LHC0088 Publish time 2026-2-19 17:37:49

ഓഹരി വിപണിയിൽ കരുത്തറിയിച്ച് കേരളവും; വനിതാ നിക്ഷേപകരുടെ എണ്ണത്തിലും വൻ വർധന

https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/6/2/stock-market-main.jpg?w=1120&h=583



മുംബൈ . ഓഹരി വിപണിയിൽ കരുത്ത് തെളിയിച്ച് കേരളത്തിൽ നിന്നുള്ള വനിതാ നിക്ഷേപകർ. ദേശീയ തലത്തിലെ വനിതാ പങ്കാളിത്ത ശരാശരിക്കും മുകളിലാണ് കേരളത്തിലെ വനിതാ പ്രാതിനിധ്യമെന്ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) അധികൃതർ പറഞ്ഞു. കേരളത്തിലെ വനിതാ നിക്ഷേപക പങ്കാളിത്ത നിരക്ക് 25.3 ശതമാനത്തിൽ നിന്ന് 28.1% ആയി ഉയർന്നു. രാജ്യാന്തര ശരാശരി 24.7% മാത്രമാണ്.

പുതിയ നിക്ഷേപകരുടെ എണ്ണത്തിലും വർധനയുണ്ടെന്ന്എൻഎസ്ഇ ചീഫ് ഇക്കണോമിസ്റ്റ് തീർഥങ്കർ പട്നായിക് പറഞ്ഞു. 31.8 ലക്ഷം പേരാണ് കേരളത്തിൽ നിന്നു റജിസ്റ്റർ ചെയ്ത നിക്ഷേപകർ. 2020-2026സാമ്പത്തിക വർഷങ്ങളിൽ 3.4 മടങ്ങ് വളർച്ചയാണുണ്ടായത്.

2010 സാമ്പത്തിക വർഷം മുതൽ കേരളത്തിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിൽ 9 മടങ്ങ് വർധനയുണ്ട്.10 വർഷത്തിനിടെ കേരളത്തിലെ നിക്ഷേപക അടിത്തറയിൽ 17.5% വാർഷിക വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021 മുതലുള്ള പുതിയ നിക്ഷേപക റജിസ്ട്രേഷനുകൾ 20.6 ലക്ഷം.

കഴിഞ്ഞ 3 വർഷത്തിനിടയിൽ കേരളത്തിൽ നിന്ന് പുതുതായി എത്തിയ നിക്ഷേപകരിൽ കൂടുതലും എറണാകുളം ജില്ലയിൽ നിന്നാണ് (12.2%) : 1.7 ലക്ഷം. തൃശൂർ (1.6 ലക്ഷം), മലപ്പുറം (1.5 ലക്ഷം) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.
What you should read next

[*] ഷെയറിലിടാൻ മലയാളികളുടെ മത്സരം; 3.45 ലക്ഷം പേർ 5 വർഷം കഴിഞ്ഞപ്പോൾ 28.17 ലക്ഷം; സമ്പാദ്യം സംരക്ഷിക്കാൻ വനിതകളും Opinion And Analysis

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business English Summary:
Why are Kerala women dominating the stock market? NSE data shows their participation at 28.1%, topping the national 24.7% average, with 31.8 lakh investors and massive growth.
Pages: [1]
View full version: ഓഹരി വിപണിയിൽ കരുത്തറിയിച്ച് കേരളവും; വനിതാ നിക്ഷേപകരുടെ എണ്ണത്തിലും വൻ വർധന