LHC0088 Publish time 2026-2-17 18:37:15

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: സിപിഎം നേതാവിന് വീണ്ടും പരോൾ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/11/24/vk%20nishad.jpeg?w=1120&h=583



കണ്ണൂർ ∙ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ. അച്ഛന്റെ ചികിത്സാർഥം ഹൈക്കോടതിയാണ് ഏഴ് ദിവസത്തെ പരോൾ അനുവദിച്ചത്. ചൊവ്വാഴ്ച മുതലാണ് പരോൾ ആരംഭിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പരോൾ നിരസിച്ചതിനെത്തുടർന്നാണ് നിഷാദ് ഹൈക്കോടതിയെ സമീപിച്ചത്.

ഒരു മാസം ജയിലിൽ കിടന്ന നിഷാദിന് ഒരു മാസം പരോൾ അനുവദിച്ചത് മുൻപ് വിവാദമായിരുന്നു. ഇതിനിടെ പരോൾ വ്യവസ്ഥകൾ ലംഘിച്ച് പ്രകടനത്തിൽ പങ്കെടുക്കുകയും ചെയ്തു. ജനുവരി അവസാന ആഴ്ചയാണ് നിഷാദ് ജയിലിലേക്ക് തിരിച്ചു പോയത്. രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച വി. കുഞ്ഞികൃഷ്ണനെതിരെ നടത്തിയ പ്രതിഷേധത്തിൽ പരിപാടിയിൽ നിഷാദ് പങ്കെടുത്തിരുന്നു. എന്നാൽ പരോൾ വ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണ് ജയിൽ വകുപ്പ് അധികൃതർ പറയുന്നത്.
What you should read next

[*] ‘പാർട്ടി സെക്രട്ടറി പ്രതികരിച്ചത് വളരെ വൾഗറായി; 13 വർഷമായി ഞാൻ പുറത്ത്, വഴിയാധാരമായി’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


2025 ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിലിൽനിന്നു മത്സരിച്ച നിഷാദ് ജയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചശേഷമാണ് നിഷാദിനെ ശിക്ഷിച്ചത്. അതിനാൽ മത്സരിക്കുന്നതിന് തടസ്സമുണ്ടായില്ല. എന്നാൽ ശിക്ഷ റദ്ദാക്കാത്തതിനാൽ നിഷാദിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കാനായില്ല.

20 വർഷത്തേക്കാണ് നിഷാദിനെ നവംബർ 25ന് കോടതി ശിക്ഷിച്ചത്. ഒരു മാസം കഴിഞ്ഞ് ഡിസംബർ 26ന് പരോൾ ലഭിച്ച് പുറത്തിറങ്ങി. പിന്നീട് പരോൾ ജനുവരി 11 വരെ നീട്ടി. തുടർന്ന് 15 ദിവസത്തേക്ക് കൂടി വീണ്ടും പരോൾ നീട്ടി. ഇതോടെ ഒരു മാസം ജയിലിൽ കിടന്നപ്പോൾ നിഷാദിന് ഒരു മാസം പരോളും അനുവദിച്ചു. അച്ഛന്റെ ചികിത്സ ചൂണ്ടിക്കാണിച്ചാണ് നിഷാദ് പരോളിന് തുടർച്ചയായി അപേക്ഷിക്കുന്നത്. ADVERTISEMENT Go AD-FREE
Just in
JUST IN

[*]
3 MINUTES AGO പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: സിപിഎം നേതാവിന് വീണ്ടും പരോൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 5 MINUTES AGO സംസ്ഥാനത്ത് ബാറുകളുടെ സമയം കൂട്ടുന്നു; രാഹുലിന് കുരുക്കു മുറുകുന്നു– അറിയാം പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 23 MINUTES AGO ബംഗ്ലദേശിൽ ഇനി താരിഖ് റഹ്മാൻ യുഗം; പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
VK Nishad Parole: V.K. Nishad, a CPM leader convicted for attempting to murder police, has been granted a seven-day parole by the High Court for his father\“s medical treatment. This decision follows a previous controversial parole period during which he allegedly violated its conditions.
Pages: [1]
View full version: പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: സിപിഎം നേതാവിന് വീണ്ടും പരോൾ