cy520520 Publish time 2026-2-18 15:36:30

അർധരാത്രി മദ്യവിതരണം; ‘ആക്‌ഷൻ ഹീറോ ബിജു’ താരം പിടിയിൽ; കയ്യിൽ 52 ലീറ്റർ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/18/alku-shafeeq-action-hero-biju-arrest.jpg?w=1120&h=583



കൊച്ചി ∙ ‘ആക‌്ഷൻ ഹീറോ ബിജു’ സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത ‘അൽകു’ എന്ന ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്സൈസിന്റെ പിടിയിൽ. ഇതിൽ 15 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 58 ബോട്ടിൽ (37.7 ലീറ്റർ) ബീയറുമാണ്. രാത്രി 12 മണിക്കു ശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകിയിരുന്ന ഇയാളെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽനടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
What you should read next

[*] ഭൂട്ടാൻ കാർ കടത്ത്: ഡൽഹിയിലെ ഇട‌നിലക്കാരന് കൊച്ചി പൊലീസിന്റെ നോട്ടിസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മദ്യവിൽപനയിലൂടെ ലഭിച്ച പേരായിരുന്നു ‘അൽകു’. എറണാകുളം ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് സ്വന്തം വാഹനത്തിൽ മദ്യം എത്തിച്ചു നൽകുകയായിരുന്നു അൽകു ചെയ്തിരുന്നത്. ഇതിനുപയോഗിച്ച കാറും എക്സൈസ് സംഘം കണ്ടെത്തി.

അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലൂടെയാണ് ഷഫീഖ് സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി ഇയാൾ സെൽഫി പകർത്തിയിരുന്നു. സമൂഹമാധ്യത്തിൽ പങ്കുവച്ച ഈ ചിത്രം വൈറലായതിനെ തുടർന്നാണ് സിനിമയിൽ അവസരം കിട്ടിയത്.
Just in
JUST IN

[*]
4 MINUTES AGO അർധരാത്രി മദ്യവിതരണം; ‘ആക്‌ഷൻ ഹീറോ ബിജു’ താരം പിടിയിൽ; കയ്യിൽ 52 ലീറ്റർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
17 MINUTES AGO ഭൂട്ടാൻ കാർ കടത്ത്: ഡൽഹിയിലെ ഇട‌നിലക്കാരന് കൊച്ചി പൊലീസിന്റെ നോട്ടിസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
24 MINUTES AGO ജർമനിയിൽ ഗുരുതര പ്രതിസന്ധി; നഴ്സുമാരെ കിട്ടാനില്ല, വൻ ശമ്പളം വാഗ്ദാനം, ഉന്നം ഇന്ത്യൻ നഴ്സുമാർ Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Actor Alku arrested with liquor: Junior artist Shafeeq arrested in Kochi after being caught with 52 liters of liquor during an Excise raid. The actor, known as \“Alku\“ and for a role in \“Action Hero Biju,\“ was allegedly delivering alcohol to customers after midnight.
Pages: [1]
View full version: അർധരാത്രി മദ്യവിതരണം; ‘ആക്‌ഷൻ ഹീറോ ബിജു’ താരം പിടിയിൽ; കയ്യിൽ 52 ലീറ്റർ