കേരളത്തിന്റെ സാങ്കേതിക കുതിപ്പിന് വേദിയാകാൻ കൊച്ചി, ലോകമെമ്പാടുമുള്ള ടെക് വിദഗ്‍ധർ ഒന്നിച്ചെത്തും
https://img-mm.manoramaonline.com/content/dam/mm/mo/archive/technology/technology-news/images/2026/2/13/techspectations-speaker1.jpg?w=1120&h=583കൊച്ചി ∙ ഡിജിറ്റൽ ലോകത്തെ പുതുപുത്തൻ ആശയങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്ന മനോരമ ഓൺലൈൻ \“ടെക്സ്പെക്റ്റേഷൻസ് 2026\“ ഡിജിറ്റൽ സംഗമം 27 ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ നടക്കും. ‘ക്രിസ്റ്റൽ ബോളിങ് 2030’എന്ന പ്രമേയത്തിൽ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ലോകമെമ്പാടുമുള്ള ടെക് വിദഗ്ധർ ഒത്തുചേരുന്ന ഉച്ചകോടി.
2016 ൽ ആരംഭിച്ച ടെക്സ്പെക്റ്റേഷൻസിന്റെ പുതിയ പതിപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹെൽത്ത് ടെക്, വിനോദ മേഖലയിലെ മാറ്റങ്ങൾ, സ്റ്റാർട്ടപ് തുടങ്ങിയവയിൽ പ്രായോഗിക പദ്ധതികൾ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം, ക്ലൗഡ്, എഐ, ഇന്റലിജന്റ് ഇൻഫ്രാസ്ട്രക്ചർ’ എന്ന വിഷയത്തിൽ ആമസോൺ വെബ് സർവീസസ് ഇന്ത്യ-സൗത്ത് ഏഷ്യ പ്രസിഡന്റ് സന്ദീപ് ദത്ത മുഖ്യപ്രഭാഷണം നടത്തും.
പ്രധാന ചർച്ചകളും പങ്കെടുക്കുന്നവരും ADVERTISEMENT GO AD-FREE
– ഭാവി സാങ്കേതികവിദ്യ: ടെക് മഹിന്ദ്ര സിഒഒ അതുൽ സോനേജ, ടാലി സൊല്യൂഷൻസ് എംഡി തേജസ് ഗോയങ്ക, അഡോബി വൈസ് പ്രസിഡന്റ് മൻമീത് ധോഡി.
– സ്റ്റാർട്ടപ് സാധ്യതകൾ: കെഎസ് യുഎം സിഇഒ അനൂപ് അംബിക, ആശിഷ് അഗർവാൾ (ജിഐസി), അനുരാജ് എന്നൈ, അഭിജിത്ത് എം, ഹേമന്ത് ജെയിൻ, ഫെലിക്സ് ജോസ്‌മോൻ.
– ഹെൽത്ത്കെയർ: ടോണി ജോസ് (ഷുഗർ സ്ട്രിങ്സ് എഐ), ഡോ. നളന്ദ ജയദേവ് (ആസ്റ്റർ മെഡ്സിറ്റി).
– നവമാധ്യമ ലോകം: പ്രമുഖ മാധ്യമപ്രവർത്തക ഫയാ ഡിസൂസ, സോഷ്യൽ മീഡിയ താരം ഡോ. അനിൽ എബ്രഹാം.
– 2030ൽ സിനിമയുടെ നവ സാധ്യതകൾ: സിനിമാ താരങ്ങളായ ജയസൂര്യ, നവ്യ നായർ, രമേഷ് പിഷാരടി.
– റീട്ടെയിൽ & കൊമേഴ്സ് രംഗത്തെ എഐ ഉപയോഗം: നരസിംഹ റാവു (മോഎൻഗേജ്), ആദിത്യ കാന്തി (ഒമ്നികോം).
കമ്പനി സ്ഥാപകർ, നിക്ഷേപകർ, പോളിസിമേക്കേഴ്സ്, ക്രിയേറ്റേഴ്സ്, സോഫ്റ്റ്‌വെയർ ഡവലപ്പർമാർ, വിദ്യാർഥികൾ, ടെക്നോക്രാറ്റുകൾ തുടങ്ങി സാങ്കേതിക മേഖലയിൽ താൽപര്യമുള്ള ആർക്കും ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താം. ഉച്ചകോടിയിൽ പങ്കെടുക്കുന്നവർക്ക് നെറ്റ്‌വർക്കിങ് അവസരങ്ങളുമുണ്ടാകും. റജിസ്റ്റർ ചെയ്തവർക്കേ പങ്കെടുക്കാനാവൂ.
റജിസ്ട്രേഷന് www.techspectations.com. വിവരങ്ങൾക്ക്: 0481 2587262 . ഇമെയിൽ: team@techspectations.com
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
Pages:
[1]