deltin33 Publish time 2 hour(s) ago

സാമ്പത്തിക വളർച്ചയിലും ‘തോറ്റ്’ പാക്കിസ്ഥാൻ; ‘കുറ്റം’ ജനത്തിന്, ജനസംഖ്യ പിടിച്ചുകെട്ടണമെന്ന് ധനമന്ത്രി, കോണ്ടം വാങ്ങാൻ കാശില്ല!

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/9/Shehbaz-Sharif-and-Asim-Munir.jpg?w=1120&h=583



ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന രാജ്യമാണ് പാക്കിസ്ഥാൻ. രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) അടക്കമുള്ള ഏജൻസികളുടെ സഹായത്തോടെയാണ് പല കാര്യങ്ങളും മുന്നോട്ടു നീക്കുന്നതും. രാജ്യം സാമ്പത്തികമായി മുന്നേറണമെങ്കിൽ അഴിമതി കുറയ്ക്കണമെന്നും രാഷ്ട്രീയക്കാരുടെ ഇടപെടൽ കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ഒരു പ്രധാന മാധ്യമം ലേഖനം പ്രസിദ്ധീകരിച്ചത് അടുത്തിടെയാണ്. രാഷ്ട്രീയക്കാരുടെ സമീപനത്തിൽ മാറ്റം കൊണ്ടുവരാതെ സാമ്പത്തികമായി ഒരു മുന്നേറ്റവും സാധ്യമല്ലെന്നും ഇതിൽ പറയുന്നു. എന്നാൽ രാജ്യം സാമ്പത്തിക വളർച്ചയിൽ പിന്നോട്ടു പോകുന്നതിനുള്ള കാരണം വിശദീകരിച്ച പാക്ക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബിന്‍റെ വിചിത്രമായ ന്യായങ്ങളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

അതിവേഗം വളരുന്ന ജനസംഖ്യയുള്ളപ്പോൾ പാകിസ്ഥാന് ഒരിക്കലും സാമ്പത്തിക വളർച്ച കൈവരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. നിലവിലെ സ്ഥിതി തുടർന്നാൽ പാക്ക് ജനസംഖ്യ അധികം വൈകാതെ 40 കോടിയിലെത്തും. അങ്ങനെ വന്നാൽ ആർക്കാണ് ഈ രാജ്യത്ത നയിക്കാനാവുക. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹായം വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തെ 25 കോടി പേർക്കും തൊഴിൽ നൽകാൻ സർക്കാരിന് കഴിയില്ല. രാജ്യത്ത് സ്വകാര്യ നിക്ഷേപങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ നിയന്ത്രിക്കാൻ ബംഗ്ലാ മോഡൽ

പാക്കിസ്ഥാനിലെ ജനസംഖ്യ നിയന്ത്രിക്കാൻ ബംഗ്ലദേശിലെ മാതൃക ഉപയോഗിക്കാവുന്നതാണെന്നും ഔറംഗസേബ് നിർദേശിച്ചു. വളർച്ചയുടെയും നികുതിയുടെയും കാര്യത്തിൽ ബംഗ്ലദേശിനെ മാതൃകയാക്കണമെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ജനസംഖ്യ നിയന്ത്രണത്തിൽ എന്തുകൊണ്ട് ബംഗ്ലദേശിനെ മാതൃകയാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഐടി മേഖലയിലെ കയറ്റുമതി പാക്കിസ്ഥാന്‍റെ ഭാവി നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 3–4 ബില്യൻ ഡോളറാണ് പാക്കിസ്ഥാന്‍റെ ഐടി കയറ്റുമതി. ഇത് 8–10 ബില്യൻ ഡോളറായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ മേഖലയിലെ പാക്കിസ്ഥാന്‍റെ ലക്ഷ്യം കേരളത്തിന്‍റെ ഐടി കയറ്റുമതിയേക്കാളും വളരെ കുറവാണെന്ന് കണക്കുകൾ പറയുന്നു.ADVERTISEMENT Go AD-FREE

ഗര്‍ഭനിരോധന ഉറയ്ക്കും പണമില്ല

അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ ജനനനിരക്കുള്ള രാജ്യമായ പാക്കിസ്ഥാൻ ഗർഭ നിരോധന ഉറയുടെ വില നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടതായി റിപ്പോർ‍ട്ടുകളുണ്ടായിരുന്നു. രാജ്യത്ത് ഗർഭ നിരോധന ഉറയ്ക്ക് 18 ശതമാനമാണ് നികുതി ഏർപ്പെടുത്തിയിക്കുന്നത്. ഇത് വളരെ കൂടുതലാണെന്നും കുറയ്ക്കാൻ അനുവദിക്കണമെന്നും പാക്കിസ്ഥാൻ രാജ്യാന്തര നാണയ നിധിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഐഎംഫിൽ നിന്ന് വലിയ സഹായം പാക്കിസ്ഥാന് ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്താൻ ഐഎംഎഫിന്‍റെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE
Pages: [1]
View full version: സാമ്പത്തിക വളർച്ചയിലും ‘തോറ്റ്’ പാക്കിസ്ഥാൻ; ‘കുറ്റം’ ജനത്തിന്, ജനസംഖ്യ പിടിച്ചുകെട്ടണമെന്ന് ധനമന്ത്രി, കോണ്ടം വാങ്ങാൻ കാശില്ല!