‘അടിപൊളി കാപ്സ്യൂൾ ’; അത് കത്രികയല്ല, വയറിൽ കുടുങ്ങിയാലും പ്രശ്നമില്ല: വിശദീകരിച്ച് ഡോക്ടർ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/20/doctor.jpg?w=1120&h=583ആലപ്പുഴ∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021ൽ ഗർഭപാത്രം നീക്കം ചെയ്ത വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല, മസ്കിറ്റോ എന്നുള്ള ചെറിയ ഉപകരണമാണെന്ന് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ലളിതാംബിക. ഉപകരണം അകത്തുപോയി 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല. വീട്ടമ്മ മുൻപും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അപ്പോൾ ഉപകരണം അകത്തുപോയതാകാം. ശസ്ത്രക്രിയ ചെയ്തതു താനല്ലെന്നും വകുപ്പു മേധാവിയായതിനാലാണ് തന്റെ പേര് പറയുന്നതെന്നും ലളിതാംബിക മാധ്യമങ്ങളോട് പറഞ്ഞു.
What you should read next
[*] Live \“നായയെ പോലെ അണയ്ക്കും, നിൽക്കാനും ഇരിക്കാനും വയ്യ; ആരോടും പറയേണ്ടെന്നു ഡോക്ടർ പറഞ്ഞു’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഉപകരണം ശരീരത്തിനുള്ളിൽ പോകാൻ പാടില്ല. ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവും ഉപകരണങ്ങളുടെ എണ്ണമെടുക്കണം. ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരുമാണ് ഇപ്പോൾ എണ്ണമെടുക്കുന്നത്. ഉപകരണങ്ങളുടെ എണ്ണമെടുക്കാൻ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല. അത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. എണ്ണമെടുക്കുമ്പോൾ പിശകുവന്നാൽ ഇങ്ങനെയൊക്കെ വരാം. മൂത്രത്തിൽ കല്ലിന്റെ അസുഖത്തിനാണ് വീട്ടമ്മ ചികിത്സതേടി വന്നത്. താന്‍ അല്ല ശസ്ത്രക്രിയ ചെയ്തത്. ആരാണ് ചെയ്തതെന്നു ഓർമയില്ല. കോവിഡ് കാലമായതിനാൽ താൻ അതിന്റെ പ്രവർത്തനങ്ങളിലായിരുന്നു. രോഗിയെ ഓർമയില്ല. മൂന്നര കിലോയുള്ള ട്യൂമറായതിനാലാണ് ഓപ്പറേഷൻ നടത്തിയത്.
രോഗി വീട്ടിൽ വന്നിട്ടില്ല. താൻ ഇതുവരെ ആരോടും ചികിത്സയ്ക്കായി പണം വാങ്ങിയിട്ടില്ല. വീട്ടിൽ രോഗികളെ കാണുന്നത് വലിയ കാര്യമില്ല. പരിചയക്കാർ പറയുമ്പോൾ രോഗികളെ നോക്കാറുണ്ടെന്നും ലളിതാംബിക പറഞ്ഞു. ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021ൽ ഗർഭപാത്രം നീക്കം ചെയ്ത തൊഴിലുറപ്പ് തൊഴിലാളിയായ പുന്നപ്ര നാൽപതിൽചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രിക (ഫോർസെപ്സ്) കണ്ടെത്തിയത് വിവാദമായിരുന്നു. 5 വർഷമായി വേദന സഹിച്ചു കഴിയുകയായിരുന്നു. എക്സ്റേ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. പരിശോധനാഫലവുമായി ഇന്നലെ ആശുപത്രിയിലെത്തിയ ഇവരെ ഗുളിക കൊടുത്തു തിരിച്ചയച്ചു.
What you should read next
[*] നിപ്പ ഭീതി: കേരളമുൾപ്പെടെ 2 സംസ്ഥാനങ്ങളിലെ കാർഷികോൽപന്ന കയറ്റുമതിക്ക് സൗദിയുടെ നിയന്ത്രണം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
∙ വേദന തിന്നത് 5 വർഷം ADVERTISEMENT Go AD-FREE
ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ മറന്നുവച്ച 10 സെന്റീമീറ്ററോളം വലുപ്പമുള്ള കത്രികയുമായി തൊഴിലുറപ്പ് തൊഴിലാളിയായ പുന്നപ്ര നാൽപതിൽചിറയിൽ ഉഷ ജോസഫ് (51) 5 കൊല്ലത്തോളം കഠിനവേദന സഹിച്ചു ജീവിക്കുകയായിരുന്നു. മുഴ കണ്ടെത്തിയതിനെത്തുടർന്നു 2021 മേയ് മൂന്നിനാണ് ഗൈനക്കോളജി വിഭാഗത്തിൽ ഉഷയുടെ ഗർഭപാത്രം നീക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കൂട്ടിരിപ്പുകാർ ഒപ്പമുണ്ടായിരുന്നില്ല.
ശസ്ത്രക്രിയ കഴിഞ്ഞ ദിവസം മുതൽ വയറുവേദന പതിവായിരുന്നെന്ന് ഉഷ പറയുന്നു. പല ഡോക്ടർമാരെയും കണ്ടെങ്കിലും മൂത്രത്തിൽ കല്ലാണെന്നായിരുന്നു നിഗമനം. ഇതിനു മരുന്നു കഴിച്ചെങ്കിലും വേദന കുറഞ്ഞില്ല. ADVERTISEMENT Go AD-FREE
കഴിഞ്ഞ ഒരാഴ്ചയായി മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെ മെഡിക്കൽ കോളജിൽനിന്നു വിരമിച്ച യൂറോളജി വിദഗ്ധനായ ഡോക്ടറെ കണ്ടു. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം നടത്തിയ എക്സ്റേ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. തുടർന്ന് ഇന്നലെ മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെത്തിയെങ്കിലും ഗുളിക നൽകി, 23ന് വീണ്ടും വരാൻ ആവശ്യപ്പെട്ടു മടക്കി അയച്ചു.
Just in
JUST IN
[*]
11 MINUTES AGO Live പാനൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; തൊഴിലാളിക്ക് പരുക്ക് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
21 MINUTES AGO Live ‘അടിപൊളി കാപ്സ്യൂൾ ’; അത് കത്രികയല്ല, വയറിൽ കുടുങ്ങിയാലും പ്രശ്നമില്ല: വിശദീകരിച്ച് ഡോക്ടർ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
43 MINUTES AGO ഇറാനെ ‘അടിക്കാൻ’ ട്രംപ്; ബ്രിട്ടീഷ് താവളത്തിൽ നിന്ന് വേണ്ടെന്ന് സ്റ്റാർമർ, വീണ്ടും ‘ഡീഗോ ഗാർഷ്യ’, വിഴിഞ്ഞത്തിനും തോപ്പുംപടിക്കും എന്തുബന്ധം? Economy
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
System Failure : surgical instrument left in a patient\“s abdomen Doctor Defends is as a System Failure
Pages:
[1]