deltin33 Publish time 2026-2-18 20:05:52

‘ഓടിച്ചിട്ട് കുത്തി’ ; കേംബ്രിജിൽ വിദേശവിദ്യാർഥിയെ കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/europe/images/2026/2/18/chased-and-stabbed-cctv-footage-emerges-in-killing-of-foreign-student-in-cambridge.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



കേംബ്രിജ്∙ കഴിഞ്ഞ വർഷം കേംബ്രിജിൽ ആഡംബര താമസ ബ്ലോക്കിന് സമീപം രാത്രി നടന്ന തർക്കത്തിനിടെ സൗദി അറേബ്യൻ പൗരനായ വിദ്യാർഥി‌ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. ചാസ് കോറിഗൻ (22) സൗദി പൗരനായ മുഹമ്മദ് യൂസുഫ് അൽ ഖാസീമിനെ (20) കുത്തിക്കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
What you should read next

[*] അയർലൻഡിൽ മലയാളി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ;ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം Europe News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ചാസ് കോറിഗൻ നടന്നെത്തി പ്രവേശന കവാടത്തിന് പുറത്തുള്ള റാംപിന്റെ താഴ്ന്ന മതിലിൽ ഇരിക്കുന്ന മുഹമ്മദ് യൂസുഫ് അൽ ഖാസീമിനെ സമീപിക്കുന്നതും ഇരുവരും തമ്മിൽ സംസാരിക്കുന്നതുമാണ് ആദ്യ ദൃശ്യങ്ങളിലുള്ളത്. പിന്നീട് ചാസ് പെട്ടെന്ന് മടങ്ങി വന്ന് മുഹമ്മദുമായി തർക്കത്തിൽ ഏർപ്പെടുന്നു. വാക്കുകൾ കൈയ്യാങ്കളിയായതോടെ ഷോർട്സിന്റെ പോക്കറ്റിൽ നിന്ന് കത്തിയെടുത്തു. ഇതോടെ ഭയന്ന മുഹമ്മദ് ഓടി.

പ്രതി പിന്തുടർന്ന് കത്തി ഉപയോഗിച്ച് മുഹമ്മദിനെ കുത്തി വീഴ്ത്തുകയായിരുന്നു. കൃത്യം നടത്തിയെന്ന് സമ്മതിച്ച പ്രതിയുടെ അഭിഭാഷകൻ ഇത് സ്വയം പ്രതിരോധിക്കാനുള്ള നീക്കമാണെന്ന് കോടതിയിൽ വാദിച്ചു. ആയുധമില്ലാത്ത ഒരാളെ പിന്തുടർന്ന് കുത്തിക്കൊല്ലുന്നത് പ്രതിരോധമല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg1) സൗദി പൗരനായ മുഹമ്മദ് യൂസുഫ് അൽ ഖാസീം 2) ചാസ് കോറിഗൻ∙ Image Credit: Cambridgeshire Police

കേസിൽ കോടതി ഇനിയും വിശദമായ വാദം കേൾക്കും. ADVERTISEMENT Go AD-FREE English Summary:
‘Chased and Stabbed’; CCTV Footage Emerges in Killing of Foreign Student in Cambridge
Pages: [1]
View full version: ‘ഓടിച്ചിട്ട് കുത്തി’ ; കേംബ്രിജിൽ വിദേശവിദ്യാർഥിയെ കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്