LHC0088 Publish time 1 hour(s) ago

കണ്ണീര് ഓർമയിൽ അലീന; ശബളം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തിട്ട് ഒരു വർഷം, എല്ലാ അധ്യാപകർക്കും നിയമന അംഗീകാരം നൽകാൻ സർക്കാർ

https://img-mm.manoramaonline.com/content/dam/mm/mo/district-news/kozhikode/images/2026/2/20/aleena-teacher-suicide.jpg?w=1120&h=583



കോഴിക്കോട് ∙ ഇന്ന് ഫെബ്രുവരി 20. കൃത്യം ഒരു വർഷം മുൻപാണ്, അഞ്ചുവർഷത്തോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാഞ്ഞതിനെ തുടർന്ന് കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നി എന്ന അധ്യാപിക ആത്മഹത്യ ചെയ്തത്. ഭിന്നശേഷി നിയമനത്തിൽ തട്ടി നിയമന അംഗീകാരം ലഭിക്കാതെ ദുരിതത്തിലായ പതിനാറായിരത്തോളം വരുന്ന അധ്യാപകരുടെ പ്രതിനിധിയായിരുന്നു അലീന ബെന്നി.

കൃത്യം ഒരു വർഷം കഴിയുമ്പോൾ എല്ലാ അധ്യാപകർക്കും നിയമന അംഗീകാരം നൽകാൻ സർക്കാർ തീരുമാനിക്കുമ്പോൾ അലീന ബെന്നി ഓർമയിലെ കണ്ണീർനനവാകുന്നു. അലീനയുടെ ആത്മഹത്യയോടെയാണ് ഭിന്നശേഷി സംവരണത്തിൽ തട്ടി നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ ദുരിതകഥ കൂടുതൽ ചർച്ചയായത്.

ഭിന്നശേഷി സംവരണ പ്രശ്നത്തിൽ കുടുങ്ങി 2018 മുതൽ നിയമന അംഗീകാരം തടസ്സപ്പെട്ട ഇരുപതിനായിരത്തിലേറെ അധ്യാപക–അനധ്യാപക തസ്തികകൾക്ക് അംഗീകാരം നൽകാൻ കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിട്ടത്. ഒരു വർഷത്തോളമായി സാങ്കേതിക തടസ്സമുണ്ടെന്നു വാദിച്ചിരുന്ന സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെയാണു മലക്കം മറിഞ്ഞത്.

എന്നെങ്കിലുമൊരിക്കൽ എല്ലാം ശരിയാകുമെന്നു കരുതി കടം വാങ്ങിയും മറ്റു സമയങ്ങളിൽ കൂലിപ്പണിയെടുത്തും പണം കണ്ടെത്തിയാണ് ശമ്പളമില്ലാത്ത അധ്യാപകർ പഠിപ്പിക്കാനായി സ്കൂളിൽ എത്തിയിരുന്നത്. സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ ശവപ്പെട്ടി ഏന്തിയും കഴുത്തിൽ കയർ കുടുക്കിട്ടും കൈക്കുഞ്ഞുങ്ങളുമായൊക്കെ അധ്യാപകർ സമരവുമായി തെരുവിലിറങ്ങിയിരുന്നു. ADVERTISEMENT Go AD-FREE English Summary:
Kerala government has decided to grant appointment approval to approximately sixteen thousand teachers who were in distress due to irregularities in disabled recruitment, a year after Alina Benny, a teacher who committed suicide due to non-payment of salary for five years, became a representative of their plight. Alina Benny\“s suicide brought the suffering of teachers who did not receive appointment approval due to disabled reservation to the forefront, leading to a government decision to approve over twenty thousand teacher and non-teaching posts whose appointments were stalled since 2018.
Pages: [1]
View full version: കണ്ണീര് ഓർമയിൽ അലീന; ശബളം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തിട്ട് ഒരു വർഷം, എല്ലാ അധ്യാപകർക്കും നിയമന അംഗീകാരം നൽകാൻ സർക്കാർ