cy520520 Publish time 1 hour(s) ago

ഇനി മത്സരിക്കാനില്ലെന്ന് കെ.ബാബു; പകരം സ്ഥാനാർഥിയെ നേതൃത്വം പ്രഖ്യാപിക്കും

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/6/k-babu.jpg?w=1120&h=583



കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് കെ.ബാബു എംഎൽഎ. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ.ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനും മറ്റു നേതാക്കൾക്കുമൊപ്പം ഡിസിഡി ഓഫിസിലെത്തിയായിരുന്നു ബാബുവിന്റെ പ്രഖ്യാപനം. ബാബു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു നേരത്തെ പ്രചാരണം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. പിൻഗാമിയെ നിർദേശിക്കാനില്ലെന്നും ബാബു വ്യക്തമാക്കി.
What you should read next

[*] പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു; ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രൻ? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


‘ഒന്നു പോയി നോക്ക്, വേറൊന്നും ശരിയായില്ല’ എന്നാണ് 1991ൽ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാകണമെന്ന് പറയാൻ വിളിച്ചപ്പോൾ എ.കെ.ആന്റണി പറഞ്ഞതെന്നു കെ.ബാബു പറഞ്ഞു. എന്നാൽ തൃപ്പൂണിത്തുറയിലെ ജനങ്ങൾ തന്നെ കൈവിട്ടില്ലെന്നും ആറു തവണ ജയിപ്പിച്ചെന്നും ബാബു പറഞ്ഞു.

‘‘എല്ലാ മേഖലയിൽ നിന്നും വലിയ പിന്തുണ പൊതുപ്രവർത്തന രംഗത്ത് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നുമല്ലാതിരുന്ന എന്നെ ഇവിടെവരെ എത്തിച്ചതിൽ കോൺഗ്രസും തൃപ്പൂണിത്തുറയിലെ ജനങ്ങളും വലിയ പങ്കാണ് വഹിച്ചത്. സാധാരണക്കാരനായിരുന്ന എന്നെ 1991ൽ കോൺഗ്രസ് നേതൃത്വം തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കി തീരുമാനിച്ചു. അന്ന് കോൺഗ്രസിനേയും യുഡിഎഫിനെയും സംബന്ധിച്ച് ബാലികേറാമലയായിരുന്നു തൃപ്പൂണിത്തുറ. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നായിരുന്നു. തൃപ്പൂണിത്തുറയിലെ ജനങ്ങൾ എല്ലാ നിലയിലും വലിയ പിന്തുണ നൽകി. ഇക്കാലമത്രയും വലിയ പിന്തുണ ലഭിച്ചു. 5 കൊല്ലം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായി. തൃപ്പൂണിത്തുറ ഇത്തവണയും യുഡിഎഫ് പക്ഷത്തു തന്നെ ഉണ്ടാവും. ഭരണമാറ്റം ഉറപ്പായ കാര്യമാണ്’’–ബാബു പറഞ്ഞു.

1991 മുതൽ 2011 വരെ കെ.ബാബു തൃപ്പൂണിത്തുറയിൽ തുടർച്ചയായി വിജയിച്ചു. 2016ൽ എം.സ്വരാജിനോട് 4467 വോട്ടുകൾക്ക് പരാജയപ്പെട്ടു. 2021ൽ സ്വരാജിനെ 992 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചു പിടിച്ചു. എ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രധാന നേതാവ് കൂടിയാണ് മുൻ എക്സൈസ് മന്ത്രി കൂടിയായ കെ.ബാബു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബാബുവിനെതിരെ ഇ.ഡിയുടെ കേസ് നിലവിലുണ്ട്. നേരത്തെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചിരുന്നു. ADVERTISEMENT Go AD-FREE
JUST IN

[*]
1 MINUTE AGO ഇനി മത്സരിക്കാനില്ലെന്ന് കെ.ബാബു; പകരം സ്ഥാനാർഥിയെ നേതൃത്വം പ്രഖ്യാപിക്കും Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
10 MINUTES AGO അടുത്ത ഐറ്റം ‘ചായക്കെണി’; വേണം 500 കിലോ തേയില, ‘സൈന്യത്തിന്റെ’ കൈയ്യിൽനിന്ന് രക്ഷപ്പെട്ട് വ്യാപാരി Kottayam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
12 MINUTES AGO യൂറോപ്യൻ ഷിപ്പിങ് ഭീമന്മാർക്കായി 6 എൽഎൻജി ഡ്യുവൽ‌-ഫ്യുവൽ കപ്പൽ; കൊച്ചിൻ ഷിപ്പ്‍യാർഡിന് വമ്പൻ കരാർ, ഇന്ത്യയിലാദ്യം Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
K. Babu Announces He Will Not Contest in Next Assembly Elections : MLA K. Babu announces he will not contest in the upcoming Kerala assembly elections, expressing confidence that the UDF will retain the constituency with a new candidate. Get the latest on this major political development in Kochi.
Pages: [1]
View full version: ഇനി മത്സരിക്കാനില്ലെന്ന് കെ.ബാബു; പകരം സ്ഥാനാർഥിയെ നേതൃത്വം പ്രഖ്യാപിക്കും