‘വളരെ ‘വൾഗറായിട്ടാണ്’ പാർട്ടി സെക്രട്ടറി പ്രതികരിച്ചത്; 13 വർഷമായി ഞാൻ പുറത്താണ്, വഴിയാധാരമായി’
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/17/a-suresh.jpg?w=1120&h=583തിരുവനന്തപുരം∙ ജീവനു തുല്യം സ്‌നേഹിച്ച പാർട്ടിയിലേക്കുള്ള തിരിച്ചുവരവിനായി 13 വർഷത്തെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് വെറുതേ ആയെന്ന നീറുന്ന യാഥാർഥ്യവുമായി പൊരുത്തപ്പെട്ട് തുടർ രാഷ്ട്രീയ പോരാട്ടങ്ങളുമായി മുന്നോട്ടു പോകാനുള്ള ശക്തമായ തീരുമാനത്തിലാണ് മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്ന എ.സുരേഷ്. തിരിച്ചെടുക്കാൻ നൂറു തവണ അപ്പീൽ തന്നിട്ടും കാര്യമില്ലെന്നും അയാൾ ചെയ്ത കുറ്റം പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ പറഞ്ഞത്. എന്നാൽ ഒരു തരത്തിലുള്ള പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്റെ പ്രസ്താവന വലിയ മനോവിഷമം ഉണ്ടാക്കിയെന്നും സുരേഷ് മനോരമ ഓൺലൈനിനോടു പറഞ്ഞു. എം.വി.ഗോവിന്ദന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സ് വിങ്ങിപ്പോയെന്നും അതുകൊണ്ടു കൂടിയാണ് വി.ഡി.സതീശന്റെ പുതുയുഗ യാത്രയിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും സുരേഷ് പറയുന്നു.
What you should read next
[*] ‘വിഎസിന്റെ സുരേഷ്, ഇനി കോൺഗ്രസ് സുരേഷ്’; യുഡിഎഫ് സ്വതന്ത്രനായേക്കും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വി.എസിന്റെ മണ്ഡലമായ മലമ്പുഴയിൽ, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് സുരേഷ്. വിഎസിനു വേണ്ടി അദ്ദേഹത്തിനൊപ്പം നിഴൽപോലെ നടന്ന വഴികളിൽ വോട്ടു തേടിയിറങ്ങുമ്പോൾ വിഎസിന്റെ അദൃശ്യസാന്നിധ്യം വലിയ തുണയും തണലുമായി ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് പുതിയ പോരാട്ടവഴിയിലെ ചൂടിലേക്ക് സുരേഷ് ഇറങ്ങുന്നത്. അതേസമയം, മലമ്പുഴയിൽ വി.എസിന്റെ മകൻ അരുൺകുമാർ സ്ഥാനാർഥിയായി എത്തിയാൽ എതിരായി മത്സരിക്കുന്ന കാര്യത്തിൽ പുനർവിചിന്തനം നടത്തുമെന്നും സുരേഷ് പറഞ്ഞു. സിപിഎം വിമതരുടെ കൂട്ടായ്മയുടെ ഭാഗമാകില്ലെന്നും അവരിൽ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. ആർഎംപി നേതാവ് കെ.കെ.രമയുമായും പാർട്ടി നേതാക്കളുമായും സൗഹൃദം ഉണ്ടെങ്കിലും രാഷ്ട്രീയ ചർച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും സുരേഷ് വ്യക്തമാക്കി.
ഇത്രകാലം കാത്തിരുന്നത് വെറുതെയായി, എന്താണു പാർട്ടിക്ക് ഇത്രത്തോളം വിരോധം ?
∙ സത്യമായിട്ടും അറിയില്ല. ഇന്നലെ വളരെ \“വൾഗറായിട്ടാണ്\“ പാർട്ടി സെക്രട്ടറി പ്രതികരിച്ചത്. അതു കേട്ടപ്പോൾ സ്വാഭാവികമായിട്ടും ഒരു മനുഷ്യൻ എന്ന നിലയ്ക്ക് വലിയ വിഷമം ഉണ്ടായി. അത്രമാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. എം.വി.ഗോവിന്ദൻ അങ്ങനെ പറഞ്ഞതോടെ എനിക്ക് ഒരിടമില്ലാതായി. വഴിയാധാരമായ അവസ്ഥയാണ്. ഞാൻ ഇനി എന്തു ചെയ്യും. ഞാൻ മരിക്കണോ. 13 വർഷമായി ഞാൻ പുറത്തു നിൽക്കുകയാണ്. അകത്തു നിൽക്കുമ്പോഴും പിന്നീടു പുറത്തു നിന്നപ്പോഴും ഒരു പാർട്ടി വിരുദ്ധ പ്രവർത്തനവും ചെയ്തിട്ടില്ല. ADVERTISEMENT Go AD-FREE
എന്നെ പുറത്താക്കാനുള്ള കാരണം ചൂണ്ടിക്കാട്ടി പാർട്ടി തന്ന ചാർജ് ഷീറ്റിൽ ഏഴ് കാര്യങ്ങളാണ് പറഞ്ഞിരുന്നത്. മാധ്യമപ്രവർത്തകരുമായുള്ള ബന്ധവും പാർട്ടി രഹസ്യങ്ങൾ പാർട്ടിവിരുദ്ധ മാധ്യമങ്ങൾക്കു ചോർത്തിക്കൊടുത്തു എന്നതുമാണ് പ്രധാന ആരോപണങ്ങൾ. എല്ലാവർക്കും അറിയും പോലെ ഞാൻ ആകെ ഒരു ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായിരുന്നു. ആ എനിക്ക് കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും സംസ്ഥാന കമ്മിറ്റിയിലും നടക്കുന്ന കാര്യങ്ങൾ ഒരിക്കലും അറിയാൻ കഴിയില്ല. അതിനാണ് എന്നെ പുറത്താക്കിയത്. അല്ലാതെ മറ്റു സഖാക്കളെ പുറത്താക്കിയത് പോലുള്ള കാരണങ്ങളല്ല എന്റെ ചാർജ് ഷീറ്റിൽ പറഞ്ഞിട്ടുള്ളത്. അത്തരത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ഒരു പ്രവൃത്തിയും പാർട്ടിക്കു ദോഷകരമാകരുതെന്നുള്ള ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ.
What you should read next
[*] പ്രേംകുമാറിന് സീറ്റ് നൽകില്ല?; ബോർഡ്–കോർപറേഷൻ പദവി സാധ്യത: ജയൻ ചേർത്തലയുടെ കോട്ടയം വരവ് മാറ്റി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഔദ്യോഗിക പക്ഷവും വി.എസ്.അച്യുതാനന്ദനും തമ്മിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ പകപോക്കലാണ് എനിക്കെതിരായ നിലപാടിനു പിന്നിലെന്നു വ്യാഖ്യാനിക്കപ്പെടുന്നതിൽ തെറ്റുണ്ടെന്നു കരുതുന്നില്ല. മൂന്നു തവണ സംസ്ഥാന കമ്മിറ്റിക്കും ഒരു തവണ ജില്ലാ കമ്മിറ്റിക്കും ഞാൻ കത്ത് കൊടുത്തിട്ടുണ്ട്. ഒരു മറുപടി പോലും തന്നിട്ടില്ല. നേതാക്കൾക്ക് എന്നോട് സ്‌നേഹം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്, പിന്നെ എന്തുകൊണ്ട് എന്നെ പുറത്തു നിർത്തിയിരിക്കുന്നു എന്നുള്ളത് എനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്
മലമ്പുഴയിലെ സ്ഥാനാർഥിത്വം ഉറപ്പിച്ചോ, കോൺഗ്രസിൽ ചേരുമോ ?
∙ മലമ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ സമീപിച്ചിരുന്നു. ആലോചിക്കാമെന്ന മറുപടിയാണ് ഞാൻ നൽകിയത്. പ്രഖ്യാപനം നടത്തേണ്ടത് അവരാണ്. പിന്നീടാണ് പുതുയുഗയാത്രയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ക്ഷണിച്ചത്. ജാഥയിൽ പങ്കെടുക്കാനുള്ള തീരുമാനമെടുത്തത് ഇന്നാണ്. യുഡിഎഫ് സ്വതന്ത്രൻ ആകുന്നതിൽ ഇന്നലെവരെ മാനസികപ്രശ്‌നമുണ്ടായിരുന്നു. പക്ഷേ എം.വി.ഗോവിന്ദന്റെ പ്രസ്താവന കണ്ടപ്പോൾ മനസ്സ് വല്ലാതെ വിങ്ങിപ്പോയി. അതുകൊണ്ടു കൂടിയാണ് ജാഥയിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. ADVERTISEMENT Go AD-FREE
കോൺഗ്രസിൽ ചേരില്ലെന്നും ഒരിക്കലും ഒരു പാർട്ടിയുടെ സ്ഥാനാർഥി ആയിരിക്കില്ലെന്നും അവരെ അറിയിച്ചിട്ടുണ്ട്. കുഴപ്പമില്ലെന്നും അതിനുള്ള സംവിധാനം ഒരുക്കാമെന്നുമാണ് അവരുടെ ഭാഗത്തുനിന്നുള്ള മറുപടി. കൂടുതൽ കാര്യങ്ങൾ അവർ തീരുമാനിക്കട്ടെ. ജയം മാത്രം കരുതിയല്ല മത്സരിക്കുന്നത്. നമ്മുടെ രാഷ്ട്രീയം പറയാനുള്ള ഏറ്റവും മികച്ച വേദിയാണ് തിരഞ്ഞെടുപ്പെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സിപിഎം ആനുകൂല്യങ്ങൾ പറ്റിയ ശേഷം തള്ളിപ്പറയുന്നുവെന്ന ആരോപണം ?
∙ കുറേക്കാലം പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. എൽസി സെന്റർ അംഗമായിരുന്നു. കുറച്ചുകാലം എസ്എഫ്‌ഐയിൽ ഉണ്ടായിരുന്നു. അത്തരം ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചതായി എനിക്കറിയില്ല. കോളജ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതൊഴികെ പാർലമെന്ററി രംഗത്ത് മത്സരിച്ചിട്ടില്ല. ആനുകൂല്യം നൽകിയെന്നു പറയുന്നവർ തന്നെ അത് എന്തൊക്കെയാണെന്നു പറഞ്ഞാൽ നന്നായിരുന്നു. ഇടതുപക്ഷം ശോഷിക്കാൻ പാടില്ലെന്നും ഇടതുപക്ഷത്തിന് മൂല്യച്യുതി സംഭവിക്കാൻ പാടില്ലെന്നും വിശ്വസിക്കുന്ന ആയിരക്കണക്കിന് ആളുകളിൽ ഒരാളാണ് ഞാനും. ആ മൂല്യച്യുതി സംഭവിച്ചാൽ പാർട്ടി ഉണ്ടാവും, ജനങ്ങൾ ഉണ്ടാവില്ല. പാർട്ടിക്ക് മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവിക്കു ശേഷം പാർട്ടി സംസ്ഥാന കമ്മിറ്റി തന്നെയാണ് വിലയിരുത്തിയത്.
What you should read next
[*] തിരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പദവികളില്ല; മാറിനിന്നവരെ പരിഗണിക്കും, സീറ്റു മോഹികൾ വെല്ലുവിളി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
പ്രാദേശിക നേതാക്കന്മാരുടെയും പ്രവർത്തകരുടെയും പ്രതികരണം ?
∙ ഞാൻ പാർട്ടിയിൽ തിരിച്ചെത്തണമെന്നാണ് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം. മൂന്നാഴ്ച മുൻപ് ഇവിടത്തെ ബ്രാഞ്ച് യോഗം കൂടിയിട്ട് എന്നെ ഗ്രൂപ്പിൽ എടുക്കാൻ ആലോചിച്ചിരുന്നു. സുരേഷ് ഗ്രൂപ്പിൽ വരണം എന്നിട്ട് പാർട്ടി അംഗം ആവണമെന്നു ഇവിടെയുള്ള സഖാക്കൾ തന്നെ പറഞ്ഞു. എന്നാൽ വിഷയം ചർച്ചയായപ്പോൾ തന്നെ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന് മേൽക്കമ്മറ്റിയിൽനിന്നെത്തിയ ഒരാൾ പറഞ്ഞു. പാർട്ടിയെക്കുറിച്ച് എനിക്കറിയുന്നതു വച്ചിട്ട് പാർട്ടി ഗ്രൂപ്പിൽ ഒരാളെ എടുക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കേണ്ടതില്ല. അത് അംഗത്വത്തിലേക്കുള്ള ആദ്യപടി മാത്രമാണ്. പിന്നെ കാൻഡിഡേറ്റ് അംഗമായതിനു ശേഷം മാത്രമാണ് പാർട്ടി അംഗമാകുന്നത്. ADVERTISEMENT GO AD-FREE
എനിക്കെതിരെ ചർച്ച വന്നപ്പോൾ ആളുകൾ പ്രതിഷേധിച്ച് കമ്മിറ്റിയിൽനിന്ന് ഇറങ്ങി എന്റെ വീട്ടിലെത്തി കാര്യം പറഞ്ഞു. ഇനി ഞങ്ങൾ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നില്ല എന്നാണ് അവർ പറഞ്ഞത്. എന്നാൽ എനിക്കു വേണ്ടി നിങ്ങൾ വാദിക്കേണ്ടതില്ലെന്നും പഴി കേൾക്കേണ്ടതില്ലെന്നും പറഞ്ഞ് അവരെ മടക്കുകയാണ് ചെയ്തത്.
JUST IN
[*]
28 SECONDS AGO ‘വളരെ ‘വൾഗറായിട്ടാണ്’ പാർട്ടി സെക്രട്ടറി പ്രതികരിച്ചത്; 13 വർഷമായി ഞാൻ പുറത്താണ്, വഴിയാധാരമായി’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
20 MINUTES AGO ആണവ ചർച്ച; ഇറാനെ വിറപ്പിച്ച് ട്രംപിന്റെ \“ബി-2\“ ഭീഷണി: ഭൂമിക്കടിയിലെ രഹസ്യകേന്ദ്രങ്ങളും തകർക്കാൻ ശേഷിയുള്ള \“ബങ്കർ ബസ്റ്റർ\“ എത്തും! Defence
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
36 MINUTES AGO മഴ വരുന്നേ! സംസ്ഥാനത്ത് വരുംദിവസങ്ങളിൽ 4 ജില്ലകളിൽ മഴ പെയ്യാൻ സാധ്യത Thiruvananthapuram
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
CPM Door Slams Shut: A. Suresh, former personal assistant to V.S. Achuthanandan, details the anguish caused by M.V. Govindan\“s statement, ending his 13-year hope of rejoining the CPM. He reveals his plans to contest from Malampuzha and participate in V.D. Satheesan\“s \“Puthuyuga Yatra\“.
Pages:
[1]