Chikheang Publish time 2 hour(s) ago

പിക്കപ്പ് വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം കൊല്ലം - തേനി ദേശീയപാതയിൽ ശൂരനാട്

https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2026/2/21/shameer-sharafuddin.jpg?w=1120&h=583



ശാസ്താംകോട്ട ∙ പിക്കപ്പ് വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പടിഞ്ഞാറേകല്ലട കാരാളിമുക്ക് മംഗലത്ത് കിഴക്കേതിൽ ഷമീർ ഷറഫുദ്ദീൻ (37) ആണ് മരിച്ചത്. കൊല്ലം - തേനി ദേശീയപാതയിൽ ശൂരനാട് ആനയടിയിൽ രാവിലെ 5.45നാണ് അപകടം. കച്ചവടത്തിനായി പച്ചക്കറി വാങ്ങാൻ പിക്കപ്പ് വാൻ ഓടിച്ചു പോവുകയായിരുന്നു ഷമീർ. എതിരെ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. English Summary:
A fatal road accident occurred in Sasthamcotta involving a collision between a pickup van and a tourist bus. The incident resulted in the tragic death of a young man.
Pages: [1]
View full version: പിക്കപ്പ് വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം കൊല്ലം - തേനി ദേശീയപാതയിൽ ശൂരനാട്