deltin33 Publish time Yesterday 22:36

ശബരിമല സ്വർണക്കൊള്ള: സാംപിളുകൾ സൗജന്യമായി പരിശോധിക്കാമെന്ന് ജാംഷെഡ്പുരിലെ ലാബോറട്ടറി

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/2/sabarimala-gold.jpg?w=1120&h=583



കൊച്ചി∙ ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദ്വാരപാലക ശിൽപങ്ങൾ, വാതിൽപ്പടി സ്വർണപ്പാളി എന്നിവയുടെ സാംപിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ജാംഷെഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലേക്ക് അയയ്ക്കും. എത്രയും വേഗം ഇവിടെ നടത്തുന്ന പരിശോധനയുടെ ഫലം ലഭ്യമാക്കാനും കോടതി നിർദേശിച്ചു. മാർച്ച് 31നകം കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമെന്ന് പ്രത്യേക അന്വേഷക സംഘം ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു.
What you should read next

[*] എസ്‌ഐടിക്ക് തിരിച്ചടിയായി തന്ത്രിയുടെ ജാമ്യം; തെളിവിന്റെ ഒരു കണിക പോലും ഹാജരാക്കിയില്ലെന്ന് കോടതി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി പ്രത്യേകാന്വേഷണ സംഘ തലവൻ എസ്. ശശിധരൻ വ്യാഴാഴ്ച കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് ജാംഷെഡ്പുരിലെ ലാബോറട്ടറി തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സൗജന്യമായി പരിശോധന നടത്താമെന്നും അറിയിച്ചിട്ടുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ഇതിനായി 36 സാംപിളുകൾ ശേഖരിച്ചു. വേഗത്തിൽ തന്നെ പരിശോധന പൂർത്തിയാക്കി ഫലം നൽകാമെന്ന് ലാബോറട്ടറി അറിയിച്ചതായും എസ്ഐടി വ്യക്തമാക്കി.

പ്രോസിക്യൂഷന്റെ പഴുതടച്ച തെളിവു ശേഖരണത്തിന് ഇത്തരമൊരു പരിശോധനാ ഫലം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട കോടതി എസ്ഐടിയുടെ ആവശ്യങ്ങൾ അംഗീകരിച്ചു. എക്സ്റേ ഫ്ലൂറസൻസ് സ്പെക്ട്രോസ്കോപി, ഇൻഡക്ടീവ്‍ലി കപ്പ്ൾഡ് പ്ലാസ് മാസ് സ്പെക്ട്രോമെട്രി, ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോസ്കോപി എന്നീ പരിശോധനകളാണ് അന്വേഷക സംഘം മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിനാണ് കോടതി അനുമതി നൽകിയിരിക്കുന്നതും.
What you should read next

[*] ശബരിമല തീർഥാടകരെ വഴിയിലിറക്കി; കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു, കണ്ടക്ടറെ സ്ഥലംമാറ്റി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


2019ൽ നടന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ ഫോൺ വിളി വിവരങ്ങൾ ലഭ്യമാക്കാമോ എന്ന എസ്ഐടിയുടെ ആവശ്യം പരിഗണിക്കാനും കോടതി ടെലിഫോൺ കമ്പനികൾക്ക് നിർദേശം നൽകി. ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സംസ്ഥാന വിജിലൻസിനെ കോടതി ചുമതലപ്പെടുത്തിയിരുന്നു. വിജിലൻസ് ഡിവൈഎസ്പി സി.എസ്.ഹരിയെ ഇക്കാര്യം അന്വേഷിക്കുന്ന സംഘത്തിന് നേതൃത്വം നൽകാൻ നിയമിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കി. 30 ദിവസത്തിനുള്ളിൽ ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ADVERTISEMENT Go AD-FREE

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Smart Creations എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN

[*]
49 SECONDS AGO ശബരിമല സ്വർണക്കൊള്ള: സാംപിളുകൾ സൗജന്യമായി പരിശോധിക്കാമെന്ന് ജാംഷെഡ്പുരിലെ ലാബോറട്ടറി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
44 MINUTES AGO ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ചു; 5 വർഷമായി വീട്ടമ്മ ദുരിതത്തിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 11 MINUTES AGO കൊച്ചി മെട്രോ സ്റ്റേഷനിൽ ബവ്കോ ഔട്ട്‍ലെറ്റ്; വാങ്ങിയാൽ മെട്രോയിൽ കൊണ്ടു പോകാനാവുമോ? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
The Sabarimala gold smuggling case investigation is progressing with key samples being sent for scientific analysis to Jamshedpur. The court has directed an expedited report on these findings to aid the prosecution\“s evidence collection.
Pages: [1]
View full version: ശബരിമല സ്വർണക്കൊള്ള: സാംപിളുകൾ സൗജന്യമായി പരിശോധിക്കാമെന്ന് ജാംഷെഡ്പുരിലെ ലാബോറട്ടറി