സർക്കാരിന് എതിരായ ആരോപണങ്ങൾ ചെറുക്കാൻ പിആർഡിയിൽ ക്യാപ്സൂൾ സംഘം; ജില്ലകളിൽ ഫാക്ട് ചെക്ക്
https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2026/2/16/pinarayi-vijayan.jpg?w=1120&h=583തിരുവനന്തപുരം∙ സർക്കാരിനും മന്ത്രിമാർക്കും എതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾക്കും വാർത്തകൾക്കും മറുപടി നൽകാൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ക്യാപ്സ്യൂൾ സംഘം. എൽഡിഎഫ് അനുകൂല നിലപാടുള്ള ജീവനക്കാരുടെ സംഘമാണ് ഇതിനായി ഡയറക്ടറേറ്റിൽ പ്രവർത്തനം തുടങ്ങിയത്. ഇവർ നൽകുന്ന ക്യാപ്സ്യൂളുകൾ വാർത്തകൾക്കും പോസ്റ്റുകൾക്കും ചുവടെ കമന്റായി രേഖപ്പെടുത്താൻ എല്ലാ ജില്ലകളിലും ഫാക്ട് ചെക്ക് എന്ന പേരിൽ ഐഡികളും സൃഷ്ടിച്ചിട്ടുണ്ട്. പിആർഡിക്കു കീഴിൽ ജില്ലാ ഓഫിസുകളിൽ കരാറുകാരായി ജോലി ചെയ്യുന്ന പ്രിസം ടീമിനെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
What you should read next
[*] ‘പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ട്...’; ചെണ്ട കൊട്ടിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സർക്കാരിനെതിരായ സമൂഹമാധ്യമ പോസ്റ്റുകളും വാർത്തകളും പിആർഡി ജില്ലാ ഓഫിസുകൾ ശേഖരിച്ച് ഡയറക്ടറേറ്റിലേക്ക് അയയ്ക്കണം. ട്രോളുകൾ പോലും വിട്ടുകളയേണ്ടെന്നാണ് നിർദേശം. ഇൗ വാർത്തകൾ ഡയറക്ടറേറ്റിൽ ക്രോഡീകരിച്ച് മറുപടിക്കായി അതത് വകുപ്പുകൾക്ക് കൈമാറും. വകുപ്പുകളിൽ നിന്നു ലഭിക്കുന്ന മറുപടി കുറിക്കു കൊള്ളുന്ന തരത്തിലാക്കുകയാണ് ക്യാപ്സ്യൂൾ സംഘത്തിന്റെ ജോലി. ഇവർ നൽകുന്ന മറുപടികൾ ജില്ലാ ഓഫിസുകൾക്ക് കൈമാറും. പ്രിസം ടീം ഇൗ മറുപടികൾ കമന്റായി പോസ്റ്റ് ചെയ്യണം.
What you should read next
[*] പാർട്ടിയിൽ ‘കടിച്ചുതൂങ്ങാനില്ല’; യുഡിഎഫ് പ്രവേശം പ്ലാൻ ബി: ശശി ‘നിൽക്കുമോ പോകുമോ’? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
എന്നാൽ, ചില വകുപ്പുകൾ പിആർഡിയിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. ആരോപണങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ മന്ത്രിയുടെ നിലപാട് എന്തെന്ന് ഉദ്യോഗസ്ഥർക്ക് അറിയില്ല. മന്ത്രിമാരെ പ്രതികരണത്തിന് കൃത്യസമയത്ത് കിട്ടാറുമില്ല. പല മന്ത്രിമാർക്കും സ്വന്തമായി പിആർ ടീമുകളുമുണ്ട്. അതിനാൽ പിആർഡിക്കു മറുപടി നൽകാറുമില്ല.
∙നിയമസഭയിൽ മറുപടിയില്ല
വിമർശനങ്ങളെ പ്രതിരോധിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന സർക്കാരിന് നിയമസഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ല. കഴിഞ്ഞ 2 സമ്മേളനങ്ങളിലായി ഉന്നയിച്ച ചോദ്യങ്ങളിൽ 40 എണ്ണത്തിന് ഇതുവരെ ആരോഗ്യമന്ത്രി മറുപടി നൽകിയിട്ടില്ല. ചോദ്യങ്ങൾക്കു കൃത്യമായി മറുപടി നൽകാത്തതിന് സ്പീക്കർ പലവട്ടം മന്ത്രിമാർക്കു മുന്നറിയിപ്പു നൽകിയിട്ടും ഇതാണ് അവസ്ഥ. ADVERTISEMENT Go AD-FREE
JUST IN
[*]
5 MINUTES AGO സർക്കാരിന് എതിരായ ആരോപണങ്ങൾ ചെറുക്കാൻ പിആർഡിയിൽ ക്യാപ്സൂൾ സംഘം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
27 MINUTES AGO LIVE സമാധാന ചർച്ചകൾക്കിടെ ഇറാന്‍റെ സൈനിക അഭ്യാസം, ഹോർമുസിൽ ആശങ്ക; വിപണികൾ ജാഗ്രതയിൽ, ഇടിഞ്ഞ് സ്വർണം, ക്രൂഡ് ഓയിൽ \“കത്തി\“ Stock Market
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
47 MINUTES AGO ‘വിമാനത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർ ലൂപ് ട്രെയിനുകൾ വൈകാതെ ഇന്ത്യയിൽ എത്തും’ Palakkad
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Kerala government capsule team: A \“capsule team\“ has been formed in the Public Relations Department (PRD) to respond to allegations and news arising on social media against the government and its ministers. A team of employees with a pro-LDF stance has started this operation at the Directorate.
Pages:
[1]