള 2026’ മീറ്റ് വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കെ.ബാബു എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, മരട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. വ്യവസായ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. വ്യവസായ - വാണിജ്യ ഡയറക്ടര്‍ പി.വിഷ്ണുരാജ് ഐഎഎസ്, കസ്റ്റംസ് കമ്മിഷണര്‍.

ഗുര്‍കരണ്‍ സിങ് ബെയിന്‍സ്, എംഎസ്എംഇ ജോയിന്റ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍ ഐഎഎസ്, വിദേശ വാണിജ്യ വിഭാഗം അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡി.ശ്രീധര്‍ ഐടിഎസ്, ജില്ലാ കലക്ടര്‍ പ്രിയങ്ക.ജി ഐഎഎസ്, കയര്‍ വികസന ഡയറക്ടര്‍ ആനി ജുല തോമസ് ഐഎഎസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ റീജണല്‍ ചെയര്‍മാന്‍ പി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.ADVERTISEMENT Go AD-FREE

കേരള ബ്രാന്‍ഡ് (നന്മ) പദ്ധതിയുടെ ഭാഗമായാണ് ‘ട്രേഡക്സ് കേരള 2026’ ഒരുങ്ങുന്നത്. സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഗുണമേന്മയുടെയും ധാര്‍മികതയുടെയും സുസ്ഥിരതയുടെയും അംഗീകാരം നല്‍കുന്ന കേരള ബ്രാന്‍ഡിലൂടെ ഉത്പാദകര്‍ക്ക് ആഗോള വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആഗോള സംഗമം നടത്തുന്നത്. പരിപാടിയുടെ ഭാഗമായി ബിസിനസ് ടു ബിസിനസ് സംബന്ധിച്ച വ്യക്തിഗത മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറമെ ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിങ്, പാക്കേജിങ്, കയറ്റുമതി നിലവാരം, ഡോക്യുമെന്റേഷന്‍ തുടങ്ങിയവ ഉറപ്പു വരുത്തുന്നതിന് ടെക്‌നിക്കല്‍ സര്‍വീസ് പ്രൊവൈഡേര്‍സിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. English Summary:
Tradex Kerala 2026 is a major international buyer-seller meet in Kochi designed to provide global market access for the state\“s MSME products. Organized by the Department of Industries, the two-day event will host over 30 international buyers and 400 local entrepreneurs.
Pages: [1]
View full version: ട്രേഡക്സ് കേരള 2026; അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് 17 മുതല്‍ കൊച്ചിയില്‍