എസ്‌ഐആറിൽ കൂടുതൽ വോട്ടർമാർ പുറത്തായത് ഗുജറാത്തിൽ; കേരളത്തിൽ ഒഴിവാക്കിയത് 9 ലക്ഷം പേരുകൾ
https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/12/3/nri-voters-concern-over-voter-list-revision.jpg?w=1120&h=583ന്യൂഡൽഹി ∙ വിവിധ സംസ്ഥാനങ്ങളിലെ സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ (എസ്‌ഐആർ) നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ വോട്ടർമാർ പുറത്തായത് ഗുജറാത്തിൽ. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, പുതുച്ചേരി, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ എസ്‌ഐആർ നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പുതിയ പട്ടിക വന്നപ്പോൾ ആകെ വോട്ടർമാരിൽ 7.93% കുറവു വന്നു. അതായത് 1.70 കോടി വോട്ടർമാർ പട്ടികയിൽനിന്നും പുറത്തായി.
What you should read next
[*] വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? | How to check your name in the voters’ list? Special Stories
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടർപട്ടികയിൽനിന്നും പുറത്തായത്. 68 ലക്ഷം പേരാണ് (13.4%) പട്ടികയിൽനിന്നും ഒഴിവാക്കപ്പെട്ടത്. ഫെബ്രുവരി 14 നാണ് ഗുജറാത്തിലെ പട്ടിക പുറത്തുവന്നത്. അതേസമയം വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും കുറച്ചുപേർ പുറത്തായത് കേരളത്തിലാണ് (3.22%).
എസ്‌ഐആർ ആരംഭിക്കുന്നതിനു മുൻപ് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, പുതുച്ചേരി, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 21,45,62,215 വോട്ടർമാരുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത് 1,70,28,514 ആയി കുറഞ്ഞു.
What you should read next
[*] എം.വി.ഗോവിന്ദൻ പ്രസംഗിച്ചപ്പോൾ കസേരകൾ ശൂന്യം, ജാഥ ‘ഏശിയില്ല’: സിപിഐ വിമര്‍ശനം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
∙ കേരളത്തിൽ പുറത്തായത് 9 ലക്ഷം ADVERTISEMENT Go AD-FREE
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമഗ്ര വോട്ടർപട്ടിക പരിഷ്‌ക്കരണ (എസ്‌ഐആർ) നടപടികൾ പൂർത്തിയാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 2025 ഒക്‌ടോബറിലെ വോട്ടർപട്ടികയിൽനിന്ന് ഏകദേശം 9 ലക്ഷത്തോളം പേർ പുറത്തായി. ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എസ്‌ഐആർ ഹിയറിങ് ഉൾപ്പെടെ പൂർത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്. ട്രാൻസ്ജെൻഡർ-277, പ്രവാസി വോട്ടർമാർ-2,23,558, സർവീസ് വോട്ടർമാർ - 54,110 എന്നിങ്ങനെയാണ്.
JUST IN
[*]
18 SECONDS AGO എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം അനുചിതം; രാജ്യത്തിന് നാണക്കേടെന്ന് അഖിലേഷ് യാദവ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
42 SECONDS AGO എസ്‌ഐആറിൽ കൂടുതൽ വോട്ടർമാർ പുറത്തായത് ഗുജറാത്തിൽ; കേരളത്തിൽ ഒഴിവാക്കിയത് 9 ലക്ഷം പേരുകൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
9 MINUTES AGO വിവാഹ ദിവസം സഹോദരിമാരായ വധുക്കൾ മരിച്ച നിലയിൽ; സംസ്കാരം നിർത്തിവയ്പിച്ച് പൊലീസ് നടപടി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
SIR Process : Gujarat Voter List Sees Highest Exclusions In Nationwide Revision
Pages:
[1]