Chikheang Publish time 2 hour(s) ago

ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളിക്കേസിൽ പത്മകുമാറിന് ജാമ്യം; പുറത്തിറങ്ങാനാകില്ല

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/11/20/a-padmakumar-12.jpg?w=1120&h=583



കൊല്ലം∙സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ‌ പ്രസിഡന്റുമായ എ.പത്മകുമാറിന് ശബരിമലയിലെ കട്ടിളപ്പാളികൾ കടത്തിയ കേസിൽ ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളികള്‍ കടത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിയില്ല.
What you should read next

[*] ശബരിമല സ്വർണക്കൊള്ള: സാംപിളുകൾ സൗജന്യമായി പരിശോധിക്കാമെന്ന് ജാംഷെഡ്പുരിലെ ലാബോറട്ടറി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


2025 നവംബർ 20നാണ് പത്മകുമാർ അറസ്റ്റിലായത്. കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയായ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് അറസ്റ്റ് ചെയ്തത്. കവർച്ച പത്മകുമാറിന്റെ കൂടി അറിവോടെയാണെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ. ബോർഡിന്റെ ദുരൂഹമായ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.

തട്ടിപ്പിനു നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിനുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു പത്മകുമാറിനെ അറസ്റ്റു ചെയ്തതെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. സിപിഐ നേതാവായ കെ.പി.ശങ്കരദാസ്, സിപിഎം പ്രതിനിധി എൻ.വിജയകുമാർ എന്നിവരായിരുന്നു 2019ലെ ബോർഡിലെ മറ്റ് അംഗങ്ങൾ. ഇവരെയും അറസ്റ്റു ചെയ്തിരുന്നു. ഈ ബോർഡിന്റെ കാലത്ത് ദേവസ്വം കമ്മിഷണറും പിന്നാലെ പ്രസിഡന്റുമായ എൻ.വാസുവും നേരത്തേ അറസ്റ്റിലായിരുന്നു.
What you should read next

[*] എൽഡിഎഫ് സമീപനം ‘തിണ്ണനിരങ്ങൽ’ അല്ല; സതീശൻ ഒരു പ്രശ്നമേയല്ല; കനുഗോലു കോൺഗ്രസിന്റെ ഗതികേട്: ബിനോയ് വിശ്വം Opinion And Analysis

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ശബരിമല സ്വർണാപഹരണക്കേസുകളിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവര്, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ്കുമാർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ എസ്.ശ്രീകുമാർ എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്.ബൈജുവിന് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക ശിൽപ കേസിൽ ജാമ്യം ലഭിക്കാത്തതു കൊണ്ട് ജയിൽ മോചിതനായില്ല. ADVERTISEMENT Go AD-FREE
JUST IN

[*]
5 MINUTES AGO ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളിക്കേസിൽ പത്മകുമാറിന് ജാമ്യം; പുറത്തിറങ്ങാനാകില്ല Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
19 MINUTES AGO ‘ബാബുവില്ലെങ്കിൽ ഞാനും മത്സരിക്കാനില്ല’... ഉമ്മൻ ചാണ്ടി അന്ന് പറഞ്ഞത്; കളം നിറഞ്ഞ മൂന്നര പതിറ്റാണ്ട് Ernakulam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
40 MINUTES AGO അന്യഗ്രഹജീവികളെക്കുറിച്ച് വെളിപ്പെടുത്തുന്ന ആദ്യ പ്രസിഡന്റാകാൻ ട്രംപ്; ഒബാമയ്ക്ക് മറുപടിയോ? Science

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
A. Padmakumar Gets Bail : Former Devaswom Board President A. Padmakumar has been granted bail by the Kollam Vigilance Court in the Sabarimala doorframe plate robbery case. Learn why the CPM leader will remain in jail despite securing bail in one of the two gold smuggling cases against him.
Pages: [1]
View full version: ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളിക്കേസിൽ പത്മകുമാറിന് ജാമ്യം; പുറത്തിറങ്ങാനാകില്ല