Chikheang Publish time 2026-2-21 14:36:24

ഹോളിഡേ പാർക്കിൽ കൗമാരക്കാരായ ദമ്പതികൾ മരിച്ച നിലയിൽ; രണ്ട് പേർ അറസ്റ്റിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/europe/images/2026/2/21/teenage-couple-found-dead-at-holiday-park-in-east-riding-of-yorkshire-carbon-monoxide-poisoning-suspected.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



യോർക്ക്ഷെയർ∙ കിഴക്കൻ യോർക്ക്ഷെയറിലെ ഹോളിഡേ പാർക്കിൽ കൗമാരക്കാരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് സംശയിക്കുന്നു.
What you should read next

[*] ‘ഞാൻ ഡാഡിയെ കൊന്നു’; 11 വയസ്സുകാരൻ കൊലപ്പെടുത്തിയത് പിറന്നാൾ ആശംസകൾ നേർന്ന ശേഷം ഉറങ്ങാൻ പോയ പിതാവിനെ US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ബ്രിഡ്ലിങ്ടണിലെ ലിറ്റിൽ ഈഡൻ ഹോളിഡേ പാർക്കിലെ വാടക കെട്ടിടത്തിലാണ് ചെറിഷ് ബീൻ (15), ഏഥാൻ സ്ലേറ്റർ (17) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗുരുതരമായ അനാസ്ഥയുടെ പേരിൽ 33 വയസ്സുകാരനെയും 42 വയസ്സുകാരനെയും പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മക്കൾ മരിച്ചതിൽ ഇരുവരുടെയും മാതാപിതാക്കൾ ദുഃഖം രേഖപ്പെടുത്തി.

മരണകാരണം കണ്ടെത്തുന്നതിനായി ഡിറ്റക്ടീവുകളുടെയും സ്പെഷലിസ്റ്റ് ഓഫിസർമാരുടെയും സംഘം വിശദമായ പരിസോധന നടത്തുമെന്നും കാർബൺ മോണോക്സൈഡ് വിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായും ഹംബർസൈഡ് പൊലീസ് ചീഫ് സൂപ്രണ്ട് മാറ്റ് പീച്ച് പറഞ്ഞു. English Summary:
Teenage Couple Found Dead at Holiday Park in East Riding of Yorkshire; Carbon Monoxide Poisoning Suspected
Pages: [1]
View full version: ഹോളിഡേ പാർക്കിൽ കൗമാരക്കാരായ ദമ്പതികൾ മരിച്ച നിലയിൽ; രണ്ട് പേർ അറസ്റ്റിൽ