പ്രസവത്തിനായി പ്രവേശിപ്പിച്ച ഡോക്ടർക്കൊപ്പം കൂട്ടിരിപ്പുകാരിയില്ല, ജീവനക്കാർ മോശമായി പെരുമാറി; റിപ്പോർട്ട് സമർപ്പിച്ച് സൂപ്രണ്ട്
https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2025/11/30/kozhikode-medical-college.jpg?w=1120&h=583കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട ഡോക്ടറോട് ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയതായും ഇതിൽ ജീവനക്കാരെ താക്കീത് ചെയ്തിട്ടുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദേശപ്രകാരമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
What you should read next
[*] ‘എന്റെ വേദന പറഞ്ഞറിയിക്കാനാകില്ല... ആരോഗ്യമന്ത്രിയുടെ വാക്കിന് വിലയില്ല, അൽപം മാന്യത കാണിക്കണം’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മലപ്പുറം സ്വദേശിനിയായ വനിതാ ഡോക്ടർ, 2022 ഓഗസ്റ്റ് 17 ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് സമർപ്പിച്ച പരാതിയിലാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം സമർപ്പിച്ചത്. പ്രസവമുറിയിൽ തനിക്കൊപ്പം കൂട്ടിരിപ്പുകാരിയില്ലെന്ന പേരിൽ അവിടെ ചുമതലയുണ്ടായിരുന്ന ഒന്നാം വർഷ പിജി ഡോക്ടറായ വനിത വളരെ മോശമായ രീതിയിൽ തന്നോട് പെരുമാറിയെന്നും രോഗിയായ ഡോക്ടർ കമ്മിഷനെ അറിയിച്ചു.
പ്രസവമുറിക്ക് പുറത്ത് സർക്കാർ സർവീസിൽ ഡോക്ടറായ തന്റെ ഭർത്താവുണ്ടെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. പ്രസവമുറിയിൽ കൂട്ടിരിപ്പുകാരിയെ വേണമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും പരാതിക്കാരി അറിയിച്ചു. തന്നെ നിരന്തരം അപമാനിച്ചെന്നും മാനസികമായി തളർത്തിയെന്നും പരാതിക്കാരി പറഞ്ഞു. ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് (ലക്ഷ്യ) നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പെരുമാറിയ പിജി ഡോക്ടർക്കും മറ്റ് ജീവനക്കാർക്കുമെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
What you should read next
[*] ശസ്ത്രിക്രിയക്ക് ശേഷം കൈ വളഞ്ഞു, 3 ആഴ്ച പ്ലാസ്റ്ററിട്ടിട്ടും അസ്ഥി യോജിച്ചില്ല; ഫിസിയോതെറപ്പി ചെയ്താൽ മതിയെന്ന് നിർദേശം Pathanamthitta
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് സൂപ്രണ്ടാണ് കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചത്. ഡോ. മേനോൻ നളിനി ശേഖരൻ, ഡോ. അജിത ബി.കെ. എന്നിവരുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ലക്ഷ്യ നിലവാരത്തിലുള്ള പ്രസവമുറിയായതിനാൽ എല്ലാ രോഗികൾക്കും സ്ത്രീ കൂട്ടിരിപ്പുകാരെ അനുവദിക്കാറുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ പരാതിക്കാരിക്ക് കൂട്ടിരിപ്പുകാരി ഉണ്ടായിരുന്നില്ല. പ്രസവമുറിയിൽ രോഗി മലവിസർജനം നടത്തിയതിനാൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്നാണ് വൃത്തിയാക്കിയതെന്നും ഈ സമയം രോഗിയോട് അപമര്യാദയായി പെരുമാറിയതായും അതിനെ സിസ്റ്റർ താക്കീത് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് അയച്ചു കൊടുത്തെങ്കിലും ആക്ഷേപം ബോധിപ്പിച്ചില്ല. രണ്ടു തവണ നോട്ടിസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN
[*]
1 MINUTE AGO പ്രസവത്തിനായി പ്രവേശിപ്പിച്ച ഡോക്ടർക്കൊപ്പം കൂട്ടിരിപ്പുകാരിയില്ല, ജീവനക്കാർ മോശമായി പെരുമാറി; റിപ്പോർട്ട് സമർപ്പിച്ച് സൂപ്രണ്ട് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
20 MINUTES AGO സഞ്ജു അത്ര മികച്ച ഫോമിലല്ല, റൺസില്ല, അഭിഷേക് തന്നെ സിംഗിൾ എടുത്തു കളിക്കട്ടെ: ആവശ്യവുമായി മുൻ ഇന്ത്യൻ താരം Cricket
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
55 MINUTES AGO LIVE ‘തീരുവ ചുമത്തേണ്ടത് പ്രസിഡന്റല്ല’: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി; ട്രംപിന് കനത്ത തിരിച്ചടി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Doctor Faces Mistreatment During Delivery : A doctor faced mistreatment from hospital staff during her delivery at Kozhikode Medical College Hospital due to the lack of a female bystander, violating healthcare guidelines. The hospital superintendent submitted a report to the Human Rights Commission acknowledging the staff\“s misconduct.
Pages:
[1]