Chikheang Publish time 2026-2-17 00:37:04

വിജയ്‌യെയും തൃഷയെയും കുറിച്ച് അധിക്ഷേപ പരാമ‍ർശം: മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ

https://img-mm.manoramaonline.com/content/dam/mm/mo/archive/movies/movie-news/images/2025/6/23/trisha-wish-vijay.jpg?w=1120&h=583



ചെന്നൈ ∙ നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യ്ക്കും നടി തൃഷയ്ക്കും എതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. വ്യക്തിപരമായ പരാമർശങ്ങൾ നടത്താറില്ലെന്നു പറഞ്ഞ നൈനാർ നാഗേന്ദ്രൻ, താൻ അതിൽ നിന്നു വ്യതിചലിച്ചുപോയെന്നും പൂർണ്ണഹൃദയത്തോടെ ക്ഷമാപണം നടത്തുകയാണെന്നും പറഞ്ഞു. ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്ന് ബിജെപി ദേശീയ മഹിളാ മോർച്ച അധ്യക്ഷ വാനതി ശ്രീനിവാസനും മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും തന്നെ ഉപദേശിച്ചതായും നാഗേന്ദ്രൻ കൂട്ടിച്ചേർത്തു.
What you should read next

[*] ‘വിവാഹത്തിനു മുൻപ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു; ആരെയും അത്ര വിശ്വസിക്കരുത്’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന \“തമിഴക വെട്രി കഴകം\“ (ടിവികെ) പാർട്ടിയുടെ അധ്യക്ഷനായ വിജയ്‌യെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ശനിയാഴ്ചയാണ് നാഗേന്ദ്രൻ തൃഷയുടെ പേരു കൂടി ഉൾപ്പെടുത്തി അധിക്ഷേപ പരാമർശം നടത്തിയത്. ‘അദ്ദേഹം അനുഭവപരിചയമില്ലാത്തയാളാണ്. ആദ്യം പുറത്തുവരാൻ പറയൂ. തൃഷയുടെ വീട്ടിൽ നിന്ന് ആദ്യം പുറത്തുവരാൻ പറയൂ’ എന്നായിരുന്നു നാഗേന്ദ്രന്റെ വാക്കുകൾ.

തന്നെ നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുമായി ചേർത്തുവച്ചുള്ള നാഗേന്ദ്രന്റെ പരാമർശം അരോചകമെന്ന് തൃഷ പ്രതികരിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും തന്നെ സംബന്ധിക്കാത്ത വിഷയങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും താരം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഉയർന്ന രാഷ്ട്രീയ പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും തരംതാഴ്ന്നതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തൃഷയുടെ അഭിഭാഷകൻ പുറപ്പെടുവിച്ച ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @trishakrishnan എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN

[*]
5 MINUTES AGO വിജയ്‌യെയും തൃഷയെയും കുറിച്ച് അധിക്ഷേപ പരാമ‍ർശം: മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 26 MINUTES AGO മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി: യൂത്ത്, മഹിളാ കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്യാൻ നീക്കം; പ്രതിഷേധം, ഒടുവിൽ ജാമ്യം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 58 MINUTES AGO പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Vijay - Trisha remark: Tamil Nadu BJP president Nainar Nagendran apologised hours after he made remarks about actor Trisha Krishnan and Vijay that triggered backlash.
Pages: [1]
View full version: വിജയ്‌യെയും തൃഷയെയും കുറിച്ച് അധിക്ഷേപ പരാമ‍ർശം: മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ