മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്യാൻ നീക്കം; പ്രതിഷേധം, ഒടുവിൽ ജാമ്യം
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/16/thiruvanchoor-radhakrishnan.JPG?w=1120&h=583കോട്ടയം ∙ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതിഷേധത്തിനൊടുവിൽ ഇവർക്ക് ജാമ്യം അനുവദിച്ചു.
What you should read next
[*] Live മകളും പെങ്ങളും നേർക്കുനേർ: കുടുംബപ്പോരിൽ ‘സ്വന്തം രക്ത’ത്തിന്റെ ചോര വീഴ്ത്തുമോ കിം? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വിവിധ പരിപാടികൾക്കായി കോട്ടയത്ത് പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മുഖ്യമന്ത്രി പുറത്തേക്ക് പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി രാത്രിയോടെ പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇതേ തുടർന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇടപെട്ടത്.
What you should read next
[*] ‘പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ട്...’; ചെണ്ട കൊട്ടിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയ യൂത്ത് കോൺഗ്രസ് നേതാക്കളെ എത്തിച്ച ശേഷം മാത്രമേ പിരിഞ്ഞുപോകൂ എന്ന് അറിയിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. കോട്ടയം നഗരസഭാ ചെയർമാൻ എംപി സന്തോഷ് കുമാർ, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
JUST IN
[*]
13 MINUTES AGO മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്യാൻ നീക്കം; പ്രതിഷേധം, ഒടുവിൽ ജാമ്യം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
45 MINUTES AGO പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
56 MINUTES AGO പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Protest: The Congress protest against the police\“s move to remand Youth Congress workers who showed black flags to the Chief Minister. Under the leadership of Thiruvanchoor Radhakrishnan, MLA, Congress workers besieged the Kottayam East Police Station.
Pages:
[1]