deltin33 Publish time 2026-2-19 08:37:16

കെഎസ്ആർടിസി ഡിപ്പോയിൽ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറും ഡ്രൈവറും തമ്മിൽ അടിപിടി; താക്കോൽ കൂട്ടംകൊണ്ട് ഇടിയേറ്റ് പരുക്ക്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/28/ksrtc-bus-new.jpg?w=1120&h=583



ആലപ്പുഴ ∙ കെഎസ്ആർടിസി ഡിപ്പോയിൽ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറും ഡ്രൈവറും തമ്മിൽ വാക്കേറ്റവും അടിപിടിയും. പരുക്കേറ്റ ഇരുവരെയും കൺട്രോൾ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു.


ഇന്നലെ ഉച്ചയോടെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് അടച്ചിട്ടായിരുന്നു വാക്കേറ്റവും കയ്യാങ്കളിയും. യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടർന്നു ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെട്ട ഡ്രൈവറെ അത് സംബന്ധമായി സംസാരിക്കാൻ വിളിച്ചുവരുത്തിയിരുന്നു. സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. താക്കോൽ കൂട്ടംകൊണ്ട് ഇടിയേറ്റ് ഡ്രൈവറുടെ ഇടതുകയ്യിൽ മുറിവേറ്റു.

ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറുടെ മുഖത്ത് മർദനമേറ്റ പാടുകളുമുണ്ട്. കേസെടുത്തിട്ടില്ലെന്നു സൗത്ത് പൊലീസ് പറഞ്ഞു. സംഭവത്തിൽ കെഎസ്ആർടിസി യൂണിറ്റ് മേധാവി പൊലീസിനും, സിഎംഡിക്കും പരാതി നൽകിയിട്ടുണ്ട്. ഇതേത്തുടർന്നു വിജിലൻസ് അന്വേഷണത്തിനും തീരുമാനമായി. English Summary:
A KSRTC Alappuzha incident involving a General Controlling Inspector and a driver led to a physical altercation. Both individuals sustained injuries and were taken to the hospital, prompting further investigation and action.
Pages: [1]
View full version: കെഎസ്ആർടിസി ഡിപ്പോയിൽ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറും ഡ്രൈവറും തമ്മിൽ അടിപിടി; താക്കോൽ കൂട്ടംകൊണ്ട് ഇടിയേറ്റ് പരുക്ക്