Chikheang Publish time 2026-2-16 11:36:29

നാലുപേരുടെ ജീവനെടുത്ത ദുരന്തം: 80-കാരിക്ക് ജയിൽ ശിക്ഷയുണ്ടാകില്ല; സാൻ ഫ്രാൻസിസ്കോയിൽ പ്രതിഷേധം

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2026/2/16/driver-ran-down-on-family-in-fatal-san-francisco-accident-avoids-jail.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



കലിഫോർണിയ ∙ സാൻ ഫ്രാൻസിസ്കോയിൽ രണ്ട് വർഷം മുൻപ് ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ, പ്രതിയായ 80-കാരി മേരി ഫോങ് ലോയ്ക്ക് ജയിൽ ശിക്ഷ ലഭിക്കില്ലെന്ന് സൂചന.

[*] മലയാളി ശാസ്ത്രജ്ഞ കലിഫോർണിയയിൽ അന്തരിച്ചു: വിടപറഞ്ഞത് അമേരിക്കൻ ശാസ്ത്രവേദികളിലെ നിറസാന്നിധ്യം US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*] യുഎഇയുടെ റോയൽ ഫൊട്ടോഗ്രഫർ രമേഷ് ശുക്ല അന്തരിച്ചു; വിടപറഞ്ഞത് ചരിത്ര നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയ ഇന്ത്യക്കാരൻ Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അതിവേഗത്തിൽ കാറോടിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തെയാകെ ഇല്ലാതാക്കിയ കേസിൽ ഇവർ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ, പ്രതിയുടെ പ്രായം, പ്രകടമാക്കിയ ഖേദം, മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാത്ത അവസ്ഥ എന്നിവ പരിഗണിച്ച് ജയിൽ ശിക്ഷ ഒഴിവാക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.

രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള പ്രൊബേഷനും ഡ്രൈവിങ് വിലക്കുമായിരിക്കും ഇവർക്ക് ലഭിക്കാൻ സാധ്യതയുള്ള ശിക്ഷയെന്ന് സുപ്പീരിയർ കോടതി ജഡ്ജി വ്യക്തമാക്കി. എന്നാൽ, ഈ തീരുമാനത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംgofundme എന്ന വെബ്സൈറ്റില്‍ നിന്ന്) ADVERTISEMENT Go AD-FREE English Summary:
In a tragic San Francisco bus stop accident, an 80-year-old driver who confessed to causing the deaths of a family of four, including two infants, is unlikely to face jail time.
Pages: [1]
View full version: നാലുപേരുടെ ജീവനെടുത്ത ദുരന്തം: 80-കാരിക്ക് ജയിൽ ശിക്ഷയുണ്ടാകില്ല; സാൻ ഫ്രാൻസിസ്കോയിൽ പ്രതിഷേധം