LHC0088 Publish time 2 hour(s) ago

ബാറുകളുടെ സമയം നീട്ടൽ; തീരുമാനം ബജറ്റ് ദിവസം, ആരും അറിഞ്ഞില്ല

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/18/pinarayi-vijayan-mb-rajesh.jpg?w=1120&h=583



തിരുവനന്തപുരം∙ ഇടതുമുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെ ബാറുകളുടെ പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ എക്‌സൈസ് മന്ത്രി എം.ബി.രാജേഷില്‍നിന്ന് മുഖ്യമന്ത്രി ഫയല്‍ വിളിപ്പിച്ചത് ബജറ്റ് ദിവസമായ ജനുവരി 29ന്. വൈകിട്ട് 3.43നാണ് എം.ബി.രാജേഷ് ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നത്.
What you should read next

[*] ‘ദീർഘിപ്പിച്ചതല്ല, ഏകീകരിച്ചത്’: ബാർ സമയം കൂട്ടിയതിനെ ന്യായീകരിച്ച് എം.ബി.രാജേഷ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ദ്രുതഗതിയില്‍ തീരുമാനമെടുത്ത് 31ന് വൈകിട്ട് 5.15ന് മുഖ്യമന്ത്രി ഫയല്‍ എക്‌സൈസ് മന്ത്രിക്കു തിരിച്ചയച്ചു. ഫെബ്രുവരി രണ്ടിനാണ് മന്ത്രി എം.ബി.രാജേഷ് ഫയല്‍ നികുതി വിഭാഗത്തിനു കൈമാറിയത്. 2025 സെപ്റ്റംബറില്‍ തന്നെ ബാറുടമകളുടെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ നികുതി വകുപ്പ് ഫയല്‍ തുറന്നിരുന്നു. എന്നാല്‍ എക്‌സൈസ് വകുപ്പില്‍ ഫയല്‍നീക്കം മന്ദഗതിയിലായതോടെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഫയല്‍ വിളിപ്പിച്ച് തീരുമാനമെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. അടുത്ത മദ്യനയമിറക്കേണ്ടതു പുതിയ സര്‍ക്കാരാണ് എന്നിരിക്കെയാണ്, നയത്തിനു മുന്‍പേ ബാറുകള്‍ക്കു സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.
What you should read next

[*] Exclusive മദ്യപർക്ക് ‘ഹാപ്പി അവേഴ്സ്’; ബാർ സമയം കൂട്ടി, വിജ്ഞാപനം പുറത്തിറക്കി സർക്കാർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വിജ്ഞാപനം ചെയ്യപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ ബാറുകള്‍ക്ക് 10-12 എന്ന സമയം അനുവദിച്ചിരുന്നത്. വിദേശമദ്യചട്ടത്തില്‍ വരുത്തിയ ഭേദഗതിയോടെ ഇത് എല്ലാ ബാറുകള്‍ക്കും ബാധകമാക്കി. പുതിയ പരിഷ്‌കാരം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ അധികഫീസ് അടച്ചാല്‍ പുലര്‍ച്ചെ 3 വരെ തുറന്നു പ്രവര്‍ത്തിക്കാം. കഴിഞ്ഞ പുതുവത്സരത്തലേന്നു വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് എല്ലാ ബാറുകള്‍ക്കും ഡിസംബര്‍ 31നു രാത്രി 12 വരെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നു. തീരുമാനം ഏതു തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു പരിശോധിച്ചുറപ്പിച്ചതിനു ശേഷമാണ് ഇപ്പോള്‍ എല്ലാ ദിവസങ്ങളിലും പ്രവൃത്തിസമയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കിയത്.
JUST IN

[*]
1 MINUTE AGO കെ. മുരളീധരൻ, ബൽറാം, പ്രതാപൻ ; 30 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളായി ; മുതിർന്ന നേതാക്കൾ പരിഗണനയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO ബാറുകളുടെ സമയം നീട്ടൽ; തീരുമാനമെടുത്തത് ബജറ്റ് ദിവസം, ആരും അറിഞ്ഞില്ല Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
16 MINUTES AGO വൃന്ദാവനിൽ നിന്ന് നേരേ ബോട്ടിൽ അലിബാഗിലെ ഫാംഹൗസിലേക്ക്; വിരാട് കോലിയുടെയും അനുഷ്കയുടെയും യാത്ര - വിഡിയോ Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Kerala Bars Get Extended Operating Hours: Kerala bar timings have been extended by two hours, a decision fast-tracked by the Chief Minister after the file was sent by Excise Minister M.B. Rajesh. This change, affecting all bars and allowing five-star bars to operate until 3 AM with additional fees, comes ahead of the next liquor policy, raising questions about its timing.
Pages: [1]
View full version: ബാറുകളുടെ സമയം നീട്ടൽ; തീരുമാനം ബജറ്റ് ദിവസം, ആരും അറിഞ്ഞില്ല