Chikheang Publish time 2026-2-17 14:06:59

‘ഓഡിറ്റ് റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ക്കു കാരണം ദേവസ്വം ബോര്‍ഡിന്റെ പിഴവ്’

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/17/K-Jayakumar.jpg?w=1120&h=583



തിരുവനന്തപുരം ∙ ആഗോള അയ്യപ്പ സംഗമത്തിന്റെ വരവു ചെലവു കണക്കുകള്‍ സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ക്കു കാരണം ദേവസ്വം ബോര്‍ഡിനുണ്ടായ വീഴ്ചയെന്നു സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കാതിരുന്നതാണ് പിഴവുകള്‍ക്കു കാരണമായതെന്നും ഓഡിറ്ററുമായുള്ള ആശയവിനിമയത്തില്‍ വീഴ്ച സംഭവിച്ചുവെന്നും കെ.ജയകുമാര്‍ പറഞ്ഞു.
What you should read next

[*] സർക്കാർ ഫണ്ട് ഉപയോഗിച്ച ‘നവകേരള സർവേ’ നിയമവിരുദ്ധം: റദ്ദാക്കി ഹൈക്കോടതി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സംഗമത്തിന്റെ നടത്തിപ്പു കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനുമായി (ഐഐഐസി) എട്ടു കോടി രൂപയുടെ ധാരണാപത്രമാണ് ഒപ്പിട്ടതെന്നും അവര്‍ നല്‍കിയത് 7.04 കോടിയുടെ ബില്‍ ആണെന്നും എന്നാല്‍ ദേവസ്വം ബോര്‍ഡ് 4.99 കോടി മാത്രമേ നല്‍കൂ എന്ന് അവരെ അറിയിച്ചുവെന്നുമുള്ള വിചിത്രമായ കാര്യവും കെ.ജയകുമാര്‍ പറഞ്ഞു. ഐഐഐസി അത് അംഗീകരിച്ചോ എന്ന ചോദ്യത്തിന്, അതല്ലാതെ അവര്‍ക്കു വേറെ മാര്‍ഗമില്ലെന്നായിരുന്നു ജയകുമാറിന്റെ മറുപടി. ഐഐഐസി കോടതിയെ സമീപിക്കില്ലേ എന്ന ചോദ്യത്തിന്, അങ്ങനെ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
What you should read next

[*] പ്രേംകുമാറിന് സീറ്റ് നൽകില്ല?; ബോർഡ്–കോർപറേഷൻ പദവി സാധ്യത: ജയൻ ചേർത്തലയുടെ കോട്ടയം വരവ് മാറ്റി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാണെന്നു കരുതുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ നിരവധി തിരുത്തലുകള്‍ വരുത്താനുണ്ടെന്നും ജയകുമാർ പറഞ്ഞു. ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗം ഓഡിറ്റ് റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തു. നേരത്തേ ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയെങ്കിലും കോടതി നിശ്ചയിച്ച സമയപരിധി കഴിഞ്ഞതിനാല്‍ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കുകയായിരുന്നു. സത്യവാങ്മൂലം നല്‍കിയിട്ടില്ല. 27ന് കോടതി വിഷയം വീണ്ടും പരിഗണിക്കുമ്പോള്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതി.

ഓഡിറ്റ് ചെയ്യുന്നവര്‍ കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ ബോര്‍ഡിനെ അറിയിക്കുകയും ബോര്‍ഡ് അതിനു മറുപടി നല്‍കുകയുമാണ് സാധാരണ നടപടിക്രമം. ചില മറുപടികള്‍ അവര്‍ സ്വീകരിക്കും, ചിലതു തള്ളും. എന്നാല്‍ ആ പ്രക്രിയ ഇത്തവണ ഉണ്ടായില്ല. അത് ഓഡിറ്ററുടെ പ്രശ്‌നമല്ല. മറിച്ച് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവാണ്. ഓഡിറ്റര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി ബോര്‍ഡില്‍നിന്നു മറുപടി കൊടുക്കുകയോ ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം നടത്താതിരിക്കുകയും ചെയ്തതുകൊണ്ടാണ് പ്രതികൂലമെന്നു തോന്നാവുന്ന ചില പരാമര്‍ശങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കടന്നുകൂടിയത്. ഇതുമായി ബന്ധപ്പെട്ട പല നടപടിക്രമങ്ങള്‍ നടക്കാതിരിക്കുകയോ നടന്നിട്ടുണ്ടെങ്കില്‍ തന്നെ ഓഡിറ്ററെ അറിയിക്കാതിരിക്കുകയോ ആണ് ചെയ്തിരിക്കുന്നത്. അതു പരിഹരിക്കും.
What you should read next

[*] Exclusive ‘വിവാഹം ചെയ്യാൻ രാഷ്ട്രീയ ജീവിതം അനുവദിക്കില്ലെന്ന് പറഞ്ഞു’: അതിജീവിതയുടെ രഹസ്യമൊഴി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
ADVERTISEMENT Go AD-FREE

ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കുമ്പോള്‍, ഇപ്പോള്‍ റിപ്പോര്‍ട്ടിലുള്ള പല കാര്യങ്ങളും മാറിപ്പോകും. പിഴവ് തിരുത്തല്‍ അടിയന്തരമായി നടത്താനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചിരിക്കുന്നത്. പത്തു ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഇവര്‍ ഓഡിറ്ററുമായും കരാര്‍ കമ്പനിയുമായും ചര്‍ച്ച ചെയ്ത് പിഴവുകള്‍ തിരുത്താനുള്ള നടപടി സ്വീകരിക്കും. എല്ലാ പ്രവൃത്തികളുടെയും ബില്ലുകള്‍ സംബന്ധിച്ച് കൃത്യത വരുത്തും. 4000 പേര്‍ ഭക്ഷണം കഴിച്ചുവെന്നതുള്‍പ്പെടെയുള്ള വിഷയങ്ങളുടെ നിജസ്ഥിതി പരിശോധിക്കും.

നന്ദഗോവിന്ദം ഭജന്‍സിന് എട്ടുലക്ഷം രൂപ കൊടുത്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. അവര്‍ അവിടെ വന്നിട്ടില്ല. അത് വസ്തുതാപരമായി വന്ന പിഴവാണ്. ഓഡിറ്റര്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡിന്റെ നോട്ടക്കുറവു കൊണ്ട് ഉണ്ടായ ഇത്തരം പിഴവുകള്‍ പരിഹരിക്കും. അയ്യപ്പ സംഗമത്തിന്റെ ചെലവ് 4.99 കോടി രൂപയായി നിജപ്പെടുത്തണമെന്ന് കഴിഞ്ഞ ബോര്‍ഡ് തീരുമാനമെടുത്തിരുന്നു. അതു നടപ്പാക്കും. ബോര്‍ഡ് അഡ്വാന്‍സായി നല്‍കിയ മൂന്നു കോടി തിരിച്ച് അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് പ്രതീക്ഷിച്ച പലയിടത്തുനിന്നും കിട്ടിയില്ല. അദാനി തരാമെന്നു പറഞ്ഞ ഒരു കോടി രൂപ കിട്ടും. 3.85 കോടി രൂപയാണ് സ്‌പോണ്‍സര്‍ഷിപ്പില്‍ ലഭിക്കുന്നത്. എങ്കിലും ഒരു കോടിയുടെ കുറവുണ്ടാകും. എങ്കിലും ബോര്‍ഡിന്റെ ഫണ്ട് ഇതിനായി ഇനി ഉപയോഗിക്കില്ല. പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് 26ന് കോടതിയില്‍ കൊടുക്കാനും തീരുമാനിച്ചു.ADVERTISEMENT Go AD-FREE

4.99 കോടി രൂപയേ നല്‍കൂ എന്നു കരാര്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ അതു സമ്മതിച്ചിട്ടില്ല. 7.04 കോടി രൂപയാണ് അവര്‍ ബില്‍ നല്‍കിയിരിക്കുന്നത്. ഐഐഐസിക്കു ടെന്‍ഡര്‍ ഇല്ലാതെയാണ് കരാര്‍ നല്‍കിയത്. അവര്‍ ഉപകരാര്‍ നല്‍കിയത് ടെന്‍ഡര്‍ നല്‍കിയാണോ എന്നതുള്‍പ്പെടെ പരിശോധിക്കും. 8 കോടി ചെലവഴിക്കാനുള്ള ധാരണാപത്രമാണ് മുന്‍ ബോര്‍ഡ് ഒപ്പിട്ടിരുന്നത്. ഇത്തരം പരിപാടികള്‍ നടത്തി ഐഐഐസിക്കു പരിചയമുള്ളതുകൊണ്ടാണ് അവര്‍ക്കു കരാര്‍ നല്‍കിയതെന്നും കെ.ജയകുമാര്‍ പറഞ്ഞു.
Just in
JUST IN

[*]
14 MINUTES AGO ‘ഓഡിറ്റ് റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ക്കു കാരണം ദേവസ്വം ബോര്‍ഡിന്റെ പിഴവ്’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
17 MINUTES AGO ദേവാല മലകളിലെ സ്വർണ ഖനനം: മണ്ണും കല്ലും പൊടിച്ചു കൊടുക്കാൻ വരെ മില്ലുകൾ; മരിച്ചവർ ഒട്ടേറെ Malappuram

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
25 MINUTES AGO ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കം? യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം ചർച്ചയാകുന്നു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Ayyappa Sangamam audit report: K. Jayakumar has admitted that lapses on the part of the Devaswom Board were the reason for the issues in the audit report concerning the income and expenditure of the Global Ayyappa Sangamam. K. Jayakumar stated that the errors were caused by officials not responding to the auditor\“s queries in a timely manner and that there was a lapse in communication with the auditor.
Pages: [1]
View full version: ‘ഓഡിറ്റ് റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ക്കു കാരണം ദേവസ്വം ബോര്‍ഡിന്റെ പിഴവ്’