Chikheang Publish time 2026-2-20 13:06:04

‘അവൻമാർ ഭക്ഷണ രാഷ്ട്രീയം കൊണ്ട് കേരളത്തിൽ വന്നേക്കുന്നു’: ‘കേരള സ്റ്റോറി –2’ നെതിരെ വേടൻ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/5/vedan.jpg?w=1120&h=583



കണ്ണൂർ ∙ വിവാദ സിനിമ ‘കേരള സ്റ്റോറി –2’ നെതിരെ റാപ്പർ വേടൻ. ‘അവൻമാർ ഭക്ഷണ രാഷ്ട്രീയം കൊണ്ട് കേരളത്തിൽ വന്നേക്കുന്നു’ എന്നായിരുന്നു പ്രതികരണം. തദ്ദേശസ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് ആന്തൂരിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയിൽ പരിപാടി നടത്തുന്നതിനിടെയായിരുന്നു വേടന്റെ പ്രതികരണം. ഇത്രയും വെറുപ്പോടുകൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അവർക്കു നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നും വേടൻ ചോദിച്ചു.
What you should read next

[*] ‘കല്യാണമാണ്, അനുഗ്രഹിക്കണം’: രഹസ്യം വെളിപ്പെടുത്തി എം.വി.ഗോവിന്ദൻ; ഇനി ജീവിതം നവമിക്കൊപ്പമെന്ന് വേടൻ Music News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


‘‘ഇത്രയും ദേഷ്യം നമ്മളോടു കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്കു നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും. ശ്രദ്ധിച്ചും കണ്ടും ജീവിച്ചോളണം. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം എടുത്തോളണം. ഇല്ലെങ്കിൽ ഇവന്മാർ ആദ്യം അടിക്കാൻ പോകുന്നത് നമ്മളെയാണ്. വേണമെങ്കിൽ പാട്ടുംപാടി കാശുംവാങ്ങി വീട്ടിൽപോകാം. അപ്പോളെനിക്കു കൂടുതൽ അപകടങ്ങളിൽനിന്ന് രക്ഷപ്പെടാൻ പറ്റും.

എന്നെക്കൊണ്ട് അതു ചെയ്യാൻ പറ്റാത്തത് നിങ്ങളെല്ലാവരും എന്റെ സഹമനുഷ്യരാണെന്നു കാണാൻ പറ്റുന്നതുകൊണ്ടും നിങ്ങൾക്കതു കാണാൻ പറ്റുന്നതുകൊണ്ടുമാണ്. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്ന് പെർഫോം ചെയ്യുന്നത്. നമ്മൾ ഒരുപാട് വർഷമായി ഒന്നായി എല്ലാ പ്രശ്നങ്ങളെയും മാറ്റി നിർത്തി ഒരുമിച്ചു രക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മളെ ഒരുപാടു തവണ പരീക്ഷിച്ചപ്പോഴും ഒരുമിച്ചു നിന്നു. നമ്മൾ സമാധാനപരമായി ജീവിക്കാൻ നോക്കുമ്പോൾ ഇവന്മാർ ചെയ്യുന്ന പണികണ്ടോ. സിനിമ കാണുന്നുണ്ടെങ്കിൽ രാഷ്ട്രീയം കണ്ടോളണം’’ – വേടൻപറഞ്ഞു.

നിറഞ്ഞ കയ്യടിയോടെയാണ് വേടന്റെ വാക്കുകൾ സദസ്സിലുള്ളവർ സ്വീകരിച്ചത്. ഇന്നലെ രാത്രിയാണ് ആന്തൂരിൽ വേടൻ പരിപാടി അവതരിപ്പിച്ചത്. ADVERTISEMENT Go AD-FREE
Just in
JUST IN

[*]
22 SECONDS AGO ‘അവൻമാർ ഭക്ഷണ രാഷ്ട്രീയം കൊണ്ട് കേരളത്തിൽ വന്നേക്കുന്നു’: ‘കേരള സ്റ്റോറി –2’ നെതിരെ വേടൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
19 MINUTES AGO ‘ഭീകരവാദത്തിനു തുല്യം’; വിഡിയോ നിർണായകമായി, കൂട്ടിൽ കൊലക്കേസില്‍ 5 പ്രതികൾക്ക് ജീവപര്യന്തം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
37 MINUTES AGO ജയിലിലെ നല്ല ഭക്ഷണം കഴിക്കാൻ കലക്ടറേറ്റിന് ബോംബ് ഭീഷണി; പൊലീസിനെ പ്രതീക്ഷിച്ച് പ്രതി വീടിനു മുന്നിൽ Kollam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Rapper Vedan Slams \“Kerala Story – 2\“ : Rapper Vedan criticizes the \“hate film\“ he terms \“Kerala Story – 2\“ during his performance at the Happiness Festival in Kannur. Discover his powerful take on \“food politics\“ and his urgent call for political awareness against divisive narratives in Kerala.
Pages: [1]
View full version: ‘അവൻമാർ ഭക്ഷണ രാഷ്ട്രീയം കൊണ്ട് കേരളത്തിൽ വന്നേക്കുന്നു’: ‘കേരള സ്റ്റോറി –2’ നെതിരെ വേടൻ