7 പാക്ക് സൈനികർ കസ്റ്റഡിയിൽ, വധിക്കും; അന്ത്യശാസനവുമായി ബിഎൽഎ
https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/5/13/balochistan-pakistan-army-border.jpg?w=1120&h=583ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ സുരക്ഷാ സേനയിലെ ഏഴ് അംഗങ്ങൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് വിഘടനവാദി സായുധ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). തടവിലാക്കപ്പെട്ടവരെ വിട്ടയക്കണമെങ്കിൽ പകരം പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ വിട്ടയക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാരിന് ഏഴ് ദിവസത്തെ സമയമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനകം ചർച്ചകൾ നടന്നില്ലെങ്കിൽ തടവിലാക്കപ്പെട്ടവരെ വധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ബിഎൽഎയുടെ മാധ്യമ വിഭാഗമായ ‘ഹക്കൽ’ പുറത്തിറക്കിയ പ്രസ്താവനയിലും വിഡിയോ സന്ദേശത്തിലുമാണ് അന്ത്യശാസനം. സമയപരിധി അവസാനിക്കാൻ ഇനി ആറ് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നും അവർ അറിയിച്ചു. ഓപ്പറേഷൻ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിലാണ് സൈനികരെ പിടികൂടിയതെന്നു ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെടുന്നു.
What you should read next
[*] തല മൊട്ടയടിച്ചു: സ്ത്രീകളുടെ വസ്ത്രം; വേഷം മാറി കടക്കാൻ ജയ്‌ഷെ കമാൻഡർ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വിവിധ മേഖലകളിൽ നിന്നായി ആകെ 17 സുരക്ഷാ ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. ഇതിൽ 10 പേർ ബലൂച് വംശജരും പ്രാദേശിക പൊലീസുമായി ബന്ധമുള്ളവരുമായതിനാൽ മുന്നറിയിപ്പ് നൽകി അവരെ വിട്ടയച്ചു. പ്രാദേശിക സാഹചര്യങ്ങളും ബലൂച് ജനതയുടെ താൽപര്യവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സംഘടന അറിയിച്ചു. ബാക്കിയുള്ള ഏഴ് പേർ പാക്കിസ്ഥാൻ സൈന്യത്തിലെ സ്ഥിരം യൂണിറ്റുകളിൽ നിന്നുള്ളവരാണ്. ഇവർക്കെതിരെ ബലൂച് നാഷനൽ കോർട്ട് നടപടികൾ സ്വീകരിച്ചതായും സിവിൽ ജനതയ്ക്കെതിരായ നീക്കങ്ങൾ, ആളുകളെ കാണാതാകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പ്രസ്താവനയിൽ പറഞ്ഞു.
What you should read next
[*] പാക്കിസ്ഥാനികൾക്ക് ഇരട്ട പ്രഹരം! ഇന്ത്യയോട് ദയനീയമായി തോറ്റ സങ്കടത്തിലിരിക്കേ പ്രധാനമന്ത്രിയുടെ വക ഷോക്ക്! Economy
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മുൻപും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും പാക്കിസ്ഥാൻ അധികൃതർ അത് അവഗണിക്കുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. പാക്കിസ്ഥാനിൽ നിരോധിക്കപ്പെട്ട സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ യുഎസും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.
JUST IN
[*]
48 SECONDS AGO 7 പാക്ക് സൈനികർ കസ്റ്റഡിയിൽ, വധിക്കും; അന്ത്യശാസനവുമായി ബിഎൽഎ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
54 MINUTES AGO തല മൊട്ടയടിച്ചു: സ്ത്രീകളുടെ വസ്ത്രം; വേഷം മാറി കടക്കാൻ ജയ്‌ഷെ കമാൻഡർ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 8 MINUTES AGO പാക്കിസ്ഥാനികൾക്ക് ഇരട്ട പ്രഹരം! ഇന്ത്യയോട് ദയനീയമായി തോറ്റ സങ്കടത്തിലിരിക്കേ പ്രധാനമന്ത്രിയുടെ വക ഷോക്ക്! Economy
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
BLA captures soldiers: The separatist armed group, the Balochistan Liberation Army (BLA), has claimed that seven members of the Pakistani security forces are in their custody. Their demand is that for the prisoners to be released, the Pakistani administration must, in turn, release Baloch prisoners from its custody.
Pages:
[1]