deltin33 Publish time 1 hour(s) ago

ചെറുകിട നിക്ഷേപകർക്ക് നേട്ടമെടുക്കാൻ ബിസിനസ് സൈക്കിൾ ഫണ്ട്; ഏതു ഫണ്ടിൽ നിക്ഷേപിക്കണം?

https://img-mm.manoramaonline.com/content/dam/mm/mo/archive/business/personal-finance/images/2026/2/20/sampadyam-invest-main.jpg?w=1120&h=583



സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങൾ മനസ്സിലാക്കിയാൽമാത്രമേ നിക്ഷേപകർക്ക് ബിസിനസ് സൈക്കിൾ തിരിച്ചറിയാനാവൂ. കാരണം സമ്പദ്‍‌വ്യവസ്ഥയുടെ വളർച്ചയും മാന്ദ്യവും ക്രമരഹിതമായി സംഭവിക്കുന്നതിനു പകരം ഒരു പാറ്റേൺ പിന്തുടരുന്നുണ്ട്. അതു തിരിച്ചറിഞ്ഞാൽ ഏതൊക്കെ മേഖലകൾ നിക്ഷേപത്തിനായി പരിഗണിക്കണം, ഏതെല്ലാം ഒഴിവാക്കണം എന്നു തീരുമാനിക്കാനാകും.
ALSO READ

[*] ബിരിയാണിയിലും നികുതിക്കൊള്ള; റസ്റ്ററന്റുകൾ തട്ടിച്ചത് 70,000 കോടി, ‘എഐ’ ഉപയോഗിച്ചു പിടിച്ച് ഇൻകം ടാക്സ് വകുപ്പ് Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ആവർത്തിക്കുന്ന പാറ്റേൺ

സാധാരണയായി സമ്പദ്‌വ്യവസ്ഥയിലെ ഈ മാറ്റത്തിനു (സൈക്കിൾ) നാലു ഘട്ടങ്ങളാണുള്ളത്. സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിൽനിന്നു കരകയറുമ്പോഴാണ് വീണ്ടെടുക്കൽ ആരംഭിക്കുന്നത്. ഉൽ‌പാദനം അപ്പോഴും ദുർബലമായിരിക്കുമെങ്കിലും മെച്ചപ്പെടുന്ന ഘട്ടമാണ്, ആത്മവിശ്വാസം ക്രമേണ വർധിക്കും. ബിസിനസുകളിൽ ഡിമാൻഡിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. ADVERTISEMENT Go AD-FREE

വളർച്ച സുസ്ഥിരമാകുമ്പോൾ സമ്പദ്‌‌വ്യവസ്ഥയുടെ വികാസം സംഭവിക്കും. ഇതാണ് രണ്ടാമത്തെ ഘട്ടം. സ്ഥാപനങ്ങൾ കൂടുതൽ തൊഴിലാളികളെ നിയമിക്കും, ജനങ്ങളുടെ വരുമാനം ഉയരും, അവർ ആശങ്കകളധികമില്ലാതെ ചെലവഴിക്കാൻ തുടങ്ങും. സമ്പദ്‌വ്യവസ്ഥ അതിന്‍റെ ഉച്ചസ്ഥായിയിൽഎത്തുംവരെ ഇതു തുടരും.

ഈ ഉച്ചസ്ഥായിയാണ് മൂന്നാം ഘട്ടം. പിന്നീട് സാഹചര്യം വീണ്ടും പഴയപടിയാകും, അതാണ് നാലാം ഘട്ടം. ഡിമാൻഡ് ഇടിയും ഉൽ‌പാദനം കുറയും. തൊഴിലില്ലായ്മ ഉയരുകയുംഒടുവിൽ മാന്ദ്യത്തിലേക്കു മാറുകയും ചെയ്യും.പീന്നീട് ഈ ഘട്ടങ്ങൾ വീണ്ടും ആവർത്തിക്കപ്പെടും.

സമ്പദ്‌വ്യവസ്ഥയിലെ ഈ മാറ്റങ്ങൾക്കനുസരിച്ചാണ് ഓഹരിവിപണിയും പ്രതികരിക്കുന്നത്. വീണ്ടെടുക്കലുണ്ടാകുമ്പോൾ ബാങ്കുകൾ, എഫ്എംസിജി, റിയൽ എസ്റ്റേറ്റ്, മെറ്റല്‍ തുടങ്ങിയ മേഖലകൾക്കു നേട്ടമുണ്ടാകും. വികാസസമയത്തു സാങ്കേതികവിദ്യ, ഊർജം, മറ്റു വന്‍കിട വ്യവസായങ്ങൾ എന്നിവ നേട്ടമുണ്ടാക്കും. മാന്ദ്യത്തിൽ ഉപഭോക്തൃ ഉൽപന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് അടക്കമുള്ള അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട കമ്പനികൾ മറ്റുള്ളവയെക്കാൾ മികച്ച രീതിയിൽ നേട്ടം തരും. കാരണം ആളുകൾക്ക് ഏതു സാഹചര്യത്തിലും അവശ്യ സാധനങ്ങളും സേവനങ്ങളും ഒഴിവാക്കാനാവില്ല. ADVERTISEMENT Go AD-FREE

ഈയൊരു സൈക്കിൾ ഇന്നു കൂടുതൽ പ്രസക്തമാണ്. പണപ്പെരുപ്പം, പലിശനിരക്കുകൾ, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എല്ലാം ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥയെ ശക്തമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഈ സാഹചര്യത്തി ൽ ബിസിനസ് സൈക്കിൾ തിരിച്ചറിഞ്ഞ് പോർട്ഫോളിയോ ക്രമീകരിക്കാനായാൽ ഏതു സാഹചര്യത്തിലും നേട്ടമുണ്ടാക്കാനാവും. എന്നാൽ സാധാരണക്കാർക്ക് ഇതു തിരിച്ചറിഞ്ഞു നിക്ഷേപങ്ങൾ പുനഃക്രമീകരിക്കാൻ സാധിക്കണമെന്നില്ല. ഇവിടെയാണ് ബിസിനസ് സൈക്കിൾ നിക്ഷേപരീതി പിന്തുടരുന്ന മ്യൂച്വൽ ഫണ്ടുകളുടെ പ്രസക്തി.

ഏതു ഫണ്ടിൽ നിക്ഷേപിക്കണം?

ഇന്ന് ഈ വിഭാഗത്തിൽ ഏകദേശം 18 ഫണ്ടുകൾ ലഭ്യമാണ്. അതിൽ നിങ്ങൾക്കു പരിഗണിക്കാവുന്ന ഒരു ഫണ്ടാണ് 2021 ജനുവരിയിൽ ആരംഭിച്ച ഐസിഐസിഐ പ്രുഡൻഷ്യൽ ബിസിനസ് സൈക്കിൾ ഫണ്ട്. 2025 നവംബർ 30 വരെയുള്ള കണക്കനുസരിച്ച് ഈ ഫണ്ട്, ഒരു വർഷക്കാലയളവിൽ 13.41% (CAGR) നേട്ടം നൽകിയിട്ടുണ്ട്. തുടക്കംമുതൽ ഇതുവരെ 21.58% നേട്ടമാണ് ഫണ്ട് നൽകിയത്. ADVERTISEMENT GO AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity English Summary:
How can business cycle investing help spot top sectors across economy stages like recovery and recession?
Pages: [1]
View full version: ചെറുകിട നിക്ഷേപകർക്ക് നേട്ടമെടുക്കാൻ ബിസിനസ് സൈക്കിൾ ഫണ്ട്; ഏതു ഫണ്ടിൽ നിക്ഷേപിക്കണം?