LHC0088 Publish time 2026-2-19 17:37:42

ഹണി എം.വർഗീസിന് സ്ഥലംമാറ്റം; നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/19/honey-m-varghese-1.jpg?w=1120&h=583



കൊച്ചി ∙ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായാണ് ഹണി എം.വർഗീസിനെ നിയമിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടത്തിയതും വിധി പറഞ്ഞ‍തും ഹണി എം.വർഗീസിന്റെ കോടതിയായിരുന്നു. കേരള ഹൈക്കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്.
What you should read next

[*] LIVE എപ്സ്റ്റീൻ ഫയല്‍ വിവാദം: ആൻഡ്രൂ മൗണ്ട്ബാറ്റൻ അറസ്റ്റിൽ, പിടിയിലായത് ജന്മദിനത്തിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഹണി എം.വർഗീസിനു പകരം ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജ‍ഡ്‍ജിയായിരുന്ന കെ.കെ.ബാലകൃഷ്ണനെ എറണാകുളത്തും ഇതേ പദവിയിൽ നിയമിച്ചു. തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന പി.എസ്.ശശികുമാറിനെ തൃശൂർ പ്രി‍ൻസിപ്പൽ ജില്ലാ ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.
What you should read next

[*] LIVE ‘ദ് കേരള സ്റ്റോറി 2’ വിവാദം: സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ ഹർജി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


2019ലാണ് അന്ന് സിബിഐ സ്പെഷൽ കോടതി ജഡ്ജിയായിരുന്ന ഹണി എം.വർഗീസിനെ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിക്കുന്നത്. വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നീട് ഹണി എം.വർഗീസ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആയപ്പോഴും കേസിന്റെ വിചാരണ ഈ കോടതിയിലേക്ക് മാറ്റി. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2025 ഡിസംബർ എട്ടിന് കേസിൽ വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് ഇടപെട്ട ഒന്നു മുതൽ ആറു വരെ പ്രതികളെ 20 വർഷം കഠിനതടവിനു ശിക്ഷിച്ചപ്പോൾ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് അടക്കം നാലു പേരെ വെറുതേ വിടുകയും ചെയ്തു.

സാധാരണ മൂന്നു വർഷത്തിലൊരിക്കൽ ജഡ്ജിമാർക്ക് സ്ഥലം മാറ്റം ഉണ്ടാകാറുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടുപോയതിനാൽ ഹണി എം.വർഗീസിന് സ്ഥലം മാറ്റം ഉണ്ടായിരുന്നില്ല. കേസിൽ വിധി പറഞ്ഞതിനു ശേഷം സ്ഥലംമാറ്റം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും രണ്ടു മാസം കൂടി കഴിഞ്ഞാണ് അവരെ സ്ഥലം മാറ്റുന്നത്. ADVERTISEMENT Go AD-FREE
JUST IN

[*]
16 SECONDS AGO ഹണി എം.വർഗീസിന് സ്ഥലംമാറ്റം; നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
23 MINUTES AGO സ്പിന്നർമാരെ എങ്ങനെ നേരിടും? സഞ്ജു ബെഞ്ചിൽ ഉണ്ട്, പക്ഷേ...; പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
24 MINUTES AGO സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഡയസ്‌നോൺ; നിലപാട് കടുപ്പിച്ച് സർക്കാർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Honey M. Varghese, who delivered the verdict in the actress assault case, has been transferred from Ernakulam to Alappuzha as the Principal District Judge. The Kerala High Court issued the order after the prolonged trial.
Pages: [1]
View full version: ഹണി എം.വർഗീസിന് സ്ഥലംമാറ്റം; നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി